• പ്രകൃതി ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാം എന്നാണോ?

  by  • August 30, 2013 • സാമൂഹികം • 0 Comments

   

  പ്രകൃതി ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാം എന്നാണോ?

   

   

  വളരെയേറെ അടുത്തും ഇടുങ്ങിയും ഇരിക്കുന്ന പ്രകൃതി ദുരന്ത സാദ്ധ്യതകളില്‍ ആണ് നാം ഇന്ന്.  (ഒരു പക്ഷെ ഇത് വായിക്കുന്ന ഇന്ന് തന്നെ..)

   

   

  പ്രകൃതി ദുരന്തങ്ങളെ മുന്‍ നിര്‍ത്തി പരിഹാരങ്ങളെ പറ്റി പൊതു വേദിയില്‍ പറയാനും പ്രചരിപ്പിക്കാനും തുടങ്ങിയിട്ട് ഇരുപത്തി  മൂന്നു വര്‍ഷങ്ങളായി. ലക്ഷക്കണക്കിന്‌ ആളുകളോട് മുഖദാവില്‍ പറഞ്ഞു.  വരുന്ന പ്രകൃതി ദുരന്തങ്ങളെ എല്ലാരും ഒരുമിച്ചാണ്  ഒന്നായാണ് അഭിമുഖീകരിക്കുക എന്നതിനാല്‍ തനിക്ക് മാത്രമായി ഒന്നും ചെയ്യാനില്ല എന്ന ഭാവം ആണ് പലര്‍ക്കും ഉള്ളത്.  പ്രകൃതി ദുരന്തങ്ങളെ മനസ്സിലാക്കാത്തതിനാല്‍ ആണീ പരിമിത ഭാവം. അതിനാല്‍ പ്രകൃതി ദുരന്തങ്ങളെ ഒന്ന് പരിചയപ്പെടുത്താന്‍ ശ്രമിക്കട്ടെ..

   

   

  എന്താണ് പ്രകൃതി ദുരന്തങ്ങള്‍? 

   

   

  മനുഷ്യ ജീവനെയും സ്വത്തിനെയും പരിസ്ഥിതിയെയും ഹനിക്കുന്ന പൊടുന്നനെ ഉള്ള  അസാധാരണ പ്രകൃതി പ്രവര്‍ത്തനങ്ങള്‍ എന്ന് പൊതുവേ പറയാം.. കൊടുങ്കാറ്റുകള്‍, പേമാരി, വെള്ളപ്പൊക്കം, അഗ്നി പര്‍വതം, ഭൂപാളിയുടെ തെന്നല്‍, ത്സുനാമി,  ഭൂകമ്പം, എന്നിവയെല്ലാം പൊതുവേ പ്രകൃതി ദുരന്തങ്ങള്‍ ആണെന്ന് പറയാം. ഒന്നോ രണ്ടോ ദിവസം മുന്‍പ് മുതലുള്ള ഒരു മുന്നറിയിപ്പ് ഉണ്ടാകാം എന്നതിലുപരി പൊടുന്നനെ ഉണ്ടാകുന്ന ഒന്ന് എന്നത് കൊണ്ട് തന്നെ, ഇവയെ അതി ജീവിക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. ബോധ  / ബോദ്ധ്യത്തോടെ പ്രകൃതിയുമായി ഇഴുകി ജീവിക്കുന്നവര്‍ക്ക്, രക്ഷാ സാദ്ധ്യത കൂടുതലാണ് താനും. (കഴിഞ്ഞ ത്സുനാമിയില്‍, മനുഷ്യനും, മനുഷ്യന്‍ കെട്ടിയിട്ട മൃഗങ്ങളും ആണ് ചത്തൊടുങ്ങിയത് എന്നത് ശ്രദ്ധേയമാണ്..)

   

   

  പ്രകൃതി ദുരന്തങ്ങള്‍ എല്ലാ ഭൂ പ്രകൃതിയെയും ഒരു പോലെ ബാധിക്കില്ല. ഉദാഹരണം, കണ്ടല്‍ കാടുകള്‍ ത്സുനാമി തിരകളെ നന്നേ ചെറുക്കാറുണ്ട്.. പ്രകൃതി ദത്ത വയലുകളെ നില നിര്‍ത്തിയിട്ടുള്ള ഗ്രാമങ്ങളില്‍   വെള്ളപ്പൊക്കത്തിന്റെ ആഘാതം പാടെ കുറവായിരിക്കും. മരങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍, കൊടുങ്കാറ്റിന്റെ ആഘാത സാന്ദ്രത കുറവായിരിക്കും.

   

   

  പ്രകൃതി ദുരന്തങ്ങള്‍ പ്രകൃത്യാവബോധ ജീവനം നടത്തുന്നവരെ സാരമായി ബാധിക്കില്ല (ഭൂ പ്രദേശം ഏതായാലും) എന്നൊരു പ്രകൃത്യാത്മീയ വീക്ഷണം കൂടി ഉണ്ട്..  ഇത് സാധാരണ ക്രമിത യുക്തിയില്‍ കാര്യങ്ങള്‍ കാണുന്ന അത്യന്താധുനികര്‍ക്ക് സ്വീകാര്യമായിരിക്കില്ല. എന്നാല്‍ ജീവല്‍ വ്യവസ്ഥകളും (Cults), സംസ്കാരങ്ങളും മിക്കവാറും മതങ്ങളും ഈ വിശ്വാസത്തെ പേറുന്നവയാണ്… പാരമ്പര്യ ജ്ഞാനത്തെയും (folklore) പ്രകൃതിയുടെ പ്രഭാവ പരമായ സ്വഭാവങ്ങളെയും അംഗീകരിക്കാത്ത പരിമിത ശാസ്ത്ര വിശ്വാസികളെ പ്രകൃതി ദുരന്തങ്ങള്‍ എക്കാലത്തും ബാധിച്ചിരുന്നു താനും എന്ന് ഈ ലേഖകന്‍ ഉറച്ചു വിശ്വസിക്കുന്നു. (ഇതിലൊരു തര്‍ക്കത്തിനില്ല. അനുഭവങ്ങള്‍ എല്ലാര്‍ക്കും ഗുരുവാകില്ല എന്നത് തന്നെ കാര്യം..)

   

   

  പൊടുന്നനെയുള്ള ഭൂവ്യതിയാനങ്ങള്‍ മാത്രമാണോ പ്രകൃതി ദുരന്തങ്ങള്‍? 

   

   

  അല്ലെന്നു വേണം കരുതാന്‍. വരള്‍ച്ച, പാരിസ്ഥിതിക അപചയം, മരുവല്കരണം എന്നിവ പതിയെ വന്നു ചേരുന്ന ദുരന്തങ്ങള്‍ ആണ്. ജീവനും സമ്പത്തിനും അത് എന്നന്നേക്കുമായ ഒരു വിരാമമിട്ടേക്കാം… ഇവയോട് പ്രകൃതി സ്നേഹികള്‍ വളരെ ഗൌരവതരമായ സമീപനവും, പൊതു ജനം വളരെ തണുത്ത സമീപനവും ആണ് പുലര്‍ത്താറുള്ളത്    . (പൊതുവേ ഭാരതം പോലുള്ള സാംസ്കാരിക – സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍.. [ബഹു ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം താത്വിക ജ്ഞാനവും, പാരമ്പര്യവും ഇവിടെ പശ്ചാത്തലം ആകുന്നില്ല, എന്നത് ചേര്‍ത്ത് വായിക്കണം.]) കാരണം  ചൂടായി വരുന്ന വെള്ളത്തിലെ തവളയെപ്പോലെ സൌഖ്യ മന്ധലത്തില്‍ സുഖിച്ചിരിക്കാനാണ് ബഹുജനത്തിനു  താല്പര്യം. ഒടുവില്‍ വെള്ളം ചൂടായെന്നും, തിളയ്ക്കുന്നു എന്നും മനസ്സിലാക്കി വരുമ്പോഴേക്കും, മറ്റെങ്ങും മാറുക പോലും ചെയ്യാന്‍ കഴിയാത്ത വിധം നിയന്ത്രണം വിട്ടു പോകും…

   

  will be continued..

   

  https://www.facebook.com/notes/santhosh-olympuss/notes/447756001939012

  Print Friendly

  1473total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in