• ജാതി-ജാതീയത-മതം-മതപരത

  by  • August 31, 2013 • സാമൂഹികം • 0 Comments

  ജാതി എന്നാല്‍ വിഭാഗം എന്നാണു ഭാഷാര്‍ത്ഥം. പ്രകൃതിയുടെ ബൈഫര്‍ക്കെഷന്‍ മൂലം വൈവിദ്ധ്യവല്‍കരിക്കപ്പെടുന്ന കോടാനുകോടി വര്‍ഗങ്ങള്‍ പോലെ തന്നെ ഇതും. ജാതി പരിണമിച്ചു ഉണ്ടായതാണ്. അതൊരു സാമൂഹ്യ  യാഥാര്ത്യമാണ്. ജനിതക കോടുകളില്‍ വരെ പടര്‍ന്നിരിക്കുന്ന ജാതി സ്വഭാവത്തെ കണ്ണുമടച്ചു ഇരുട്ടാക്കാന്‍ കഴിയില്ല. മതങ്ങള്‍ ഒരു കാലഘട്ടത്തിലെ ഒരു പൊതു സമൂഹത്തിന്റെ ജീവിത പശ്ചാത്തല സംസ്കാരമാണ്. ദൈവത്തെ അംഗീകരിക്കുന്നതും, അംഗീകരിക്കാത്തതും ആയ മതങ്ങള്‍ ഇവിടുണ്ട്. അവ ജീവിത മൂല്യങ്ങളെയോ  ധര്‍മങ്ങളെയോ  ആണ് ലക്ഷ്യമിടുന്നത്. അതിനു ആധാരമാക്കാന്‍ ഓരോന്നും ഓരോ ബിംബങ്ങളെ കണ്ടെതുന്നുവെന്നു മാത്രം. ഈ കാലഘട്ടത്തിലും പഴയ മതങ്ങള്‍, മനുഷ്യന്, മൂല്യവും, ധാര്‍മികതയും പകര്‍ന്നു തരുന്നുണ്ട്. മത വിശ്വാസം മതപരതയാകുമ്പോള്‍, സഹിഷ്ണുതയും, മത ഗുരുത്വവും നഷ്ടമാകുന്നു.

   

  ജാതീയത എന്നാല്‍ ജാതിയെ സംബന്ധിച്ച എന്നര്‍ത്ഥം. ജാതിയെ സംബധിച്ച ബൌദ്ധിക കാര്യങ്ങള്‍, വിവേചനത്തിനും, പ്രക്ഷുബ്ധതയ്ക്കും  കാരണമാകുമ്പോള്‍ ഇന്നത്തെ പൊതു വല്‍കൃത സമൂഹം അത് വേണ്ടെന്നു കരുതുന്നു. മത പരതയും അങ്ങിനെ തന്നെ.

   

  https://www.facebook.com/groups/olympussdarsanam/doc/257506987613779

  Print Friendly

  787total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in