• വിലാപങ്ങള്‍ വെടിയാം

  by  • July 23, 2013 • പരിസ്ഥിതി • 0 Comments

  നാട്ടില്‍ നടക്കുന്ന സര്‍വ ദുരന്തങ്ങളോടും നമ്മുടെ ബുദ്ധി ജീവിത്തംപ്രതികരിക്കും. പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ സാംസ്കാരികതയ്ക്ക്എന്തോ അപചയം വരുന്ന പോലെയാണ് നമ്മുടെ ഇതിനോടുള്ള സമീപനം. പ്രബുദ്ധമലയാളിയുടെ ഏതു പത്രവും രാവിലെ എടുത്തു വായിച്ചാല്‍ വിവരമായി നമുക്ക്കിട്ടുക, കുറെ ദുരന്തങ്ങള്‍ ആണ്. പൊതു വിജ്ഞാനം ഇത് വഴി കൂട്ടുന്നമലയാളിയുടെ ഭാവനയിലെ നാളെ എന്തായിരിക്കും. ദുരന്ത പൂരിതമായ ഒരു നാട്..പ്രശ്നങ്ങള്‍ മാത്രമുള്ള ഒരു നാട്.. പാപ്പരാസി മനസ്സുള്ളവര്‍ക്ക്, ഇതൊരുനിര്‍വൃതി ആയിരിക്കും. പ്രശ്നങ്ങളെ നാം നിരീക്ഷിച്ചു കൊണ്ടിരുന്നാല്‍ അവയുടെ നിലയില്‍ മാറ്റമുണ്ടാകില്ലെന്നു ക്വാണ്ടം ത്സെനോ എഫക്ട് എന്നശാസ്ത്ര പ്രതിഭാസം നമ്മെ പഠിപ്പിക്കുന്നു. എങ്കിലും, ഒരു സമൂഹത്തിന്റെമനോചിത്രമനുസരിച്ചേ ആ സമൂഹത്തിന്റെ ഭാവി ഉണ്ടാകൂ എന്നത് അറിഞ്ഞാല്‍ഇതൊഴിവാക്കെണ്ടതല്ലേ .. വിലാപങ്ങളെ നമുക്ക് ആഘോഷമാക്കെണ്ടതുണ്ടോ? നന്മഭാവന ചെയ്തു കൂടെ?

   

   

  നമുക്ക് വിലാപങ്ങളെ, നമ്മുടെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയാലോ?

   

  (വിലാപം ഉയര്‍ത്തുന്നവര്‍, നന്മ ഭാവന ചെയ്യുകയും, നന്മ ചെയ്യുകയും ആണ്വേണ്ടത്.. അതിനിറങ്ങി തിരിക്കണം. അല്ലാതെ പ്രബുദ്ധത പ്രകടിപ്പിക്കയല്ലവേണ്ടത്.. എല്ലാ പോസ്ടിനോടുമെന്ന പോലെ ഇതിനോടും കുറെ നിറങ്ങളുള്ളകമന്റുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ എന്തെങ്കിലും ചെയ്യണംഎന്നുള്ളവരില്‍ നിന്നുമുള്ള മറുപടി ആണ് ഞാന്‍ ആഗ്രഹിക്കുന്നത് . )

   

  https://www.facebook.com/notes/santhosh-olympuss/notes/300916793289601

  Print Friendly

  363total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in