• നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം..

  by  • September 1, 2013 • കാർഷികം • 0 Comments

  നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം..

  1. ആദ്യമായി, വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) സ്വപ്നത്തില്‍ ഗര്‍ഭം ധരിക്കുക.

  2. സംഘടിപ്പിക്കുമ്പോള്‍ മുതല്‍ അവളോട്‌ സംവദിച്ചു തുടങ്ങുക, വാത്സല്യം തന്നെ, പ്രണയം തന്നെയാകട്ടെ..

  3 . ജൈവ കമ്പോസ്റ്റോ മറ്റോ, അല്പം ഉപ്പും ചാരവും (ഒക്കുമെങ്കില്‍ വേപ്പിന്‍ പിണ്ണാക്കോ, ഒരല്പം നേര്‍പിച്ച വേപ്പ് നീരോ) കൂട്ടി കുഴിയിലിട്ടു, അവള്‍ക്കു കഴിയാനുള്ള മെത്ത തയ്യാറാക്കുക..

  4 . അവളുടെ ഇലകള്‍ പടരാവുന്ന ഇടത്തോളം വട്ടത്തില്‍, അവളുടെ മെത്തയില്‍ (മണ്ണില്‍) വെയില്‍ തട്ടാത്ത വിധം പുതയിടുക..

  5 . അവള്‍ക്കുക് വേണ്ടുന്ന ശീതളിമ നല്‍കാന്‍, മുള പൊട്ടിയ ശേഷം
  പുതയ്ക്കടിയില്‍ ഈര്‍പ്പം നില്‍ക്കുന്നുണ്ടെന്നു, ഉറപ്പാക്കുക.

  6 . നിങ്ങള്‍ ദൂരെ പോകുമ്പോള്‍ അവള്‍ക്കു കൂട്ട് കൂടാന്‍ പുതയ്ക്കിടയിലും മറ്റും കുറച്ചു തോഴിമാര്‍ (ഇതര ചെടികള്‍, കളകള്‍) ഉണ്ടെന്നു ഉറപ്പാക്കുക.

  7 . അവര്‍ക്കരികെ എത്തുമ്പോള്‍ സ്വന്തം സ്നേഹ ദ്രവം (മൂത്രം) അവിടെ നേദിക്കുക . ഒപ്പം, അതു ലയിക്കാന്‍ പാകത്തില്‍ ഏതാണ്ട് പത്തിരട്ടി വെള്ളവും..

  8 . നിത്യവും ഒരു പത്തു മിനിട്ട്, സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലെ അവളെ ലാളിക്കുക. അവളിലെ പേനും ഈരും (പുഴുക്കളും മറ്റും) കൈ കൊണ്ടെടുത്തു കളയുക. അവളുടെ നിറഞ്ഞ ഭാവി സ്വപ്നം കാണുക, എന്നും.

  9 . നിങ്ങളുടെ വീട്ടുകാരെയും കൂട്ടുകാരെയും ബന്ധുക്കളായി നിങ്ങളുടെ വളര്‍ത്തു മകള്‍ക്ക് പരിചയപ്പെടുത്തുക..അവള്‍ അറിയട്ടെ , അവളുടെ ബന്ധു ബലം..

  10 . പ്രത്യാശാ പൂര്‍ണനായി തുടരുക, അവള്‍ താങ്കള്‍ക്കും, ബന്ധുക്കള്‍ക്കും മനസ്സ് നിറയും പോലെ പഴങ്ങള്‍ തരും.

  11 . പഴമിറുക്കുന്നതിനു രണ്ടു മൂന്നു നാള്‍ മുന്‍പ്, അവളോടത്‌ പറയുക, ഹൃദയ പൂര്‍വ്വം.

  12 . ഒരാഴ്ച മുമ്പ് തന്നെ, അവള്‍ക്കു താഴെ ഉള്ളവളെ, വേര്‍പെടുത്തി, അടുത്ത കുഞ്ഞാക്കാന്‍ പോകുകയാണെന്നും അവളോട്‌ പറയണം. അടുത്ത കുഞ്ഞു, നിങ്ങളിരുവരുടെയും കുഞ്ഞാകട്ടെ, അവളുടെ പ്രത്യാശയും അടുത്ത കുഞ്ഞാകട്ടെ..

  13. അവളുടെ വിളവു, നിങ്ങളുടെ പ്രത്യാശയ്ക്കും വൈകാരിക പരിഗണനയ്ക്കും ആനുപാതികം ആയിരിക്കും.

  (ഇത് ഒരു ഒളിമ്പസ് കൃഷി രീതി.. ഇത് പോലെ എന്തും [എന്ന് വച്ചാല്‍ എന്തും] കൃഷി ചെയ്യാം.. കച്ചവടത്തിന് പോലും.. പക്ഷെ ജൈവ / സുസ്ഥിര കൃഷി രീതി പിന്തുടരുന്നത് ഉത്തമം. വികല പ്രകൃതി സങ്കല്പങ്ങളോടെ ഈ രീതി അനുവര്‍ത്തിക്കാതിരിക്കുക.. Power of Intention & Interaction എന്തെന്ന് മനസ്സിലാക്കുക.)

  എങ്കില്‍ ഇങ്ങിനെ നമുക്ക് കുറച്ചു കുഞ്ഞുങ്ങളെ വളര്‍ത്തിയാലോ?

   

  https://www.facebook.com/photo.php?fbid=466091350105477

  Print Friendly

  429total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in