• വിദ്യാര്‍ഥിയായ കര്‍ഷകന് ജൈവ കൃഷി അവാര്‍ഡു

  by  • September 1, 2013 • കാർഷികം • 0 Comments

  ഈയിടെ ഒരു വിദ്യാര്‍ഥിയായ കര്‍ഷകന് ജൈവ കൃഷി അവാര്‍ഡു കിട്ടിയെന്നു കണ്ടു. കൃഷി ചെയാനുള്ള യുവമനസ്സിനെ അഭിനന്ദിക്കേണ്ടതാണെങ്കിലും അയാളും അവാര്‍ഡു നല്‍കിയ ജൂറിയും ഒരു പോലെ അറിയാതെ പോയ ഒന്നാണ് ജൈവ കൃഷി എന്ന ആശയം എന്ന് എടുത്തു പറയാതെ വയ്യ.. ജൈവകൃഷി എന്ന പദം പ്രകൃതി ചികിത്സ എന്ന പദം പോലെ വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ജൈവ കൃഷി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നവ സുസ്ഥിര കൃഷിയോ പ്രകൃതി കൃഷിയോ അല്ല. രാസ വളങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു കൃഷി രീതിയെ ജൈവ കൃഷി എന്ന് വിളിക്കുവാനാകില്ല. ജൈവം എന്നാല്‍ ജീവസ്സുറ്റതു എന്ന് തന്നെയാണ് അര്‍ഥം. അതായത് സ്വയം പരിചരണം, സ്വയം സംരക്ഷണം, (പലപ്പൊഴു പ്രത്യുല്പാദനം വരെ) എന്നീ സ്വഭാവങ്ങള്‍, സ്വയം സംഘാടനം ചെയ്യുന്ന അവസ്ഥ. ഇതില്‍ ഇതൊന്നു മാറിയാലും അത് ജൈവ കൃഷി അല്ല. ആ ഒരു അര്‍ത്ഥത്തില്‍ ആണെങ്കില്‍ ജൈവ കൃഷി സുസ്ഥിര കൃഷിയും പ്രകൃതി കൃഷിയും ആണ്. അതല്ലാതപ്പോള്‍, കൃഷി എന്ന പദം പോലും സന്ധിയും സമാസവും പിരിച്ചു നോക്കി പറയുന്നതാനുത്തമം.

   

  Print Friendly

  352total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in