• പിറന്നാളും ചില പ്രപഞ്ച വിചാരങ്ങളും..

  by  • August 31, 2013 • സാമൂഹികം • 0 Comments

  മകന്റെ പിറന്നാളാണ്..

  വര്‍ണ ചിത്രങ്ങള്‍ പലതും മുഖപുസ്തകത്തില്‍ ചേര്‍ത്തു.

  ആശംസകള്‍ പ്രവഹിച്ചു.. ഒരുപാട് ലൈക്ക് കിട്ടി..

  പലരും ഫോണില്‍ വിളിച്ചു.

   

  വൈകിട്ട് ഇവിടെ, (ഒളിമ്പസ്സില്‍) അന്തേവാസികള്‍ക്കും,

  സ്ഥിരം സന്ദര്‍ശകര്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കുമായി

  ഒരു ചെറു സത്കാരവും ഒരുക്കിയിട്ടുണ്ട്..

   

  കൂട്ടുകുടുംബത്തിലെ പലഭാഷക്കാരും ദേശക്കാരും,

  ആയ കുടുംബാംഗങ്ങള്‍,

  കാര്യങ്ങള്‍ നടത്താന്‍ ആയി ഓടി നടന്നു തുടങ്ങി..

   

  സന്തോഷം പങ്കിടാന്‍ ഒരുപാടുപേര്‍.. സന്തോഷം നന്മ.

  ഇങ്ങിനെയിരിക്കുമ്പോള്‍,

  ചിന്തകള്‍ ഒരു ഇരുപതു കൊല്ലം

  പിറകോട്ടു കൊണ്ട് പോകുവാന്‍ തോന്നിപ്പോയി..

   

  അക്ഷരം ചിന്തയെ ഭരിച്ചു കൊണ്ടിരുന്ന കാലത്ത്,

  വിചാരം വിവേകത്തെയും വിനയത്തെയും,

  ധര്‍മത്തെയും ബോധത്തെയും അടക്കിവച്ച കാലത്ത്..

  പിറന്നാള്‍ ആഘോഷമെന്ന സാംസ്കാരിക ധൂര്‍ത്തിനെ

  നഖ ശിഖാന്തം എതിര്‍ത്തു നിന്നതോര്‍ക്കുന്നു.

   

  എല്ലാ ദിനങ്ങളും പോലെ പിറന്നാളും ഒരു ദിനം,

  നമ്മുടെ പൊങ്ങച്ചം കാണിക്കാന്‍

  വന്‍ പാര്‍ട്ടികളും വര്‍ണപ്പൊലിമയും

  ഒക്കെ നടത്തുന്നതിനെ അംഗീകരിക്കാന്‍,

  സ്വര്‍ണമുപയോഗിക്കാത്ത ഞങ്ങള്‍

  തയ്യാറായിരുന്നില്ല..

  (ഒരു നേരം ഭക്ഷണം പോലും എല്ലാര്‍ക്കും ഇല്ലാത്ത ഭാരതത്തില്‍,

  വിലകൂടിയ ഈ മഞ്ഞ ലോഹം അണിയുന്നത് രാജ്യദ്രോഹമാണ്

  എന്ന ഗാന്ധി വചനം അന്നും ഇന്നും ഞങ്ങള്‍

  ഓര്‍ത്തു പാലിച്ചു പോരുന്നു.)

   

  ശാസ്ത്ര ചിന്തകളില്‍ നിന്നും പരിസ്ഥിതി ചിന്തയിലേക്കും,

  അവിടെ നിന്നും പരിസ്ഥിതി അവബോധത്തിലെക്കും

  യഥാകാലം ചെന്നെത്തിയപ്പോള്‍

  ചിന്തകള്‍ മാറി മറിഞ്ഞു.

  നാട്ടറിവിന്റെ വ്യാപ്തി കണ്ടറിഞ്ഞു അനുഭവമായി തുടങ്ങി.

  പിറന്നാളുകള്‍ക്കുള്ള സാമൂഹ്യ, സാംസ്കാരിക,

  പാരിസ്ഥിതിക ആത്മീയ മാനങ്ങളെ

  അറിഞ്ഞു തുടങ്ങിയപ്പോള്‍

  ഇവിടെ പിറന്നാളുകള്‍ അനുഷ്ടാനങ്ങളായി.

  പതിനഞ്ചോളം വര്‍ഷങ്ങളായി ഞങ്ങള്‍

  പിറന്നാളുകള്‍ ആഘോഷിക്കുന്നു.

  ചെറുതായി, ധൂര്‍ത്തില്ലാതെ, എങ്കിലും ആഘോഷമായി…

   

  എന്താണ് പിറന്നാളുകള്‍ക്ക് പിന്നിലെ പ്രകൃതി പാഠങ്ങള്‍?

   

  ഒന്ന്..

  ഒരു വ്യക്തിയുടെ പിറന്നാള്‍,

  അയാള്‍ ഉള്‍പെടുന്ന ഒരു സമൂഹം ആഘോഷിക്കയെന്നാല്‍,

  ആ വ്യക്തിയുടെ സാമൂഹ്യമായ സ്ഥിതികത്വതെ

  ആ സമൂഹം ആദരിക്കലാണ്.

  സമൂഹത്തിലെ അയാളുടെ പ്രാധാന്യത്തെ

  സമൂഹം അംഗീകരിക്കുകയാണ്.,

  അയാള്‍ സാമൂഹ്യനാണെന്ന കാര്യം

  സന്തോഷിപ്പിച്ചു ഓര്‍മിപ്പിക്കലാണ്.

  അത്, ആ വ്യക്തിയിലെ ആത്മ ചിത്രത്തിന്റെ പര്യാപ്തതയെ

  കാത്തു സൂക്ഷിക്കലാണ്.

  സാമൂഹ്യമായ അയാളുടെ ഉത്തരവാദിത്വത്തെ

  ഓര്‍മിപ്പിക്കലാണ്.

   

  രണ്ടു,

  ഒരു സാമൂഹ്യ കാരണത്തിന് (social cause) വേണ്ടി

  ആ ചെറു സമൂഹത്തിലെ അംഗങ്ങള്‍ ഒത്തു ചേരുകയും,

  കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്.

  സന്തോഷം പങ്കിടുകയും, ഒരുമിച്ചു ഭോജനം നടത്തുകയും,

  ഒരുമിച്ചു വിനോദ പരിപാടികളില്‍ ഏര്‍പ്പെടുകയും,

  അങ്ങിനെ, സാമൂഹ്യമായ ഏകാതാനാവസ്തയിലേക്ക്

  വന്നെത്തുകയുമാണ്.

  (വന്നുണ്ടിട്ടു, സമ്മാനപ്പൊതിയും നല്‍കി പോകുക

  എന്ന രീതി ഞങ്ങള്‍ ഇവിടെ അവലംബിക്കുന്നില്ല.

  തീരുമാനമെടുക്കല്‍, പാചകം, വിളമ്പല്‍,

  ഭക്ഷിക്കല്‍, വൃത്തിയാക്കല്‍,

  സംഗീത നൃത്താദികള്‍ എന്നിവയിലെല്ലാം,

  ആകുന്നത്ര എല്ലാരും പങ്കെടുക്കണമെന്ന്

  ഞങ്ങള്‍ ആവശ്യപ്പെടാറുണ്ട്.

  അംഗങ്ങള്‍ ആയവരെല്ലാം, കൂടാറുമുണ്ട്‌.)

  ഇത് പാരസ്പര്യവും, താളൈക്യവും വര്‍ധിപ്പിക്കും.

   

  മൂന്നു..

  പിറന്നാളുകള്‍ കണക്കാക്കുന്നത്

  നാളുകളോ തീയതികളോ അനുസരിച്ചാണ്.

  അത് പഞ്ചാംഗ (Calender) നിബദ്ധിതമാകുക കൊണ്ട്

  ഭൂമിയുടെ കൃത്യമായ ചലനാവൃത്തിയില്‍ ആയിരിക്കില്ല.

  എങ്കിലും ഏതാണ്ടൊരു ഋതു ആവര്‍ത്തനമായി

  ആ ദിനത്തെ നമുക്ക് കണക്കാക്കാന്‍ ആകും.

  പ്രകൃതിയിലെ ബ്രുഹത് വ്യവസ്ഥകളുടെ

  ചലനാനുക്രമത്തിനു ഏകതാനമാകുക എന്നത്,

  പാരിസ്ഥിതിക ജീവനത്തില്‍ നാം ഇഴ മുറിയാതെ

  അനുവര്‍ത്തിക്കേണ്ടുന്ന ഒന്നാണ്.

  നമ്മുടെ ജൈവ ഘടികാരത്തെ,

  പ്രകൃതിയുടെ ജൈവ ഘടികാരവും ആയി,

  യുക്തി കൊണ്ടല്ലാതെ ബന്ധിപ്പിക്കുവാനുള്ള

  നിര്‍ബന്ധിത അനുഷ്ടാനങ്ങള്‍ ആണവ.

  നിത്യാനുഷ്ടാനങ്ങളും വാരാനുഷ്ടാനങ്ങളും, വര്‍ഷാനുഷ്ടാനങ്ങളും

  നമ്മുടെ സംസ്കൃതി നമുക്ക് നല്കിയതും അത് കൊണ്ട് തന്നെ.

  കൃഷിയിലും,ആരോഗ്യത്തിലും, ഉത്സവങ്ങളിലും,

  ഇന്നും മുറതെറ്റാതെ, നമ്മുടെ നാട്ടിന്‍ പുറങ്ങള്‍

  ഇത് കൊണ്ട് നടത്തുന്നു..ആചാരമായി!!!..

   

  അതെ ഞങ്ങള്‍ ആഘോഷിക്കയാണ്, ഈ പിറന്നാളും..

  നിങ്ങളുടെ, പാരിസ്ഥിതിക ബോധവും ഞങ്ങള്‍ക്കൊപ്പം

  ഇനിയുണ്ടാകും എന്ന തോന്നലോടെ..

   

  നന്മ

   

  https://www.facebook.com/groups/olympussdarsanam/doc/273669515997526/

  Print Friendly

  515total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in