• അവധൂതം

  by  • September 2, 2013 • ആത്മീയത • 0 Comments

  അവധൂതം എന്നത് ലൌകികതയില്‍ നിന്നും സ്വയം വേറിട്ട, എന്നാല്‍ അതിനകത്ത് തന്നെ കഴിയുന്ന പരിത്യാഗ അവസ്ഥയുടെ, ബോധ സംവിധാനം ആണ്. അതൊരു അവസ്ഥ ആണ്, തിരിച്ചറിവാണ്, സാധാരണ സന്യാസ അവസ്ഥയില്‍ നിന്നും അവധൂതാവസ്ഥയുടെ മുഖ്യവും പ്രകടവും ആയ വ്യതിരിക്തത, അത് ചട്ടക്കൂടുകള്‍ക്കു ഉള്ളില്‍ ഒതുങ്ങാത്തതും, എന്നാല്‍ ചട്ടക്കൂടിന് പുറത്താണെന്ന് പ്രദര്‍ശിപ്പിക്കാത്തതും ആയിരിക്കും എന്നതാണ്. അവധൂത ബോധം പ്രപഞ്ച വിന്യാസവുമായുള്ള ഏകതാന ബോദ്ധ്യത്തിലും ചലനത്തിലുമായിരിക്കും. അതിനാല്‍ തന്നെ, പ്രവചനാതീതമായിരിക്കും. അവധൂതത്തിന് പ്രത്യേക രൂപ വര്‍ണങ്ങള്‍ ഇല്ല. അതിനാല്‍ തിരിച്ചറിയാനും ബുദ്ധിമുട്ടാകും. എല്ലാ ജീവ ജാലങ്ങളിലും അവധൂതം മയങ്ങി കിടക്കുന്നു. എപ്പോഴെങ്കിലും ഉണരുന്നു. ചിലരില്‍ എല്ലായ്പ്പോഴും..മനോ വാച കര്‍മങ്ങളാല്‍ അതീതവും അവര്‍ണനീയവും എന്നാല്‍ എങ്ങും എപ്പോഴും ഉള്ളതും അവധൂതം.

   

  https://www.facebook.com/photo.php?fbid=478981952149750

  Print Friendly

  474total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in