• സൗന്ദര്യം ആസ്വാദനവും കലയും

  by  • August 31, 2013 • തത്വചിന്ത • 0 Comments

  • പ്രപഞ്ചപരിണാമം സഹജമായൊരു ക്രമത്തിലാണ്
  • യുക്തിവിചാരത്തിലുള്ള പരിഷ്കരണം രേഖീയമായ ക്രമത്തിലാണ്
  • രേഖീയക്രമം ഉപയോഗിച്ചു നോക്കിയാല്‍ സഹജക്രമം ക്രമമായി തോന്നുകയില്ല.അതുകൊണ്ട് സഹജക്രമത്തെ ക്രമമില്ലായ്മയിലെ ക്രമം (കയോസ്) എന്ന് വിളിക്കാം
  • സഹജക്രമത്തിന്റെ സകലിതാവസ്ഥയെ ഗ്രഹിക്കുവാനുള്ള രേഖീയചിന്തയിലെ ജൈവാനുക്രമമായ ശേഷിയാണ് സൗന്ദര്യബോധം.ഗ്രഹിക്കുന്ന വ്യക്തിയുടെ സൗന്ദര്യബോധത്തിനനുസൃതംസൗന്ദര്യമാനദണ്ഡം വ്യത്യാസപ്പെടും
  • സഹജക്രമത്തിന്റെ സകലികാതവസ്ഥയെ ഗ്രഹിക്കുന്ന പ്രക്രിയയാണ് ആസ്വാദനം
  • സഹജക്രമം അനുസരിച്ചതല്ലാതേയും കൃത്രിമമായി സ്തബ്ധാവസ്ഥ സൃഷ്ടിക്കുവാനും.ഈ കൃത്രിമ സൃഷ്ടിയാണ് കല.
  • സഹജക്രമം അനുസരിച്ചോ അല്ലാതേയോ സ്തബ്ധാവസ്ഥ കൃത്രിമമായി സൃഷ്ടിക്കുവാനുള്ള ശേഷിയാണ് സര്‍ഗ്ഗശേഷി
  • സഹജക്രമത്തിന്റെ സകലിതമായ വിതരണത്തെ സൗന്ദര്യത്തെ തിരിച്ചറിയാന്‍ രേഖീയക്രമയുക്തിയുള്ള വ്യക്തിയുടെ ജൈവാനുക്രമമായ ഗ്രാഹ്യ ശേഷിക്കേ കഴിയൂ.
  • വ്യക്തിയുടെ ജൈവാനുക്രമ സ്വഭാവം (താളം)ഗ്രാഹ്യശേഷി (യുക്തി)ഇവ വിപരീതാനുപാതത്തിലും പുതിയതായി കഴിയാത്തതുമായിരിക്കും* വ്യക്തിയുടെ ജൈവാനുക്രമ സ്വഭാവം വര്‍ദ്ദിച്ചാലും മറിച്ച് ഗ്രാഹ്യശേഷി വര്‍ദ്ദിച്ചാലും സൗന്ദര്യത്തെ അറിയാന്‍ (ആസ്വദിക്കാന്‍ കഴിയാതെ വരും)* വ്യക്തിയുടെ ജൈവാനുക്രമ സ്വഭാവവും ഗ്രാഹ്യശേഷിയും അധികവ്യതിയാനങ്ങളളില്ലാതെ ഏതാണ്ട് സമമായി വരുമ്പോള്‍ ആസ്വാദനശേഷി പക്വമാകുകയും ജൈവാനുക്രമ സ്വഭാവത്തിന് അതില്‍ ആധിക്യമുണ്ടാകുംമ്പോള്‍ സര്‍ഗ്ഗശേഷി പക്വപ്പെടുകയും ചെയ്യും* ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും സര്‍ഗ്ഗശേഷി എല്ലാ സാധാരണമനുഷ്യരിലും ഉണ്ടാകുംഉപകരണങ്ങള്‍ (സങ്കേതങ്ങള്‍) ഉപയോഗിക്കാനുള്ള കഴിവ് സര്‍ഗ്ഗശേഷിയുടെ ഭാഗമാണ്—-പരിശീലനത്തിലൂടെ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവുനേടുമ്പോള്‍ സര്‍ഗ്ഗശേഷിയാണ് ഉപയോഗപ്പെടുത്തുന്നത്—-ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിക്കുമ്പോള്‍ കൈകാര്യപരമായ അറിവ് (സാങ്കേതിക ജ്ഞാനം) ഓര്‍മ്മയായി ശേഖരിക്കപ്പെടുകയും വേണ്ടുന്ന സമയങ്ങളില്‍ യഥോതഥം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.—-സര്‍ഗശേഷി ഉയര്‍ന്നവര്‍ സങ്കേതങ്ങളെ ഉപയോഗിക്കുമ്പോള്‍ അനായാസേനയോ, അലസമായോ കൈകാര്യം ചെയ്യാന്‍ കഴിയുന്നു.—-സര്‍ഗ്ഗശേഷി താഴന്നവര്‍ സങ്കേതങ്ങളെ ഉപയോഗിക്കുമ്പോള്‍ നല്ലപോലെ ബൗദ്ധിക ശ്രദ്ധ സങ്കേതങ്ങളില്‍ ചെലുത്തുന്നു—-എഴുത്ത്, ചിത്രരചന, സംഗീതാലാപനവും ഉപകരണാലാപനവും അഭിനയവും, വാഹനമോടിക്കല്‍, പെരുമാറ്റം, പാചകം, ഭരണം, കൃഷി, സാമൂഹ്യപ്രവര്‍ത്തനം, പഠനം, അദ്ധ്യാപനം എന്നു തുടങ്ങി സങ്കേതികജീവനത്തിന്റെ സമസ്ത മേഖലകളിലും സര്‍ഗശേഷിയുടെ ഉപയോഗം കാണാവുന്നതാണ്
  • പാരമ്പര്യം,സ്രിഷ്ടിതസമയം,ഗര്‍ഭസ്ഥ-ശൈശവ കാലങ്ങള്‍ എന്നിവ വ്യക്തിയിലെ സൗന്ദര്യബോധത്തേയും സര്‍ഗ്ഗശേഷിയേയും നിര്‍ണയിക്കുന്നു.
  • പരിചയം, പഠനം, പരിശീലനം എന്നിവയായാല്‍ വ്യക്തിയിലുള്ള ശേഷികളെ സൃഷ്ടിക്കുവാനായില്ലെങ്കിലും പോഷിപ്പിക്കാനാകും.
  • പ്രാപഞ്ചിക ഭാവങ്ങളിലോരോന്നിനും അനുസ്രുതമായ വ്യക്തിയുടെ ആസ്വാദന സര്‍ഗ്ഗശേഷികള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും അവയെ  പൊതുമാനദണ്ഡമനുസരിച്ച് അളക്കാന്‍ കഴിയും
  • വ്യക്തിപരമായ ജീവിതത്തെ സാമൂഹ്യജീവിതത്തിന്റെ പ്രാപഞ്ചിക താളത്തില്‍ ഏകതാനമാക്കുവാന്‍ ആസ്വാദന സര്‍ഗശേഷികള്‍ പൊതുമാനദണ്ഡമനുസരിച്ച് ഉണ്ടായേതീരു.
  • ഒരേ നിലവാരമുള്ള രണ്ടുവ്യക്തികളുടെ ജീവിത വിജയത്തിലെ വ്യത്യാസം അവരിലെ താള യുക്തികളിലെ അനുപാതക്രമത്തിലെ വ്യത്യാസം അനുസരിച്ചാണ്.

  https://www.facebook.com/groups/olympussdarsanam/doc/253733427991135/

  Print Friendly

  683total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in