• ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ

  by  • September 1, 2013 • ശാസ്ത്രം • 0 Comments

   

  Bharath Chand asked

  ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ പറയാമോ ?

  I Answered
  ലളിതമായ ചോദ്യമെങ്കിലും കുഴക്കുന്ന ഒന്ന് തന്നെ.. മറുപടി പറയുമ്പോള്‍ എന്റെ ലോക വീക്ഷണത്തെ നിരാകരിക്കാനോ അവിശ്വസിക്കാനോ ഉള്ള സ്വാതന്ത്ര്യം ഏതു വായനക്കാരനും ഉണ്ട്.. സമഗ്ര വീക്ഷണമില്ലാത്ത ഒരു ഭൌതിക വാദിക്കോ, ആത്മീയ വാദിക്കോ, കാര്‍മിക വാദിക്കോ സമഗ്രമായി കാണേണ്ടുന്ന ഒന്നിനെ മനസ്സിലാക്കാന്‍ കഴിയാതെ വന്നേക്കാം. പാരമ്പര്യ ജ്ഞാന ശാസ്ത്രങ്ങള്‍ (Folklore) പലതും അങ്ങിനെ സമഗ്രമായി കാണേണ്ടവ തന്നെ. ജ്യോതിഷവും ആ പട്ടികയില്‍ പെടുന്നു. എന്നാല്‍, പല പാരമ്പര്യ ജ്ഞാന സാങ്കേതങ്ങളെയും പോലെ തന്നെ ജ്യോതിഷവും ഒട്ടേറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വഴിപ്പെട്ടു പോയിട്ടുണ്ടെന്ന് പറയാതെ വയ്യ. അതെന്തെല്ലാമെന്നു പറയാനുള്ള പാന്ധിത്യം എനിക്കില്ല. കാല ദേശങ്ങളില്‍ നിന്നും മാറി നിന്നു കൊണ്ട് അവയെ തന്നെ നിരീക്ഷിക്കാനുള്ള, ഒരു പാരമ്പര്യ കാലമാപിനി ആണ് ജ്യോതിഷം എന്ന് എനിക്ക് ബോദ്ധ്യം ഉണ്ട്. അതിലെവിടെയെല്ലാം നാം പാളുന്നു എന്നതറിയാന്‍ കൂടുതല്‍ പഠനം വേണ്ടതുണ്ട്. അതിനാല്‍ തന്നെ കൃത്യമായ ഒരു ഉത്തരം പറയാന്‍ കഴിയില്ല.

  ഇന്നോളം ഞാന്‍ ജ്യോതിഷ വിശ്വാസി ആയിട്ടില്ല. ജീവിതത്തില്‍ നടന്ന കാര്യങ്ങളെ വരിയായി, കാലാനുബന്ധിതമായി, മുന്നറിവില്ലാതെ പറഞ്ഞു തരാന്‍ ജ്ഞാനികളായ ജ്യോതിഷികള്‍ക്ക് കഴിയുന്നുണ്ടെന്നത്‌ ഈ ലേഖകന്റെ അനുഭവം. നിരീക്ഷണങ്ങളുടെ ഭാഗമായി പലതും കാലാനുബന്ധിതമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു ബോദ്ധ്യമാകല്‍ ഉണ്ടായിട്ടുണ്ട്.. (അതിന്റെ ഒരു വ്യാപ്തി അറിയാന്‍, നാം അവലംബിക്കുന്ന ഒളിമ്പസ്സിന്റെ വീക്ഷണ വ്യാപ്തി, സമീപന സമഗ്രത, ശാസ്ത്ര പ്രവിധി തുടങ്ങി ഒട്ടേറെ മാനങ്ങള്‍ പരിഗണിക്കണം എന്ന് താല്പര്യം. വരണ്ട ഭക്തി വാദിക്കും, യുക്തി വാദിക്കും, പരിമിത ജ്ഞാനം കൊണ്ട് ഇത് മനസ്സിലാകാന്‍ ആകുമോ എന്നൊരു സംശയം ഉണ്ട്.) പൂര്‍വ കാല നിരീക്ഷനങ്ങളുടെ പരിധികളില്‍ നിന്നുമുള്ള പ്രവചനങ്ങള്‍ എന്ന രീതിയില്‍ കാര്യത്തെ കാണുന്ന ജ്യോതിഷിയുടെ സമീപനവും പുരാതന പശ്ചാത്തലത്തിലെ സാദ്ധ്യതകളുടെ /വിഭവങ്ങളുടെ പരിമിതിയും, ആധുനിക സാധ്യതകളെ തട്ടിച്ചു നോക്കുമ്പോള്‍ പലപ്പോഴും വ്യത്യസ്തമാണ്. കണക്കു കൂട്ടലിന്റെ അടിസ്ഥാന സങ്കല്പനങ്ങള്‍ പോലും പാളാനുള്ള സാധ്യത ഏറെ.. കണക്കാക്കലുകള്‍ വെറും ജല്പനങ്ങള്‍ എന്ന നിലയില്‍, കാണപ്പെടുന്നു.

  എന്റെ പക്ഷം ഇതാണ്.ജ്യോതിഷത്തെ പുതിയ പശ്ചാതലത്തില്‍ ഒന്ന് പുനര്‍ വായന നടത്തിയാല്‍, നമുക്കൊരു കാല മാപിനിയെ ലഭിച്ചേക്കാം. സുവ്യക്തമായി..

  Print Friendly

  471total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in