• വിശ്വാസത്തിന്റെ രസതന്ത്ര…

  by  • July 19, 2013 • ശാസ്ത്രം • 0 Comments

  വിശ്വാസത്തിന്റെ രസതന്ത്രവും ഊര്‍ജ തന്ത്രവും ജീവശാസ്ത്രവും ഗണിത ശാസ്ത്രവും അറിഞ്ഞാലേ അവനവന്‍ ചെയ്യുന്നതെന്തെന്ന് ആസ്തികനും നാസ്തികനും മനസ്സിലാകൂ.. ജ്നാനമെന്നത് ഒന്നിന്റെ ആശയപരമോ, വസ്തുതാപരമോ ആയ സ്ഥിതിയോടുള്ള സത്തയുടെ ഏകാതാനാവസ്തയാണ്. ജ്ഞാന തലങ്ങള്‍ക്ക് രണ്ടു മുഖം. സ്ഥിതവും(ലയം) ക്ഷണികവും (സ്മൃതി) . അവയ്ക്കോരോന്നിനും അഞ്ചു ഘട്ടങ്ങള്‍. ക്ഷണികജ്ഞാനത്തിന്റെ (ലയ) ഘട്ടങ്ങള്‍ സാന്ദ്രം,യോഗം, വിലയം, ശ്രുതി, പ്രേരം എന്നിവ. സ്ഥിതജ്ഞാനത്തിന്റെ ഘട്ടങ്ങള്‍ അവബോധം, അനുഭവം, ധാരണ, വിശ്വാസം, ഭാവം. ഇതിലെ വിശ്വാസമാണ്, ഇവിടെ ചര്‍ച്ച ചെയ്യപ്പെടുനത്. ശ്രുതി ക്ഷണികവും, വിശ്വാസം സ്ഥിതവുമാണ്. വിശ്വസിക്കുന്നത് എന്തെന്ന് ബോധ്യമുള്ളപ്പോഴാണ്, അത് വിശ്വാസം ആകുക. ശ്രുതി (കേട്ടുകേള്‍വി) യുടെ പുറകെ പോകുന്നതിനെ വിശ്വാസം എന്ന് പറയുക വയ്യ. വിശ്വാസം സംഭവിക്കുന്നത്‌ ശരീരത്തിലാണ്. ന്യൂരോനുകളിലും, സിനാപ്സുകളിലും പാറ്റെനുകള്‍ രൂപപ്പെടുമ്പോഴാണ് വിശ്വാസം സംഭവിക്കുക. യുക്തി വിചാരം കൊണ്ട് വിശ്വാസം ഉണ്ടാകാത്തതും അത് കൊണ്ട് തന്നെ. ഇവിടെ ഭക്തനും യുക്തനും യുക്തി കൊണ്ടാണ് വിശ്വാസ ബിംബത്തെ വരച്ചിടുന്നത്. ശരിയല്ലാത്ത ബിംബത്തെ (ബിംബങ്ങളെ) പലതായി വരച്ചിട്ടു പരസ്പരം പഴി പറയുമ്പോള്‍, നൈസര്‍ഗിക യാഥാര്‍ത്യങ്ങള്‍ തര്‍ക്കത്തിന് വഴി മാറുന്നു. അഭിമാന പൂര്‍വ്വം പ്രാപഞ്ചിക നൈസര്‍ഗികതയെ അവബോധമാക്കിയത് കൊണ്ട്, ഒരു തര്‍ക്കത്തിനു വയ്യ. അന്വേഷിക്കുന്നവര്‍ക്ക് ഒരു വഴി മരുന്നായി ഈ ചര്‍ച്ച മാറിയെങ്കില്‍ എന്ന് ആശിക്കട്ടെ.

   

  https://www.facebook.com/notes/santhosh-olympuss/notes/194495267265088

  Print Friendly

  428total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in