• സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം

  by  • July 19, 2013 • കൂട്ട് ജീവിതം • 0 Comments

  ചങ്ങാതിമാരെ.. ഒരുമിച്ചു പാര്‍ക്കാന്‍, ഒരുമിച്ചു കൃഷി ചെയ്യാന്‍, ഒരുമിച്ചു കുഞ്ഞുങ്ങളെ വളര്‍ത്താന്‍, അവരെ പഠിപ്പിക്കാന്‍, അന്യോന്യ ജീവിതം നടത്താന്‍ ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. പരിസ്ഥിതിയും രാഷ്ട്ര ഖജനാവും, കമ്പോളവും, ആരോഗ്യ മണ്ഡലവും സാംസ്കാരികതയും ഒക്കെ നമ്മുടെ വരുതി വിടും മുമ്പ് ഈ മാതൃകാ ഇക്കോ വില്ലേജ് ഉരുവാക്കി എടുക്കണം. അതിനു മനസ്സും അറിവും സ്നേഹവും പാരസ്പര്യവും ശേഷിയും സന്നദ്ധതയും ഉള്ളവരെ ഞങ്ങള്‍ തേടുകയാണ്, ക്ഷണിക്കുകയാണ്. താങ്കളുടെ പരിചയത്തില്‍ ഒരാള്‍ക്കെങ്കിലും (താങ്കളെയടക്കം) ഈയൊരു സംവിധാനത്തെ താല്പര്യമുണ്ടാകാം. (അങ്ങിനെ എത്ര പേരുണ്ടാകും എന്ന് ഒരു നിമിഷം ദയവായി ചിന്തിച്ചു നോക്കൂ) ഞങ്ങള്‍ക്കായി ഈ വാര്‍ത്തയും, ക്ഷണവും ഒരു നിമിഷം പോലും കളയാനില്ല എന്ന ഓര്‍മയോടെ അവരിലെത്തിക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്തവരെങ്കില്‍ 9497628007 എന്ന ഫോണ്‍ നമ്പരില്‍ എന്നെ ബന്ധപ്പെടാന്‍ പറയുകയും ആകാം. നിങ്ങളുടെ സ്വകാര്യ സൌഹൃദ / കുടുംബ സദസ്സുകളിലും ഈ വാര്‍ത്ത എത്തിക്കുന്നത് നന്നാവും.

   

  ഈ വിഷയം ഭാരത സമൂഹം ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നാണ്. അതിനാല്‍ ചര്‍ച്ചകളും പ്രതീക്ഷിക്കട്ടെ. ഇതിന്റെ ദാര്‍ശനികമായ വശങ്ങള്‍ വഴിയെ / നിരന്തരമായി ഈ ഗ്രൂപ്പില്‍ വാല്പോസ്റ്റ് ആയും ഡോക്യുമെന്റ് ആയും പോസ്റ്റ്‌ ചെയ്യാം.

   

  ഇത് വായിക്കുന്ന സര്‍വരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുhttps://www.facebook.com/groups/olympussdarsanam/

   

  https://www.facebook.com/notes/santhosh-olympuss/notes/280283375352943

  Print Friendly

  458total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in