• ബോദ്ധ്യപ്പെടലിന്റെ ബോദ്ധ്യം

  by  • August 31, 2013 • ആത്മീയത • 0 Comments

   

  എല്ലാം സ്വന്തം ബോദ്ധ്യത്തിലൂടെ അറിയുന്നവരാണ് നാം. സ്വന്തം ബോദ്ധ്യം എന്നത് യൗക്തികമായ ഒരു അവസ്ഥ മാത്രമാണ് എന്നത്, ബോദ്ധ്യപ്പെടുന്ന വ്യക്തിത്വങ്ങൾ പൊതുവെ അറിയാറില്ല. പൊതുവിൽ ലഘുവായ ഒരു കാര്യത്തെ അറിയുന്നത് അതി സങ്കീർണമായ ജ്ഞാന പ്രക്രിയാ ധർമങ്ങളിൽ കൂടിയാണ്.

   

  ഒരു കുഞ്ഞിന്റെ പഠനം എങ്ങിനെ എന്ന് നോക്കാം. ആദ്യം ശബ്ദങ്ങൾ കേട്ട് പരിചയിക്കണം, പിന്നെ അത് ഉരു വിട്ടു തുടങ്ങണം, പിന്നെ അവയിൽ എളുപ്പം വരയ്ക്കാവുന്നവ വരച്ചു തുടങ്ങണം, പിന്നെ, വാക്കുകൾ എഴുതണം, പിന്നെ വാചകങ്ങൾ, ഖണ്ഡികകൾ, കഥനങ്ങൾ, വ്യാകരണം, പിന്നെ ആശയങ്ങൾ, പിന്നെ ആശയങ്ങളുടെ ആശയങ്ങൾ, അങ്ങിനെ അങ്ങിനെ പോകുന്നു പഠനം. ആശയങ്ങളുടെ ആശയങ്ങളെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ, പലപ്പോഴും അക്ഷരങ്ങളെ വരച്ചിടാൻ പണ്ട് പഠിച്ച രീതികളിലെ അപാകങ്ങൾ മനസ്സിലാകുകയെ ഇല്ല. അടിത്തറ ശരിയായില്ലെങ്കിൽ പലതും പിന്നീട് പിന്നീടു ശരിയാം വിധം മനസ്സിലാക്കാൻ കഴിയണം എന്നില്ല. ആന എന്ന് പറഞ്ഞാൽ, കുഴിയാനയെന്നു ബോദ്ധ്യപ്പെട്ടിട്ടു എന്ത് കാര്യം?

   

  നമ്മുടെ അന്വേഷണങ്ങളിൽ ആദ്യം വേണ്ടത് അടിസ്ഥാന ധാതുക്കളുടെ നിർവചനം ആണ്. പിന്നീട് നമ്മുടെ വീക്ഷണത്തിൽ അടിസ്ഥാന ധാതുക്കളുടെ യോജനവും വളർച്ചയും എന്തെന്നും എങ്ങിനെയെന്നും പറഞ്ഞു തുടങ്ങണം. അപ്പോൾ യോജനങ്ങളുടെ സ്വഭാവങ്ങളെ പറ്റി പറഞ്ഞു തുടങ്ങണം. സ്വഭാവങ്ങളുടെ വളർച്ചയെ പറ്റിയും ധർമങ്ങളെ പറ്റിയും പറഞ്ഞു വരണം. അപ്പോൾ ധർമങ്ങളുടെ  വളർച്ചയെ പറ്റി പറഞ്ഞു തുടങ്ങണം. ധർമങ്ങളുടെ വളർച്ചയിൽ അത് പരിസ്ഥിതിയുമായി അനുരൂപമാകുന്ന / യോഗമാകുന്ന ജ്ഞാനീയതയെ പറ്റി പറഞ്ഞു തുടങ്ങണം, അവയുടെ പരിസരവുമായുള്ള വിനിമയ ധാതുക്കളെ / സ്വഭാവങ്ങളെ / ധർമങ്ങളെ   / ജ്ഞാനീയതയെ / അവയുടെ വിനിമയ ധാതുക്കളെ പറ്റി പറഞ്ഞു തുടങ്ങണം. അങ്ങിനെയങ്ങിനെ.. ഒന്ന് എന്തെന്ന് വിളക്കമാകുന്നതിനു, അനന്തമായ ഒട്ടേറെ പടികൾ കടക്കേണ്ടതുണ്ട്.

   

  ഒടുവിൽ എത്തി ചേരുമെന്ന് നാം കരുതുന്ന ഒരു കേവലാവസ്ഥയെ, ആദ്യ മൂല ധാതുവിനെ അപേക്ഷിച്ച് മാത്രം നിർദ്ധാരണം ചെയ്‌താൽ പോലും നമുക്ക് വഴിമാറിപ്പോകും. അങ്ങിനെയുള്ളപ്പോൾ ശരിയായി നാം മനസ്സിലാക്കാത്ത അടിസ്ഥാന ധാതുവിനെയോ, അടിസ്ഥാന സ്വഭാവങ്ങളുടെ വളർച്ചയെയോ ധർമങ്ങളെയോ ഒക്കെ വച്ച് കൊണ്ട് നിർദ്ധാരണം ചെയ്തെത്തുന്ന ഓരോന്നും തികച്ചും വ്യക്തിനിഷ്ഠമായിരിക്കും. അതിൽ തന്റെ നിർദ്ധാരണം ശരി ആണ് എന്ന ബോദ്ധ്യത്തിൽ എത്തുക സ്വാഭാവികം. എന്നാൽ തന്റേതു  അല്ലാത്ത മറ്റെല്ലാം തെറ്റ് എന്ന വീക്ഷണത്തിൽ എത്തുമ്പോൾ, പ്രപഞ്ച വിന്യാസവും അതിന്റെ വ്യാകരണവും ഒരുവന് തികച്ചും അന്യമാകും. ഭൌതികതയും ആത്മീയതയും സാകല്യതയും ഒക്കെ ഇങ്ങിനെ തന്നെ..

   

  നിഷേധങ്ങളില്ലാതെ, പ്രപഞ്ച നിർദ്ധാരണത്തിനായി, എല്ലാ സാദ്ധ്യതകൾക്കും മുന്നിൽ പ്രപഞ്ചത്തിന്റെ ദ്വന്ദ / ബഹുത്വ (bifurcation) സ്വഭാവത്തെ  അംഗീകരിക്കുകയാണ് സത്യാന്വേഷിക്ക് ഭൂഷണം.

   

  https://www.facebook.com/notes/santhosh-olympuss/notes/535137339867544

  Print Friendly

  509total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in