• എനിക്ക് കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  ഞാന്‍  എന്റെ പോസ്റ്റുകള്‍ ഇടുന്ന ഗ്രൂപ്പുകള്‍ നേരിട്ട് കാണാറില്ല,മുന്നൂറു ഗ്രൂപ്പിലെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം സുഹൃത്തുക്കളുടെ മുന്നില്‍ ഒരു മിനിറ്റില്‍ ഒരു ഗ്രൂപിലെന്ന വണ്ണം സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു. ഞാനിടുന്ന പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ വരുമ്പോള്‍ ഉള്ള നോട്ടിഫിക്കെഷനെ ആണ് ഞാന്‍ കാണുക. അതും പലപ്പോഴും നോട്ടിഫിക്കെഷനുകള്‍ നിറഞ്ഞു കവിഞ്ഞു പോകുമ്പോള്‍, വന്ന കമന്റുകള്‍ അറിയാരുമില്ല

   

  ഇത്രയേറെ പേരുടെ മുന്നില്‍ വിഷയം അവതരിപ്പിക്കുമ്പോഴും എത്രപേര്‍ ഇത് കാണുന്നു എന്നത് അറിയില്ല.. കാണുന്നതില്‍  10% പ്രതികരിക്കും, അതില്‍ 10% പേര്‍ കാര്യം മനസ്സിലാക്കും.. അതില്‍ 10% പേര്‍ വല്ലതും ചെയ്യാന്‍ സന്നദ്ധരാകും. അതില്‍ ഒന്നോ രണ്ടോ പേര്‍ കൂടെ നില്‍ക്കും.. (ഇക്കോ വില്ലേജിനായി..) ആ രണ്ടു പേരെ കണ്ടെത്താനുള്ള തത്രപ്പാടില്‍ ആണ്. അതിനിടെ വ്യക്തിപരമായ കാര്യങ്ങളോ, പോസ്റ്റ്കളോ ശ്രദ്ധയില്‍ പെടില്ല തന്നെ.

   

  ഇതെന്തിന് ഞാന്‍ ഇങ്ങനെ ചെയ്യുന്നു എന്ന് ചോദിച്ചേക്കാം.. ഇതെന്റെ മാത്രം പണി ആണെന്നും, എനിക്ക് തോന്നുന്നില്ല. നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടുന്ന ഒരു കര്‍മ. മറ്റുള്ളവര്‍, കാക്കത്തൊള്ളായിരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടു, ഇരിക്കുന്ന കൊമ്പ് മുറിച്ചു കൊണ്ടിരിക്കുമ്പോള്‍, അവരോരോരുതര്‍ക്കും വേണ്ടി ഞാനിത് ചെയ്തെപറ്റൂ. ഇത് തനിക്കു വേണ്ടിയാണെന്ന് ബോദ്ധ്യമാകുന്ന ആ ഒരാള്‍ കൂടി, എന്റെ കൂടെ കൂടുമ്പോള്‍, ഞാന്‍ എന്നത് രണ്ടു പേരാകും.

   

  വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാന്‍ പോയി, കടി കൊണ്ട് ആശുപത്രിയിലായ ഒരു സുഹൃത്തുണ്ടെനിക്ക്‌. പട്ടിയെ സഹായിക്കാന്‍ പോയിട്ടും അയാള്‍ക്ക്‌ കടി കൊണ്ടു.. ചിലര്‍ അങ്ങിനെയാണ്. കടി കൊള്ളാന്‍ നടക്കും. ചിലര്‍, തന്റെ രക്ഷയ്ക്കുള്ളതാനെങ്കിലും, അതിനെ കടിച്ചെറിയും. വളരെ ചുരുക്കം പേരെ, രൂപത്തില്‍ വല മുറിക്കാന്‍  നിന്ന് തരികയുള്ളൂ..

   

  സൌഹൃദങ്ങളെ മതിക്കാതെയല്ല എന്നതറിയുക. സൗഹൃദം, ഇങ്ങിനെ ഒരു വെര്‍ച്വല്‍  പാശ്ചാതലത്തിലല്ല, ജീവിതത്തില്‍ മുഴുവന്‍  നിറഞ്ഞു നില്‍ക്കുകയാണ് വേണ്ടതെന്നു ഞങ്ങള്‍ കരുതുന്നു.. അറിയുക, ഞാന്‍ ജീവിക്കുന്നത് ഒരു കൂട്ട് ജീവിത കേന്ദ്രത്തില്‍ ആണ്. രക്ത ബന്ധവും സമ്പാദ്യവും അല്ല, സൌഹൃദവും പാരസ്പര്യവും തന്നെയാണ്, ഈ ജീവിതത്തിന്റെ ആധാരശില..  ആ പ്രായോഗിക സൌഹാര്‍ദ്ദ ജീവിതത്തെ അറിയാനും, സ്വീകരിക്കാനും ഉള്ള ഒരാളെ തേടി ഓടുമ്പോള്‍, ചില കുഞ്ഞു സൌഹൃത നാമ്പുകള്‍ കാണാതെ പോകുന്നു..

   

  18 മണിക്കൂറിലധികം പ്രചാരണങ്ങള്‍ക്കായി  ചെലവഴിക്കുന്നു. ശരീരം നന്നേ ബുദ്ധിമുട്ടുന്നുണ്ട് താനും. എങ്കിലും, ഈ പൂച്ചയ്ക്ക് മണി കെട്ടിയെ പറ്റൂ.. ജീവകുലം നിലനില്പ് വിടും മുന്നേ….   അതിനാല്‍ സഹകരിക്കുക, കൈ കോര്‍ക്കുക, പരിഭാവിക്കാതിരിക്കുക.. ഈ യാനത്തിനു കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക,

   

  https://www.facebook.com/notes/santhosh-olympuss/notes/262531607128120

  Print Friendly

  574total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in