• കൂട്ട് ജീവിതം

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  കൂട്ട് ജീവിതം എന്ന് കേട്ടിട്ടുണ്ടോ എന്നറിയില്ല.കൂട്ടായി ജീവിക്കുന്ന ഒരു സംവിധാനം എന്ന്പൊതുവേ പ്രാഥമികമായി മനസ്സിലാക്കാം.

   

  പണ്ട് നാടോടികള്‍ ആയിരുന്ന മനുഷ്യ കുലംഗോത്രങ്ങളായും, കൂട്ട് കുടുംബങ്ങളായും, കുടുംബങ്ങളായും,ന്യൂക്ലിയര്‍ കുടുംബങ്ങളായും വെറും വ്യക്തികളായുംപരിണമിച്ചു വന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്.ഉദ്യോഗത്തെ (തൊഴിലിനെ അല്ല) ആശ്രയിച്ചു,ചെറുതെങ്കിലും പ്രവാസിത്തം അനുഭവിക്കുന്നവര്‍കുടുംബ ജീവിതത്തെ ഗൃഹാതുരത്വമായി കണ്ടുവരുന്നത്‌,ഇപ്പോഴും മലയാളിയിലെ പച്ചപ്പാണ് .

   

  രക്ത ബന്ധത്തില്‍ ഊന്നിയ കുടുംബ കെട്ടുറപ്പില്‍ നിന്നും,ലിഖിതമോ അലിഖിതമോ ആയനിയമങ്ങളിലൂടെയല്ലാതെ ഉള്ള ജീവിത പദ്ധതികള്‍,ഗുരുകുലങ്ങളിലും, കമ്യൂണുകളിലും,പണ്ടുമുതല്‍ തന്നെ നില നിലനിന്നിരുന്നുവെങ്കിലും,അത്തരമൊരു ജീവിതം,മലയാളികളായ പ്രവാസിക്ക് പോലും ഇന്നന്യമാണ്.

   

  സാംസ്കാരികതയുടെ വികാസത്തെഉയര്‍ത്തി കെട്ടാന്‍ ശ്രമിക്കുന്ന ഗൃഹാതുര മലയാളി,ഇന്ന് കൂട്ടായ്മകളിലൂടെ ഇതിനൊരു പ്രതി വിധി തേടുന്നത്ആശാവഹമായ ഒരു കാഴ്ചയാണ്.എങ്കിലും കൂട്ടായ്മകളിലെ മലയാളിമനസ്സിലാക്കെണ്ടുന്ന ചിലതുണ്ടെന്നും തോന്നുന്നു.

   

  ഇന്ന് ലോകമെമ്പാടും 2500 -ല്‍ അധികം ലക്ഷ്യ കേന്ദ്രിതകൂട്ട് ജീവിത സമൂഹങ്ങള്‍ നിലകൊള്ളുന്നു എന്നത്ഒരു പക്ഷെ മിക്ക മലയാളികള്‍ക്കും പുതിയ ഒരു അറിവായിരിക്കും.സാമൂഹ്യമായ അസുരക്ഷയുടെയും, അശാന്തിയുടെയും,അനാരോഗ്യത്തിന്റെയും ഒറ്റപ്പെടലിന്റെയും, മുന്നില്‍,കൂട്ടായ രാഷ്ട്ര നിര്‍മാണ സൂത്രവാക്യമാണ് കൂടു ജീവിതം..എങ്കിലും, പ്രബുദ്ധരെന്നു സ്വയം അഭിമാനിക്കുന്നമലയാളികളുടെ സാന്നിദ്ധ്യമാണ് ഇത്തരം കേന്ദ്രങ്ങളില്‍ഏറ്റവും കുറവ് എന്നത് പ്രസക്തമാണ്.

   

  ഈ ലേഖകന്‍, കഴിഞ്ഞ പതിനെട്ടു വര്‍ഷമായികൂട്ട് ജീവിതം നയിച്ചു വരുന്നതിന്റെ അനുഭവത്തില്‍,കൂട്ട് ജീവിതം എന്നത് ഉരുതിരിയേണ്ട ഒന്നാണ് എന്ന് പറയാം.ഒരുമിച്ചു പാചകം ചെയ്യലും, വീട്ടു പണികള്‍ ചെയ്യലും, അലക്കലും,കൃഷി ചെയ്യലും, കുഞ്ഞുങ്ങളെ വളര്‍ത്തലും,രോഗിതരെ പരിചരിക്കലും, തീരുമാനങ്ങള്‍ എടുക്കലും,പൊതു സ്വത്തും, പൊതു ഇടങ്ങളും, പൊതു വാഹനങ്ങളും,പൊതുവായി ഉപയോഗിക്കയും,കൂട്ടത്തിന്റെ ലക്ഷ്യത്തിനായി നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെകണ്ടറിഞ്ഞു പ്രവര്‍ത്തിക്കയും ഒക്കെ കൂട്ട് ജീവിതത്തിന്റെസാമാന്യ പ്രക്രിയകള്‍ മാത്രം.

   

  ഉപാധികളില്ലാത്ത സ്നേഹമാണ് കൂട്ട് ജീവിതത്തിന്റെ അടിസ്ഥാനം.ഞാന്‍ നിന്റെതാണ് എന്ന ചിന്തയാണ് പൊതു വികാരം.ഉത്തരവാദിത്തങ്ങള്‍, പങ്കാളിത്ത ബോദ്ധ്യത്തോടെസ്വയം നിര്‍വഹിക്കയാണ്, കൂട്ടുജീവിതത്തിലെ ധര്‍മ രീതി.പ്രായഭേദമെന്യേ ഉള്ള സുരക്ഷയാണ് ഒരു മുഖ്യഗുണം.ശിശു പരിപാലന ശാലകളും, വൃദ്ധമന്ദിരങ്ങളും,കൂട്ടുജീവനത്തില്‍ അപ്രസക്തമാണ്.

   

  ഇണത്തം, ശൗചം, ധ്യാനം, മൌനം, ഏകമായ സര്‍ഗക്രിയകള്‍എന്നിവയ്ക്കൊഴികെ സ്വകാര്യതകള്‍ ഇല്ലാത്തതാണ്മിക്കവാറും, എല്ലാ കൂട്ട് ജീവിത കേന്ദ്രങ്ങളും..

   

  സഹജീവിയുടെ, പാരമ്പര്യ അനുബന്ധങ്ങളോടും,(രക്ഷിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ )ഇതേ നിലപാടും ഉത്തരവാദിത്തങ്ങളും, നിര്‍വഹിക്കുന്നതുംലേഖകന്‍ അംഗമായ കൂട്ട് ജീവിത കേന്ദ്രത്തിന്റെഒരു പ്രത്യേകതയാണെന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ..

   

  ഇനി ചോദിക്കട്ടെ, വ്യക്തിപരത മുഖമുദ്ര ആക്കിയ മലയാളിത്തത്തില്‍ നിന്നും , എത്ര പേര്‍ കൂട്ട് ജീവിതത്തിനു തയ്യാറുണ്ട്?

   

  https://www.facebook.com/notes/santhosh-olympuss/notes/466086853439260

  Print Friendly

  428total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in