• സില്‍സിലയുടെ രസതന്ത്രം

  by  • July 19, 2013 • ശാസ്ത്രം • 0 Comments

  സില്‍സിലയുടെ രസതന്ത്രം

  (പരിമിതമായ യൂണികോഡ് പരിജ്ഞാനം കൊണ്ടുള്ള ശ്രമമാണ്. ടൈപിംഗ് പിഴവുകള്‍ സദയം ക്ഷമിക്കുക)

   

  ഇന്റര്‍നെറ്റ് എന്ന ലോക വിവര വിനിമയ വല ഒട്ടേറെ ബൌദ്ധിക ചര്‍ച്ചകള്‍ക്ക് ഒരു പൊതു പശ്ചാത്തലം ഉണ്ടാക്കിയിട്ടുണ്ട്. ഞാനടക്കം, ഒട്ടേറെ പേര്‍ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള ഒരു (ഒരുപക്ഷെ ഒരേയൊരു) മാദ്ധ്യമമായി ഈവേദിയെ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും പ്രാപ്യമായൊരു മാദ്ധ്യമം ആയതു കൊണ്ട്, പ്രസാധകരും, എഴുത്തുകാരും, അവതാരകരും, ചലച്ചിത്രകാരന്മാരും ഒക്കെ ആയിത്തീരാന്‍ എല്ലാര്ക്കും വളരെ എളുപ്പമാണ്. എഡിറ്റിങ്ങും ഒക്കെ, അതിന്റെ കലയായി ചെയ്യാന്‍ അറിയാത്തവര്‍ക്കും സുഗമമായി ഇന്നു നെറ്റ് ഉപയോഗിക്കാം. ഫലം, ഭൂരിഭാഗത്തിനും കല്ലുകടി ഉണ്ടാക്കുന്ന, സൃഷ്ടികള്‍ നെറ്റില്‍ നിറയുന്നു. വേണ്ടാത്തവര്‍ക്ക്, ഇതര വഴികളിലേക്ക് തിരിയുവാന്‍ കഴിയുമെങ്കിലും, പലപ്പോഴും, മനസ്സിലെ ദോഷൈകദൃക്കിനു തീറ്റ കിട്ടുമ്പോള്‍, ഇത്തരം സൃഷ്ടികള്‍, ഉദാത്തമെന്നു വിശ്വസിക്കപ്പെടുന്ന സൃഷ്ടികലെക്കാള്‍ പതിന്മടങ്ങ്‌ പ്രചരിക്കപ്പെടുന്നു, ഏറെ പരിഹാസ്യരാകുന്നുവെങ്കിലും, ഇത്തരം സൃഷ്ടികര്ത്താക്കള്‍ ഒട്ടേറെ പുതു സൃഷ്ടികളും ആയി വീണ്ടും വീണ്ടും രംഗത്ത് വരികയും ചെയ്യുന്നു. ഇതിന്റെ അപഹാസ്യതയും, സാംസ്കാരികതയും പരിശോധിക്കാന്‍ ഒട്ടേറെ ഭാഷാ / സാംസ്കാരിക പന്ധിതന്മാര്‍ ഉള്ളതുകൊണ്ട്, ആ വഴിക്ക് ഞാന്‍ കടക്കുന്നില്ല. എങ്കിലും, ഇത്തരമൊരു സൃഷ്ടിക്കു പ്രേരണയും ധൈര്യവും, ഈ സൃഷ്ടി കര്‍ത്താക്കള്‍ക്കു നല്‍കുന്ന മനശാസ്ത്രത്തിന്റെ രസതന്ത്രം പരിശോധിക്കുവാനാണ് എന്റെ എളിയ ശ്രമം.

   

  സൃഷ്ടാക്കളെക്കാളും , ഞാന്‍, ഇത്തരം പോസ്റ്റുകളില്‍ ശ്രദ്ധിച്ചിരുന്നത്, ഇത്തരം സൃഷ്ടികളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ഭാഷാ / സാംസ്കാരിക വിദഗ്ധരുടെ സഭ്യേതരമായ അഭിപ്രായ പ്രകടനങ്ങളെ ആയിരുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങളിലൂടെ, സ്രഷ്ടാക്കളിലും വലിയസ്രഷ്ടാക്കലായി സ്വയം മാറുന്ന കാഴ്ച കണ്ടപ്പോഴാണ്, ഇത്തരമൊരു പോസ്റ്റ്‌ ആവശ്യമാണെന്ന് തോന്നിയതും എഴുതുന്നതും. ഇതാരെയും നോവിക്കാണോ, ജാതകവും, തലവരയും മാറ്റിയെഴുതാനോ, അപഹസിക്കണോ അല്ല. പക്ഷെ സ്വന്തം കണ്ണിന്റെയും, തലച്ചോറിന്റെയും, ജീവശാസ്ത്രവും രസതന്ത്രവും, തിരിച്ചറിഞ്ഞ ശേഷം പോരെ ഈ പരിഹസിക്കല്‍ എന്ന്‌ ബോദ്ധ്യമാക്കാനാണ്.

  ആധുനിക ശാസ്ത്രത്തിന്റെ (ക്വാണ്ടം ഫിസിക്സ്, ക്വാണ്ടം ബയോളജി, ഇക്കൊസഫി, ഓര്തോനമി, സിസ്ടംസ് ലോ തുടങ്ങി ഒട്ടേറെ..) വളര്‍ച്ച മനുഷ്യ മനസ്സിന്റേയും, അതിന്റെ സ്വഭാവ രീതികളുടെയും, ജീവ ശാസ്ത്രം വ്യക്തമായി വരച്ചിടുന്നു. (പൌരാണിക നാട്യ ശാസ്ത്രവും, ഈ ജീവ ശാസ്ത്ര ഗുണങ്ങള്‍ കണ്ടറിഞ്ഞു പ്രയോഗിച്ചിട്ടുണ്ട്.)

   

  മസ്തിഷ്കത്തിലെ അമിഗ്ദാല, സെറിബ്രല്‍ കോര്‍റ്റെക്സ് , ന്യൂരോനുകളിലെ സിനാപ്സുകള്‍, അവയുടെ സ്വഭാവം നിര്‍ണയിക്കുന്ന കാല്‍ഷ്യം ഫാക്റ്റര്‍ എന്നിവയെല്ലാം മനുഷ്യന്റെ ജ്ഞാന സംവേദന ക്ഷമതയെ നിര്‍ണയിക്കുന്നവയാണ്. (പൊതു ശാസ്ത്രം വിളംബരം ചെയ്ത സാങ്കേതിക വിശദീകരണങ്ങള്‍ നെറ്റില്‍ ധാരാളം ഉള്ളത് കൊണ്ട്, ഞാന്‍, അവയുടെ അന്വേഷണം, വായനക്കാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു. പക്ഷെ നെറ്റില്‍ അധികം ലഭ്യമല്ലാത്ത, ഒരുവശമാണ് ഞാനിവിടെ കൈകാര്യന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. )

   

  ഇവിടുത്തെ സ്ഥല പരിമിതിയില്‍ ഒതുങ്ങുന്ന ഒരു പ്രാഥമിക വിശകലനമാണ് ഇത്. പ്രാഥമിക വീക്ഷണത്തില്‍ തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വിശകലനങ്ങള്‍, സൂക്ഷ്മ നിരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ബോധ്യമാകുകയുള്ളൂ.. കൂടുതല്‍ വിവരങ്ങള്‍ വേണ്ടവര്‍, ജ്ഞാന ശാസ്ത്രം (Cognitive Science) എന്ന വിഷയത്തെ കൂടുതല്‍ പഠിക്കുകയോ, ലേഖകനെയോ, ഒളിമ്പസ് പരിശീലകരെയോ, തതുല്യരെയോ ബന്ധപ്പെടുകയോ ചെയ്യുക. വളരെ ആഴത്തിലുള്ള പഠനങ്ങള്‍ ഇല്ലാതെ, ഇത് ഒരു അളവുകോലായി സ്വീകരിച്ചു, തെറ്റായി മറ്റു വ്യക്തികളെ വ്യാഖ്യാനിക്കരുതെന്ന് ഒരപേക്ഷയും ലേഖകനുണ്ട് .

   

  പ്രാഥമിക അനുമാനം

  ഒരു സമഗ്ര സത്തയുടെ അടിസ്ഥാന പ്രകൃതം അനുസരിച്ച്, അതിന്റെ താളവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും. ഈ സ്വഭാവം, പരമാണുക്കള്‍ (ക്യുബിറ്റുകള്‍, ക്വാക്കുകള്‍) മുതല്‍ പ്രപഞ്ചം വരെയും കാണപ്പെടുന്നു. പരമാണുക്കള്‍ക്ക് താളാത്മകത പരമാവധിയായിരിക്കും. അതുകൊണ്ട് തന്നെ യുക്തി ശേഷി (യുക്തി സ്വഭാവം, യുക്തി ഉണരാനുള്ള തുറവി) തുലോം കുറവായിരിക്കും. പരമാണുക്കള്‍, സംയുക്തങ്ങള്‍, കോശങ്ങള്‍, കലകള്‍, അവയവങ്ങള്‍, ജീവി, ജീവി വര്‍ഗം, ജൈവ സമൂഹം, ജൈവാജൈവ സമൂഹം, ഭൂമി / ഗ്രഹം, സൌരയൂഥം, ആകാശ ഗംഗ എന്നിവയും പിന്നിട്ടു പ്രപഞ്ച തലത്തിലെത്തുമ്പോള്‍, അവിടെ താളാത്മകത പാടെ കുറവും, യുക്ത്യാത്മകത പരമാവധിയും ആയിരിക്കും. ഈ താള യുക്തീ വിന്യാസത്തെ താള യുക്തീ രാജി എന്നാണു വിശേഷിപ്പിക്കാര്. (റിതം – ലോജിക്കല്‍ സ്പെക്ട്രം)

   

   

  പ്രാപഞ്ചിക താള യുക്തി രാജിയുടെ, മധ്യ ഭാഗത്തിനും മുമ്പാണ്, മനുഷ്യ ജീവിയുടെ സ്ഥാനം. മനുഷ്യ മസ്തിഷ്കത്തിലെ അമിഗ്ദാല, സെറിബ്രല്‍ കോര്‍റ്റെക്സ്, ന്യൂരോണ്‌കളിലെ സിനാപ്സുകള്‍ എന്നിവയുടെ പ്രവര്‍ത്തന ഫലമായുള്ള മനുഷ്യ പ്രകൃതത്തെ പ്രത്യക്ഷമായി മൂന്നു വിഭാഗത്തില്‍ പെടുത്താം.

  1. താലാത്മകത ഉള്ളവര്‍,
  2. യുക്ത്യാത്മകത ഉള്ളവര്‍,
  3. താള – യുക്തികളുടെ തുലനത (ബാലന്‍സ്) ഉള്ളവര്‍.

  മനുഷ്യന്റെ താല യുക്തീ രാജിയെ, കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍,

  • മരിച്ച മനുഷ്യന്‍,
  • ബുദ്ധിമാന്ദ്യം ഉള്ളവര്‍,
  • അലസര്‍,
  • യാഥാസ്ഥിതികര്‍,
  • സര്‍ഗ ശേഷി ലളിതമായുള്ളവര്‍,
  • സര്‍ഗശേഷി ശക്ത്മായുള്ളവര്‍,
  • താലയുക്തീ തുലനതയുള്ളവര്‍,
  • സര്‍ഗ യുക്തിയുള്ളവര്‍,
  • യുക്തി ചിന്തയുള്ളവര്‍,
  • യുക്തിമാത്രമുള്ളവര്‍,
  • ഭ്രാന്ത യുക്തിയുള്ളവര്‍,
  • ജന്മനാ ഭ്രാന്തര്‍

  എന്നീ ക്രമത്തിലാണ് വിന്യസിചിട്ടുണ്ടാകുക.

   

   

  ഇതില്‍ മദ്ധ്യ ഭാഗതുള്ളവര്‍ക്ക് താള ബോധം നന്നെയുണ്ടാകും. അവര്‍ക്ക്, ചുറ്റുപാടുകളുമായി പ്രത്യേക പരിശീലനമോ, യുക്തി വിചാരമോ ഇല്ലാതെ പോരുത്തമാകാന്‍ കഴിയും.

   

  അവിടെ നിന്ന് ഇടത്തോട്ട് (മേല്‍ സൂചിപ്പിച്ച്ചവയില്‍ മുകളിലോട്ടു ) പോകുന്തോറും, താള സ്വഭാവം കൂടുകയും, താള ബോധം കുറയുകയും, യുക്തിയുടെ സ്വാധീനം കുറയുകയും, ശീലങ്ങള്‍ക്കു വഴങ്ങിപ്പോകാനുള്ള സ്വഭാവം കൂടുകയും ചെയ്യും.

   

  മദ്ധ്യ ഭാഗത്ത്തു നിന്ന് വലത്തോട്ട് പോകുംതോറും, യുക്തി സ്വഭാവംകൂടുകയും, താളവും, താള ബോധവും കുറയുകയും, നൈമഷിക യുക്തികള്‍ക്ക് വഴങ്ങിപ്പോകാനുള്ള സ്വഭാവം കൂടുകയും ചെയ്യും.

   

  ഗര്‍ഭസ്ഥ ശിശുവാകുന്ന അവസ്ഥയില്‍ തന്നെ ഓരോരുത്തരുടെയും താളവും യുക്തിയും തീരുമാനിക്കപ്പെടുമെന്നതിനാല്‍ ജനിച്ച ശേഷം താളമോ യുക്തിയോ പുതിയതായി ഉണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ ഓരോരുത്തരിലും ജനിതകമായി അനുവദനീയമായ താള യുക്തികളുടെ പ്രയോഗ ക്ഷമതയില്‍ പരിശീലനത്തിലൂടെ പരമാവധിയില്‍ എത്തിക്കാന്‍ കഴിയും. (ഒരാളുടെ ശേഷി പത്ത് % ആണെങ്കില്‍ അത്രമാത്രമേ എത്ര വലിയ പരിശീലനം കൊണ്ടും എത്തിക്കാന്‍ കഴിയൂ..)

   

  കൃത്യമായ സര്‍ഗശേഷി ഒരു വ്യക്തിയിലുണ്ടെങ്കില്‍ മാത്രമാണു, അയാള്‍ക്ക്‌ തന്റെ ചുറ്റുപാടും നിന്നുമുള്ള ഓരോ വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും യഥാ വിധം (അല്പം പോലും വിവരങ്ങള്‍ നഷ്ട്ടപ്പെടുത്താതെ) ഗ്രഹിക്കുവാന്‍ കഴിയുക. മുന്‍പ് ഗ്രഹിച്ചതോ, സ്വ സങ്കല്പത്തില്‍ വന്നതോ ആയ ഒരു ആശയം പുന സൃഷ്ടിക്കാനും ഇതേ സര്‍ഗശേഷി വേണ്ടിവരും. ഈ ശേഷി, സര്‍ഗശേഷി ശക്ത്മായുള്ളവര്‍, താലയുക്തീ തുലനതയുള്ളവര്‍, സര്‍ഗ യുക്തിയുള്ളവര്‍ എന്നിവര്‍ക്കാനുണ്ടാകുക. പൊതുവായി നിരീക്ഷിക്കുമ്പോള്‍ നടന സംഗീത കലകളില്‍ ശോഭിക്കുന്നവര്‍ സര്‍ഗശേഷി ശക്ത്മായുള്ളവര്‍ ആയിരിക്കും. ചിത്രം, എഴുത്ത് എന്നിവയില്‍ പ്രവീണ്യം സര്‍ഗ യുക്തിയുള്ളവര്‍ക്കായിരിക്കും . മതാതീത ആത്മീയത, ധ്യാനം, പ്രവചനം, ഗുരുത്വം എന്നിവ താലയുക്തീ തുലനതയുള്ളവരുടെ മേഖലയായിരിക്കും.

   

  പൊതുവില്‍ യുക്തി വാദികളും ഭക്തി വാദികളും സദാ തര്‍ക്കിക്കേണ്ടി വരുന്നത്, അവര്‍ ഇരുവരും, നൈമഷിക യുക്തിയുടെ ലോകത്ത് നില്‍ക്കുകയും, കേവല യാഥാര്‍ത്യങ്ങളെ കാണാന്‍ ശേഷിയില്ലാതെ ആകുന്നു എന്നതും കൊണ്ടാണ്. ഇരു കൂട്ടരും, രാജിയുടെ വലതു ഭാഗത്താണ് ഉണ്ടാകുക. എന്നാല്‍, ഭക്തരാകട്ടെ, രാജിയുടെ ഇടതു ഭാഗത്ത്, ഈ തര്‍ക്കങ്ങള്‍ക്ക് മുതിരാതെ യതോ സ്ഥിതി ആചാരങ്ങളില്‍ മുഴുകും. ഈ രണ്ടു കൂട്ടരിലും കാണാവുന്ന ഒരു പൊതു സ്വഭാവം, ഇരുവര്‍ക്കും, സാങ്കേതിക ഉപകരണങ്ങള്‍, തന്മയത്വത്തോടെ വഴങ്ങില്ല എന്നതാണ്. നന്നേ താള ബോധമുള്ള ഒരുവന്, താളബോധമില്ലാത്ത ഒരു വ്യക്തിയെ ഇരുചക്ര വാഹനത്തില്‍ പുറകിലിരുത്തി യാത്ര ചെയ്‌താല്‍ ഈ വഴക്കക്കുറവു ബോധ്യമാകും. നമ്മുടെ രോടപകടങ്ങളില്‍ ഏറിയ പങ്കും സംഭവിക്കുന്നതിന് കാരണമാകുന്നത്, ഡ്രൈവിങ്ങില്‍ യുക്തി ഉപയോഗിക്കുന്നതാണ്. ഡ്രൈവിങ്ങില്‍ ബോധത്തിന് ആണ് പ്രാധാന്യം. ശരീരം ബോധത്തിനോടാണ് പ്രതികരിക്കേണ്ടത്. (സഹജാവബോധം ആയി മാറി തീരുന്ന ശിക്ഷിതാവബോധമാണ് ഡ്രൈവിങ്ങിന്റെ ആധാരം.) അവിടെ ബോധം ബുദ്ധിക്കു വഴി മാറുമ്പോള്‍, വാഹനം / ഉപകരണം ശരീരത്തിന് വഴങ്ങാതെയാകും. ആ വാഹനം, റോഡിലുള്ള മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ / റോഡിലുള്ളവരുടെ / റോഡിന്റെ സഹജക്രമത്തിന്റെ പരിധി വിടുമ്പോള്‍, അപകടങ്ങള്‍ ഉണ്ടാകുകയായി.

   

  യുക്ത്യാധിക്യം ഉള്ളവര്‍ക്ക് വൈകാരിക അടുപ്പം താരതമ്യേന കുറവായിരിക്കും. അവരെ , ആദര്‍ശാത്മക അടുപ്പം ആയിരിക്കും നയിക്കുക. പ്രണയങ്ങളിലും, വ്യക്തി ബന്ധങ്ങളിലും, പ്രതിബധ്ധതകളിലും ഈ വ്യത്യാസം കാണാവുന്നതാണ്.

   

  ജീവിതത്തിലും, പലരും ചാലക ശക്തിയായി കരുതുന്നത്, യുക്തിയെ / താളമില്ലയ്കയെ ആണ്. ക്രമിതം അല്ലാത്ത ജീവിതം തന്നെയാകും പൊതുവില്‍ ഫലം. തട്ടലും, മുട്ടലും, പൊട്ടലും കാണുമ്പോള്‍ നാം ചിന്തിക്കാറില്ല, ഇത് സഹജ ശേഷിയുടെ താലമില്ലയ്കയുടെ പ്രശ്നമാണെന്ന്. ഇത് ബോധത്തിന്റെ മാനേജ്‌മന്റ്‌ കൊണ്ട് ഒരു പരിധി വരെ ശരിയാക്കിയെടുക്കാന്‍, സമൂഹത്തിലെ നാല്‍പ്പതു % ആളുകള്‍ക്കും കഴിയും. കോര്‍-റ്റെ കാര്വ് , എയറോബിക്സ് എന്നീ പരിശീലനങ്ങള്‍ ഇതിനുവേണ്ടിയുള്ളതാണ്.

   

  ഒരു വ്യക്തിയുടെ ഉള്ളില്‍ എല്ലാ ശേഷികളും ഉണ്ടാകും. അതില്‍ ഏറ്റകുറച്ചിലും ഉണ്ടാകും. പക്ഷെ താള രാജിയുടെ മദ്ധ്യ ഭാഗത്തുള്ള ആളുകള്‍ക്ക് മാത്രമേ തന്റെ ന്യൂനതകളെ സ്വയമേവ തിരിച്ചരിയാനാകൂ. തന്റെ സ്ഥിതികത്വം തിരിച്ചറിയതെയുള്ള ഇതര തലങ്ങളിലുള്ളവര്‍ക്ക്, സ്വന്തം വീക്ഷണങ്ങള്‍ പൂര്‍ണമാണെന്ന്ധാരണയുണ്ടാകും. ഈ ധാരണയും യാധാര്ത്യവും പോരുത്തമാകാതെ വരുമ്പോള്‍, ഈഗോസം ഈഗോട്ടിസത്തിനു (അഹം ബോധം, അഹം ഭാവത്തിനു ) വഴി മാറും (സാംസ്കാരിക പരിശീലനം ഇതിന്റെ തോത് കുറയ്ക്കും. ഇമോഷണല്‍ ഇന്റലിജന്‍സ്, സപിരിച്ചുവല്‍ ഇന്റലിജന്‍സ് എന്നിവയുടെ പരിശീലനത്തിന് മാനെജുമെന്റ്റ് ശാസ്ത്രങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നത് ഇതുകൊണ്ടാണ്. എങ്കിലും ഈ പരിശീലനങ്ങള്‍ എല്ലാവരിലും ഫലവത്താകില്ല.)

   

  ഭൌതിക വാദവും ആത്മീയ വാദവും, സത്യ വാദവും, വാദങ്ങളില്ലാത്ത ഭൌതികതയും, ഭക്തിയും എല്ലാം ഈ ഭൂമിയില്‍, വെവ്വേറെ സത്യങ്ങളായി നിലകൊള്ളുന്നത് ഇതെല്ലം കൊണ്ടാണ്.

   

   

  ഇത്തരത്തില്‍ തെറ്റായ സ്വയം നിരൂപണം മൂലമാണ് ആദ്യം സൂചിപ്പിച്ച സൃഷ്ടികള്‍ ഉണ്ടാകുന്നത്. ഇതാണ്, സില്സിലയുടെയും, ശുഭരാത്രിയുടെയും ഒക്കെ രസ തന്ത്രം. അവ ചില അപകടങ്ങളാണ്. ആ ഒരു അപകടത്തിനോട് തിരിച്ചു പ്രകടിപ്പിക്കുന്ന അപകടങ്ങള്‍ ആണ് പരിഹാസങ്ങള്‍, മനുഷ്യ സംസ്കാരത്തിന്റെ പക്വമാകാത്ത സ്വയം നിരൂപണമാണ്‌ സഹിഷ്ണുതയില്ലാത്ത്ത പരിഹാസങ്ങള്‍ക്കു കാരണം. ഇനി പരിഹാസത്തിന്റെ പടവാലെടുക്കും മുമ്പേ സ്വയം ഒന്ന് ചോദിച്ചു കൂടെ,

  നിങ്ങള്‍ ജീവിതത്തെ മുന്നോട്ടു ഓടിക്കുന്നത്, ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ?

   

   

  കുറിപ്പുകള്‍ :

  1. ഈ രണ്ടു രാജിയിലും ആദ്യതെതും അവസാനതെതും ആശയം മാത്രമാണ്, അതിനു സ്വതന്ത്ര അസ്ഥിത്വം ഉണ്ടാകില്ല.
  2. താളം, ലയം, താള ബോധം, ലയ ബോധം, വര്‍ണ ബോധം, ഗന്ധ ബോധം, രൂപ ബോധം, എന്നിങ്ങനെ, പതിനാറിലധികം പ്രകട ബോധങ്ങള്‍ താള രാജിയുടെ പ്രാഥമിക മാനങ്ങളിലും, നൂറിലേറെ സൂക്ഷ്മ ബോധങ്ങള്‍ ഇതര മാനങ്ങളിലും നിരീക്ഷിക്കാന്‍ ഒളിമ്പസ്സിന്റെ പഠനങ്ങള്‍ക്ക് ആയിട്ടുണ്ട്.
  3. താളാത്മകതയോ, യുക്ത്യാത്മകതയോ, തുലനാത്മകതയോ മെച്ചമെന്ന് കരുതേണ്ടതില്ല. എല്ലാ തരത്തിലുള്ളവര്‍ക്കും, ചില പ്രത്യേക ന്യൂനതകള്‍, ഇതരര്‍ക്ക് ദര്‍ശിക്കാനാകും.
  4. പുതിയ അന്വേഷണങ്ങള്‍ താല്പര്യമുള്ളവരെ ഞങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ പോസ്റ്റിങ്ങ്‌.
  5. ഒന്ന് കൂടി.. കുടുംബ വ്യക്തി ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകാന്‍, തെറ്റായ മനസ്സിലാക്കല്‍ കാരണമായേക്കാം. അറിഞ്ഞു മാത്രം പ്രയോഗിക്കുക.

  https://www.facebook.com/notes/santhosh-olympuss/notes/214211798626768

  Print Friendly

  447total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in