• ഇവിടാര്‍ക്കും പൂച്ചയ്ക്ക് മനികെട്ടനാവില്ല

  by  • July 19, 2013 • രാഷ്ട്രീയം • 0 Comments

  നാസയും മറ്റും മനുഷ്യരെ പറ്റിക്കാന്‍ പലതും പറയാറുണ്ട് . മായന്‍ കലണ്ടര്‍ പറയുന്ന 2012 ഡിസംബര്‍ 21 നു തന്നെ അത് വരണമെന്നും ഇല്ല. പക്ഷെ ഫിബോനാക്സി പ്രകാരം ഭൂമി എന്ന ജീവിയുടെ ശരീരത്തിന്റെ ചയാപചയ പ്രക്രിയകള്‍ അടുത്ത ചക്രത്തിലേക്ക് തിരിയുവാനുള്ള സമയമായി. പ്രപഞ്ച പരിണാമം, ഭൂമിയുടെ പരിണാമം, ജീവിവര്‍ഗങ്ങളുടെ പരിണാമം, , സാങ്കേതിക പരിണാമം, ജൈവ – സാങ്കേതികതാ സമന്വയ പരിണാമം, എന്നിവ യഥോ സമയം നടന്നു കഴിഞ്ഞു . ഇനി മനോ പരിണാമം ആണ് നടക്കേണ്ടത്‌. ഫിബോനാക്സി പ്രകാരം (…13,8,5,3,2,1,1,0 …) ഈ ക്രമത്തില്‍ കാലവൃത്തം ചുരുങ്ങുകയാണ്. വര്‍ഷങ്ങള്‍ എടുത്താല്‍ 1980,1993,2001,2006,2009,2011,2012,2012.. എന്നിങ്ങനെ യാണ് വരുന്നത് . ഫിബോനാക്സി കാലവൃത്തം പൂജ്യത്തിലെത്തിയാല്‍ പിന്നെ തിരിച്ചാണ് പ്രയാണം എന്നും അല്ലെന്നും തര്‍ക്കമുണ്ട്. എന്തായാലും പ്രപഞ്ച ശാസ്ത്രത്തിനു മനുഷ്യനോടു പ്രത്യേകിച്ച് കരുണ കാണിക്കേണ്ട കാര്യമില്ല. സര്‍വനാശം എന്നത് അകലെയല്ല എന്നും അതിന്റെ പരിധിയും അളവും പരപ്പും നമുക്കറിയാണോ പ്രവചിക്കണോ കഴിയില്ല എന്നും നാം അറിയേണ്ടതുണ്ട് . നാസ പറയുന്ന ഗ്ലോബല്‍ വാര്‍മിംഗ് നുണയാണെന്ന് പറയുന്ന ശാസ്ത്ര കാരന്മാര്‍ മുറിക്കകതിരുന്നു പുസ്തകം കരണ്ട് പറയുന്നതാകണം. ഇവിടെ ഈ പാലക്കാടന്‍ ചൂടില്‍ ഇരിക്കുന്ന ഒരാള്‍ക്കും നാസ നുണ പറയുകയാണെന്ന് പറയുക വയ്യ. അപ്പോള്‍ ഒരു പരിണാമ ഘട്ടം നാം കടന്നേപറ്റൂ .

   

  പോളാര്‍ ഷിഫ്റ്റ്‌ തെറ്റാണെന്ന് പറയുന്നവര്‍, തച്ചു ശാസ്ത്ര പ്രകാരം കെട്ടിയ ഒരു വീടിനെ ആധാരമാക്കി, വടക്ക് നോക്കി യന്ത്രം വച്ച് നോക്കുക. എന്നിട്ട് തീരുമാനിക്കൂ . വെള്ളപ്പോക്കാതെ ക്കുറിച്ച് മാത്രം കേട്ടിരുന്ന ഒരു കാലത്ത്, ഒരു പേരും സുനാമി വരുന്ന കാര്യം ഞാന്‍ ഒരു വേദിയില്‍ പറഞ്ഞപ്പോള്‍ , ഇതിലെ ആദ്യ കമെന്റ് പോലെ BULLSHIT എന്ന് പറഞ്ഞവര്‍ ഒരുപാടാണ്‌. കഴിഞ്ഞ ജപ്പാന്‍ സുനാമിയും ഞങ്ങള്‍ പരിസ്ഥിതി രംഗത്തുള്ള പല ഗവേഷകര്‍ക്കും മുന്നറിയാമായിരുന്നു. പുച്ചിച്ച ചിലരും ഈ പ്രശ്നങ്ങളില്‍ പെട്ട് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ മുന്നൊരുക്കങ്ങള്‍ പല വ്യക്തികളും ഗവര്‍മെന്റുകളും കൂട്ടങ്ങളും എടുത്തു തുടങ്ങിയിട്ടുമുണ്ട്.

   

  ഇവയ്ക്കൊരു പ്രതിവിധിയായി എന്നെ പോലെയുള്ളവര്‍ കാണുന്നത് ഒരു ഇക്കോ വില്ലേജ് സ്ഥാപിക്കുകയെന്നതാണ് (മറ്റു പ്രതിവിധികള്‍ ഉണ്ടാകാം.. ) പ്രശ്ന തീവ്രത അറിഞ്ഞും അറിയാതെയും 2500 ഇക്കോ വില്ലേജുകള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അതൊന്നെയുള്ളൂ ആരോ വില്ലെ (പോണ്ടിച്ചേരി ) അത് നടത്തുന്നതാകട്ടെ വിദേശികളും .. ഇന്ത്യയില്‍ ഇതാഗ്രഹമുള്ളവര്‍ വിദേശത്തെ ഏതെങ്കിലും എകവില്ലെജിന്റെ ഭാഗമാകുകയാണ് രീതി. എന്തെന്നാല്‍ ഇവിടാര്‍ക്കും പൂച്ചയ്ക്ക് മനികെട്ടനാവില്ല എന്നത് തന്നെ. പ്രശ്നങ്ങള്‍ അതിന്റെ പാരമ്യതിലെതുംപോഴെങ്കിലും ആരെയെങ്കിലും കിട്ടുമോ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

   

  എല്ലാര്ക്കും ഇക്കോ വില്ലേജില്‍ എത്താനാകില്ലെന്നത് നമുക്കറിയാം. എല്ലാ സ്ഥലവും സുരക്ഷിതവുമല്ല. അപ്പോള്‍ സര്‍വ സമ്മതവും സര്‍വ സാധ്യവും ആയ (പ്രായേണ ) ഒരു പൊതു മാര്‍ഗം കൂടി വേണമെന്ന് ഞങ്ങള്‍ അറിയുന്നു. അത് കൊണ്ട് തന്നെ പാരിസ്ഥിതിക ആത്മീയത ആണ് അടുത്ത ഘട്ടം. പ്രപഞ്ച വിതാനത്തെ സാമൂഹ്യ ഇഛയാല്‍ പരിവര്‍തിപ്പിക്കാനുള്ള പ്രതിഭാസ പരമായ ചില അറിവുകളും പരിശീലനങ്ങളും ആണത്. സാമൂഹ്യമായ സമഗ്ര മാറ്റം കൊണ്ടേ സാമൂഹ്യ ഇഛയെ ചലിപ്പിക്കാനാകൂ. അതിനായി ഒരുപാട് പഠിക്കാനും ഉണ്ട്. അതിനു തയ്യാറുള്ള, സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറുള്ള സന്മനസ്സുകളെ തേടുകയാണ് ഞങ്ങള്‍. പ്രശ്നങ്ങള്‍ അതിന്റെ പാരമ്യതിലെതുംപോഴെങ്കിലും ആരെയെങ്കിലും കിട്ടുമോ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

   

  അന്വേഷിക്കുക. അറിയുക, ചര്‍ച്ച ചെയ്യുക. പ്രവര്‍ത്തിക്കണമെന്ന് ബോധ്യമായാല്‍ അല്‍പ സമയം കൂടി കളയാതെ ചെയ്തു തുടങ്ങുക.

   

  https://www.facebook.com/notes/santhosh-olympuss/notes/177789008935714

  Print Friendly

  575total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in