പത്രങ്ങള്‍ ഉപേക്ഷിക്കുക
by Santhosh Olympuss • September 1, 2013 • സാമൂഹികം • 0 Comments
എഫ് ബീ യെ ഒരു പ്രചാരണ മാദ്ധ്യമം എന്ന നിലയില്‍ ആണ് ഒളിമ്പസ് ഉപയോഗിക്കുന്നത്..(അതും ഒരു പുലിവാല് ആണെന്ന് അറിയാതെ അല്ല. പലപ്പോഴും പുലിവാല് / ബാദ്ധ്യത ആയി മാറുന്നും ഉണ്ട്.. ) ഫോണ്‍ ആണെങ്കില്‍ നേര് വിനിമയത്തിനും… (അതും റേഡിയേഷന് കുറയ്ക്കാനായി ഉപഭോഗം കുറയ്ക്കാറാണ് പതിവ്.. മനസ്സ് കൊണ്ട് ഓഫ് ചെയ്തിടാനും..)
പിന്നെ പത്രം… അതി രാവിലെ ലോക വിജ്ഞാനം തലയില്‍ കയറ്റാന്‍ ഒരുങ്ങിയാല്‍ ടെക്സ്ച്വല്‍ പാരഡൈമിന്റെ കൂട്ടത്തിലേക്ക്, നല്ലത് വല്ലതും കയറും എന്ന് പത്രം കാണാറുള്ളപ്പോള്‍ ഒന്നും തന്നെ തോന്നാറില്ല. ടീവിയാകട്ടെ, ഒരു മിനിട്ട് കണ്ടാല്‍ വിഷ്വല്‍ പാരഡൈമിന്റെ കൂട്ടത്തിലേക്ക്, ഒരു നാള് മുഴുവനും കണ്ണടച്ചു ഇരുന്നാലും വിട്ടു പോകാത്തത്ര മാലിന്യങ്ങള്‍ നമുക്ക് തരുമെന്നും അറിയാം. അതിനാല്‍ ഒളിമ്പസ്സിന്റെ കാംപസ്സുകള്‍ ടീ വീ / പത്ര വിമുക്തം ആണ്.. ഒളിമ്പസ്സിന്റെ, കൊഗ്നിട്ടീവ് വിഷയങ്ങളിന്‍ മേലുള്ള ക്ലാസുകളില്‍, ഇത് വ്യക്തമാക്കുന്നുമുണ്ട്.. പത്രം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ, അല്പ സ്വല്പം ഒക്കെ പൊതു വിജ്ഞാനം പകര്‍ന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. ഇന്ന് ഒരു പാഠഭേദമോ, വൈദ്യ ശാസ്ത്രമോ, കേരളീയമോ, സൂചി മുഖിയോ, ഒരേ ഭൂമി ഒരേ ജീവനോ ഒക്കെ പോലെ ഉള്ള ഒരു ക്ലാസ് ആയി അത് ചുരുങ്ങിയിരിക്കുന്നു.
ആകാവുന്നവര്‍ പത്രങ്ങള്‍ ഉപേക്ഷിക്കുക. പകരം സത്സംഗങ്ങളില്‍ പങ്കാളികള്‍ ആകുക. ബീഡിയും പത്രവും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത സന്മനസ്സുകള് നിങ്ങളോട് കൂടം കുളത്തെ വിശേഷങ്ങള്‍ പറയും… ബന്ദിനെ പറ്റിയും… അത് മതി എന്നാണ് ഞങ്ങളുടെ പക്ഷം.. മനസ്സമാധാനത്തിന് ആധാരമാകുന്ന ഒരു മുഖ്യ കാര്യം..
608total visits,1visits today