• ബോധമനസ്സ്‌ , ഉപബോധമനസ്സ്‌

  by  • August 31, 2013 • തത്വചിന്ത • 0 Comments

  ബോധമനസ്സ്‌ , ഉപബോധമനസ്സ്‌ ഇങ്ങനെ രണ്ടു തലങ്ങള്‍ ഉണ്ടെന്നു എല്ലാവര്ക്കും അറിയാമല്ലോ , അല്ലെ ? അതില്‍ ഈ ഉപബോധമനസ്സാണ് കൂടുതല്‍ കാര്യങ്ങള്‍ (90%) ചെയ്യുന്നത്. ഒരു സെക്കന്ററി മെമ്മറി പോലെ ഒക്കെ യാണ് പ്രവര്‍ത്തിക്കുന്നത് , അവിടെ എല്ലാ കാര്യവും ഉണ്ടാവും ,പക്ഷെ ഒരു നിമിഷം കൊണ്ട് നമ്മള്‍ ഉദ്ദേശിച്ച സന്ദേശം നമ്മുടെ ബോധമനസ്സില്‍ എത്തുന്നു.

   

  നമ്മള്‍ ഒരു പ്രോബ്ലം സോള്‍വ് ചെയ്യാന്‍ നോക്കുന്നു , പക്ഷെ ഏതൊക്കെ ചെയ്തിട്ടും ഉത്തരം കിട്ടുന്നില്ല , രാത്രി കുറെ നേരം ഇരുന്നു ആലോചിക്കുന്നു എന്നിട്ടും ‘നോ’ ഉത്തരം , അങ്ങനെ നമ്മള്‍ ഉറങ്ങാന്‍ പോകുന്നു. രാവിലെ ഉണരുമ്പോള്‍ ഉത്തരം പെട്ടെന്ന് നമ്മുടെ ബോധമനസ്സില്‍ എത്തുന്നു. ഇതിനു കാരണം നമ്മള്‍ ഉറങ്ങുപ്പോഴും നമ്മുടെ ഉപബോധമനസ്സ്‌ ഈ പ്രോബ്ലത്തിന്റെ ഉത്തരം തിരയുകയാവും, ഉപബോധമനസ്സ്‌ ഉറങ്ങാതെ തന്റെ ജോലി ചെയ്യുന്നു.

   

  നമ്മുക്ക് രാവിലെ 3 മണിക്ക് ഉണരണം എന്ന് വിചാരിക്കുന്നു , എന്നാല്‍ അലാറം ഒന്നും വയ്ക്കുന്നില്ല , പക്ഷെ ആ സമയം ആകുമ്പോള്‍ നമ്മള്‍ കറക്റ്റ് ആയി ഉണരുന്നു , ഈ അനുഭവം എല്ലാവര്ക്കും ഉണ്ടായിട്ടുണ്ടാകും എന്ന് കരുതുന്നു… ഈ ഉണരേണ്ട സന്ദേശം നമ്മുടെ ഉപബോധമനസ്സില്‍ ആണ് പോകുന്നത്, കറക്റ്റ് സമയത്തിനു ഉണരാന്‍ ബോധമനസ്സ്നു ഉപബോധമനസ്സ്‌ സന്ദേശം കൊടുക്കുന്നു……..

   

  ഈ ഉപബോധമനസ്സ്‌ കൊണ്ട് പലതും ചെയ്യാന്‍ പറ്റും. നിങ്ങള്ക്ക് ഇഷ്ടമില്ലാത്തെ habbits ഇത് വഴി മാറ്റി എടുക്കാം , അങ്ങനെ പലതും …

   

  https://www.facebook.com/groups/olympussdarsanam/doc/285192091511935/

  Print Friendly

  1182total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in