• സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം

  by  • August 28, 2018 • അംഗത്വം, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ചാരിറ്റി, പദ്ധതികള്‍ • 0 Comments

  ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍
  (Frequently Asked Questions)

  നാം
  കൂട്ടായി നിന്നു;
  കൂട്ടായി ചെയ്തു;
  കൂട്ടായി ജീവിച്ചു;
  കൂട്ടായി അതിജീവിക്കുന്നു..
  കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി.
  ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ കഴിഞ്ഞ പാഠം, നമ്മുടെയും വരുംതലമുറയുടെയും നിലനില്പിനും ശാന്തിക്കും ആരോഗ്യത്തിനും സുരക്ഷയ്ക്കും അറിവിനും സന്തോഷത്തിനുമായി ലളിതമായി ജീവിച്ചു സംരക്ഷിച്ചാലോ?

  പ്രകൃതിയെ തെല്ലും മറക്കാതെ
  🌳 കൂട്ടായി പ്രകൃതിയെ അറിഞ്ഞു,
  🌳 കൂട്ടായി പ്രകൃതിയെ ആദരിച്ചു,
  🌳 കൂട്ടായി നാമാകുന്ന പ്രകൃതിയെ പഠിച്ചു,
  🌳 കൂട്ടായി പ്രകൃതി കൃഷി ചെയ്തു,
  🌳 കൂട്ടായി ചെറു പ്രകൃതി വീടുകള്‍ കെട്ടി,
  🌳 കൂട്ടായി അവിടുത്തെ ജോലികള്‍ ചെയ്തു,
  🌳 കൂട്ടായി ഒരു അടുക്കളയില്‍ പ്രകൃതി പാചകം ചെയ്തു,
  🌳 കൂട്ടായി എന്നും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാകും എന്ന് ഉറപ്പിക്കുന്ന ഒരു ചെറു പ്രകൃതി ഗ്രാമം ഉണ്ടാക്കുവാനുള്ള പണിപ്പുരയിലാണ് ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് പ്രവര്‍ത്തകര്‍.

  👣 ആദ്യ ഘട്ടത്തില്‍ പാലക്കാട് സുരക്ഷിതമായ ഒരു സമ്പൂര്‍ണ മാതൃകാ സ്വാശ്രയ പ്രകൃതി ഗ്രാമവും പിന്നീട് (കുറെ വര്‍ഷങ്ങള്‍ക്കു ശേഷം) പ്രാദേശികമായി സന്മനസ്സുകളായ ആവശ്യക്കാരുണ്ടെങ്കില്‍ ആദ്യ ഗ്രാമത്തെ മാതൃകയാക്കി കേരളത്തിലെ സുരക്ഷിതമായ മറ്റിടങ്ങളിലും തുടങ്ങുവാന്‍ ആണ് നാം സ്വപ്നം കാണുന്നത്.
  ⛺ ഞങ്ങളും നിങ്ങളും കൂട്ടായി നമ്മളായി,
  പ്രകൃതിയുടെ നിയമങ്ങളെ അറിഞ്ഞു,
  അനുസരിച്ച് ആദരിച്ചു,
  തികച്ചും ലളിതമായി ജീവിക്കുവാന്‍ തയ്യാറുള്ള,
  💚 നിനക്ക് ഞാനുണ്ട് 💚
  എന്നുറക്കെ പറയാന്‍ സന്മനസ്സുള്ള
  ഏതു നല്ല മനസ്സിനും കൈ കോര്‍ക്കാം…

  ⛺ കയ്യില്‍ എന്തൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് ഒരുമിച്ചു ഉണ്ടാക്കാം. കഴിഞ്ഞ നാളുകളില്‍ നാം കണ്ട് അറിഞ്ഞ് അനുഭവിച്ച നന്മകളെ നമുക്ക് എന്നത്തേയ്ക്കും സംരക്ഷിക്കാം.
  🧚‍♂ ഈ പ്രകൃതി കേന്ദ്രിത സമ്പൂര്‍ണ സ്വാശ്രയ ഗ്രാമത്തില്‍ കൂട്ടായി ജീവിക്കുവാന്‍ തയ്യാറുണ്ടെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും നിലനില്‍പ്പുള്ള നല്ലൊരു ലോകം നമുക്ക് ഏവരും ചേര്‍ന്ന് ആദ്യന്തം പടുത്തുയര്‍ത്തുവാനായി ഇന്ന് തന്നെ വിളിക്കുക.
  🙊 ( കൌതുകത്തിനുള്ള വിളികള്‍ ഒഴിവാക്കി വരുവാന്‍ താല്‍പര്യവും തയ്യാറും ഉള്ളവര്‍ മാത്രം വിളിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ? )
  🔊 ഇത് കാലത്തിന്റെ ആവശ്യമാണ് എന്ന് ബോദ്ധ്യം വന്നുവെങ്കില്‍ കഴിയാവുന്നവരിലേക്കെല്ലാം ഷെയര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..
  🌳 നവഗോത്ര സുസ്ഥിര ജീവന സമൂഹം. 🌳
  (പ്രകൃത്യാത്മീയ – ആഴ പരിസ്ഥിതി ഫെലോഷിപ്പ്)
  ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജി,
  തത്തമംഗലം, പാലക്കാട്.

  ☎ വിളിക്കേണ്ടത്..

  9497628006
  പൊന്നി ഒളിമ്പാ,  പാലക്കാട്.

   

  കൂടുതല്‍ അറിയേണ്ടവര്‍ ഈ ലിങ്കില്‍ പോയി വായിക്കുക. സംശയങ്ങള്‍ /അഭിപ്രായങ്ങള്‍ കുറിക്കുക.

   

  ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍
  (Frequently Asked Questions)

  Print Friendly

  2604total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in