• ചിന്തയെ നിയന്ത്രിക്കേണ്ടത് ധ്യാനത്തിലൂടെ മാത്രമാണോ?

  by  • July 23, 2013 • ജീവിത വിജയം • 0 Comments

  Prasad K Manjeri asked in a group discussion and I answered on  November 5, 2011

   

  == നമുക്ക് മനസ്സുണ്ട് എന്നത് എല്ലാരും സമ്മതിക്കും എന്ന് തോന്നുന്നു.നാം അവയവങ്ങള്‍ കൊണ്ടും, അവയവങ്ങള്‍ കലകള്‍ കൊണ്ടും, കലകള്‍ കോശങ്ങള്‍കൊണ്ടും, കോശങ്ങള്‍ ജൈവ പോഷകങ്ങള്‍ കൊണ്ടും, നിര്‍മിച്ചതാണെന്നും ഒക്കെ,നാം എല്ലാരും മനസ്സിലാക്കിയിട്ടുണ്ട്. അത് പോലെ,   നമ്മള്‍ എല്ലാരുംചേര്‍ന്നതാണ് മനുഷ്യനെന്ന ജീവിവര്‍ഗമെന്നും, ജീവിവര്‍ഗങ്ങള്‍ചേര്‍ന്നതാണ് ജീവരാശിയെന്നും, ജൈവാജൈവരാശികള്‍ ചേര്‍ന്നതാണ് ഭൂമിയെന്നും,കുറച്ചു പേര്‍ക്കെങ്കിലും അറിയാം. ഇപ്പറഞ്ഞ ജൈവ പോഷകങ്ങള്‍ തുടങ്ങി,കോശങ്ങള്‍, കലകള്‍, അവയവങ്ങള്‍, ജീവി, ജീവി വര്‍ഗം, ജൈവരാശി,  ജൈവാജൈവരാശി എന്നിവയിലൂടെ, ഭൂമി  വരേയ്ക്കും ജൈവ വ്യവസ്ഥകളുടെ ക്രമമായതലങ്ങളാണ്. ഈ ഓരോ തലങ്ങള്‍ക്കും സ്വതന്ത്രമായ നിലനില്പാണ്  ഉള്ളതെന്ന്,അവയോരോന്നിനും, അവയുടെ തലത്തില്‍ നിന്നും തോന്നും. അങ്ങിനെ സ്വന്തംസ്വതന്ത്ര അസ്തിത്വത്തെ തിരിച്ചറിയുന്ന ഒരു ഘട്ടത്തില്‍ ‘ഞാന്‍’ പിറവികൊള്ളുന്നു.

   

  ഈ ഓരോ തലത്തിനും, അവയവയുടെ ധര്‍മങ്ങള്‍ ഉണ്ടാകും. ഈ ധര്‍മത്തെയാണ്‌മനസ്സെന്നു നാം സാധാരണ വിളിക്കുന്നത്‌. അത് പോലെ ഈ ഓരോ തലങ്ങളും, അതിന്റെഅകത്തും പുറത്തും സമീപത്തും ഉള്ള മറ്റു ‘ഞാന്‍’ – കളുമായി, പരസ്പരവിനിമയം നടത്തിയാണ്, അതിന്റെ വേറിട്ട അസ്തിത്വത്തെ അറിയുന്നത്. ഈ വിനിമയശേഷിയാണ് ബോധം. ഓരോ ജീവ വ്യവസ്ഥയുടെയും സ്വന്തം ധര്‍മങ്ങള്‍, സ്വയംനിര്‍വഹിക്കാന്‍ പാകത്തില്‍ ആണുള്ളത്. (അത്തരത്തില്‍ സ്വയം ധര്‍മങ്ങള്‍നടത്തുന്നത്തിനുള്ള ശേഷി ആണ് ജീവന്‍) ഈ സ്വയം ധര്‍മങ്ങള്‍ മറ്റു ഞാനുകളുംആയി അനുരൂപപ്പെട്ടു വരാന്‍ ബോധം സൃഷ്ടിക്കുന്ന  ധര്‍മ നിയന്ത്രണഅടയാളങ്ങള്‍ (സംജ്ഞ) ആണ്  ചിന്തകള്‍.

   

  പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഉണര്‍ന്നിരിക്കുന്ന ഒരു ഞാന്‍, അതിന്റെധര്‍മങ്ങളുടെ ത്രികാലങ്ങളിലൂടെ അന്വേഷണം നടത്തി കൊണ്ടിരിക്കും. ഓരോഞാനും, അകം തലങ്ങളുമായി ഭൂതത്തെയും, പുറം തലങ്ങളുമായി ഭാവിയെയും, സഹതലങ്ങളുമായി വര്‍ത്തമാനതെയും പറ്റി ഉള്ള അടയാളങ്ങള്‍ ആയിരിക്കും കൈമാറുക.ഉണര്‍ന്നിരിക്കുന്ന ഞാന്‍ ഉറങ്ങിയാല്‍, ഈ അന്വേഷണങ്ങള്‍,  ഭാവിയില്‍നിന്നും വര്‍ത്തമാനത്തിലേയ്ക്കും, വര്‍ത്തമാനത്തില്‍ നിന്നുംഭൂതത്തിലേയ്ക്കും, ഭൂതത്തില്‍ നിന്നും നിഷ്കാലാവസ്തയിലെക്കും, ചുരുങ്ങും.ഇത് സ്വാഭാവികമായി നിത്യേന നടക്കുന്നത് ആണ് നിദ്ര. അത് ബോധപൂര്‍വംസാദ്ധ്യമാക്കുന്നതാണ് ധ്യാനം. അതായത് ചിന്തന (ചിന്തയുള്ള) അവസ്ഥയില്‍നിന്നും, നിശ്ചിന്തന (ചിന്തയില്ലാത്ത) അവസ്ഥയിലൂടെ, നിഷ്കാല(കാലമില്ലാത്ത) അവസ്ഥയിലേക്ക്  നീങ്ങുന്നതാണ് ധ്യാനം എന്ന് സാരം.

   

  നിദ്രയില്‍ പൊതുവേ, ശരീരം നിശ്ചലമാകും.ധ്യാനത്തില്‍ ശരീരം നിശ്ചലംആകണമെന്നില്ല. അങ്ങിനെയെങ്കില്‍, സഹ “ഞാനു”കളുമായി ഇഴുകി നില്‍ക്കുകയും(യോഗത്തിലാകുകയും) എന്നാല്‍ ശരീരം “ഞാന്‍” ബോധത്തെ  ആശ്രയിക്കാതെഇരിക്കുകയും ചെയ്‌താല്‍, സ്വാഭാവിക ധര്‍മങ്ങള്‍ (സഹജമായപ്രവര്‍ത്തനങ്ങള്‍) ചെയ്തു കൊണ്ടും, ധ്യാനത്തില്‍ ഏര്‍പ്പെടാം. ക്വാണ്ടംത്സെനോ പ്രഭാവം അനുസരിച്ച്, ഒരു ചലിക്കുന്ന വ്യവസ്ഥയെ വിശകലനങ്ങള്‍ഇല്ലാതെ,  നിരന്തരം നിരീക്ഷിക്കുകയാണെങ്കില്‍, അവയുടെ വ്യവസ്ഥാ രൂപത്തിന്മാറ്റമുണ്ടാകില്ല തന്നെ. അതായത്, അവിടെ ചലനങ്ങള്‍ നടക്കുമ്പോഴും കാലംനിശ്ചലത്വതില്‍ തന്നെ. കാലത്തെ നിശ്ചലത്വത്തില്‍ കൊണ്ട് ചെല്ലുന്നതാണ്ധ്യാനമെങ്കില്‍, “ഞാന്‍” ബോധത്തെ മറന്നു കൊണ്ടുള്ള ഏതൊരു പ്രക്രിയയുംധ്യാനം തന്നെ. നൃത്തം, ഡ്രൈവിംഗ്, വായന തുടങ്ങിയുള്ള, ശിക്ഷിതാവബോധംകൊണ്ടുണ്ടായ പ്രക്രിയകള്‍ എല്ലാം ആ ഗണത്തില്‍ പെടുത്താവുന്ന മനുഷ്യകര്‍മങ്ങള്‍ ആണ്.

   

  എന്നാല്‍, ഇത് ജീവിതമുടനീളം കൊണ്ട് പോകുന്നതെങ്ങിനെ? സുജീവനം, സത്സംഗം,സദ്‌നിഷ്ഠ , സദാചാരം, സദനുഷ്ടാനം  എന്നിവ, ജീവിതത്തില്‍ പാലിച്ചാല്‍മതിയാകും, കുറഞ്ഞ ചിന്തകള്‍ കൊണ്ട് ജീവിച്ചു പോകാന്‍ ആകും. കാലുഷ്യങ്ങള്‍നിറഞ്ഞ ജീവിതത്തില്‍, ഇത് പ്രായോഗികമാണോ എന്ന് തോന്നിയേക്കാം.സംശയമില്ലാതെ പ്രയോഗിച്ചു നോക്കൂ,  കാലുഷ്യങ്ങള്‍, നമുക്കേതാനുംവാരയ്ക്ക് അപ്പുറം തള്ളി നില്‍ക്കുന്നത് നമുക്ക് ബോദ്ധ്യമാകും.ഇത് തന്നെപാരിസ്ഥിതിക ആത്മീയത..

   

  https://www.facebook.com/notes/santhosh-olympuss/notes/300913559956591

  Print Friendly

  670total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in