• കോര്‍ട്ടേകാര്‍വ്

  by  • July 16, 2020 • ക്രമപ്പെടുത്താത്തവ • 0 Comments

  ജീവിത വിജയം എന്നത് യാദൃശ്ചികമല്ല.

   

  ജീവിത വിജയം എന്നത് ആര്‍ക്കോ മുഴുവന്‍ തേങ്ങ കിട്ടിയത് പോലെയോ ആരുടെയോ മുകളില്‍ ചക്ക വീണത്‌ പോലെയോ കേവലം  യാദൃശ്ചികമായി സംഭവിക്കുന്നതല്ല.  സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍ വരുമ്പോള്‍ സൂരഗ്രഹണം സംഭവിക്കുന്നത്‌ പോലെ പ്രകൃതിയിലെ ചില നിബന്ധനകള്‍ ചേര്‍ന്ന് വരുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്.

  മണ്ണില്‍ വീണ വിത്തുകള്‍ വെള്ളം തട്ടുമ്പോള്‍ മുളച്ചു  സൂര്യപ്രകാശത്തില്‍ തളിര്‍ത്തു രാവിലും പകലിലും കൂടി തണ്ടിട്ടു കടന്നു പോയി പൂവിട്ടു കായിട്ടു വീണ്ടും വിത്തുകള്‍ ഉണ്ടാക്കുന്നവയാണ്. ഇപ്രകാരമെല്ലാം മുളച്ചും തളിര്‍ത്തും തണ്ടിട്ടും പൂത്തും കായ്ച്ചും വിത്തിട്ടും തുടരുവാന്‍ പാകത്തിലാണ് പ്രകൃതി ഓരോ വിത്തിനേയും സംഘടിപ്പിക്കുന്നത്.  ഇതില്‍ ഏതെങ്കിലും ഒരു നിബന്ധന തടയപ്പെട്ടാല്‍ മുളയും തളിരും തണ്ടും പൂവും കായും വിത്തും ഒന്നും ഉണ്ടാകില്ല.

  ഒരു പടുവിത്ത് ഏതു കുപ്പയിലും മുളയ്ക്കും. എല്ലാ വിത്തിനും സ്വയം അതിജീവിച്ചു തലയുയര്‍ത്തുവാനുള്ള ശേഷിയുമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമാകുകയും അതിനെ മറികടക്കുവാന്‍ ഉള്ള കഴിവ് വിത്തിനു ഇല്ലാതിരിക്കുകയും ചെയ്‌താല്‍  പിന്നെ എങ്ങനെ തല ഉയര്‍ത്താന്‍? വെയിലും മഴയും തണലും ഒക്കെ സാഹചര്യങ്ങള്‍ ആണ്. ചില ചെടികളുടെ വിത്തുകള്‍ പ്രതികൂല  സാഹചര്യങ്ങള്‍ വന്നാല്‍  മൂടപ്പെടും , മറയ്ക്കപ്പെടും. മരിക്കപ്പെടും. എന്നാല്‍ മറ്റു ചില ചെടികളുടെ വിത്തുകള്‍ ഈ സാഹചര്യങ്ങളെയും അതിജീവിക്കും. എത്ര തണല്‍ ആണെങ്കിലും കവുങ്ങ് നിന്നിടത്തു നിന്നും മുകളിലേക്ക് വളരുവാനെ ശ്രമിക്കുകയുള്ളൂ.. തെങ്ങിന്‍റെ കാര്യം അങ്ങനെയല്ല, വെയിലുള്ളയിടം ഗ്രഹിച്ചറിഞ്ഞു അങ്ങോട്ടേയ്ക്ക് പുളഞ്ഞു വളഞ്ഞു ചെന്ന് വെയില് കായും. ഇത് പരിണാമം കൊണ്ടാണ്. കവുങ്ങ് വര്‍ഗത്തില്‍ നിന്നും തെങ്ങ് വര്‍ഗത്തിലേക്കുള്ള പരിണാമം.  ചെടിയുടെ ബോധത്തില്‍ ആണ് ഈ വ്യത്യാസം ഉണ്ടായിട്ടുളളത്.

  കവുങ്ങ് കവുങ്ങായിരിക്കുന്നതാണ് ധര്‍മം, തെങ്ങിനു തെങ്ങായി ഇരിക്കുന്നതും.  തെങ്ങിന് തെങ്ങിന്റെ ശേഷികളെ ഉപയോഗിച്ച്  പ്രകൃതി അതിനു മുന്നില്‍ നല്‍കിയിട്ടുള്ള നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുമ്പോള്‍ അത് ധര്‍മം നിര്‍വഹിക്കുന്നു എന്ന് പറയാം. അതാണ്‌ തെങ്ങിന്റെ ജീവിത വിജയം. ധര്‍മം പാലിക്കുവാന്‍ കഴിയുമ്പോള്‍ ആണ് ജീവിതം വിജയകരമാകുക. കവുങ്ങ് മറിഞ്ഞു കിടന്നു അകലെ നിന്ന് വെയില് കൊള്ളുന്നുവെങ്കില്‍ അത് ധര്‍മവും വിജയവും അല്ല.   അത് പതനമാണ്. പിന്നീട് നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള പതനം. .

  അല്പമൊക്കെ പുളഞ്ഞും വളഞ്ഞും അഭ്യാസം കാണിക്കാം എന്നല്ലാതെ തെങ്ങിന് അതിന്റെ എല്ലാ പരിധികളെയും കടന്നു മറ്റൊന്നാകുക സാദ്ധ്യമല്ല.  വിത്തിനും ചെടിയ്ക്കും ജന്തുവിനും കേവലമായ ജീവിത സാഹചര്യത്തിന്റെ നിബന്ധനകള്‍ക്കു അകത്തു വഴങ്ങി നില്‍ക്കുവാനുള്ള ശേഷിയേ ഉള്ളൂ. എന്നാല്‍ മനുഷ്യന്‍റെ കാര്യം അങ്ങനെയല്ല, അവനു കേവല സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുവാനുള്ള ഭാവന ശേഷിയും അത് നടപ്പിലാക്കുവാനുള്ള ധിഷണയും ഉണ്ട്.

  അപ്പോള്‍ ഈ കേവല സാഹചര്യത്തില്‍ നിന്നും മാറി നടക്കുവാന്‍ തയ്യാറാകുന്ന മനുഷ്യര്‍ എല്ലാരും തന്നെ വിജയിക്കുമോ? ധര്‍മം ആണ് പാലിക്കുന്നത് എങ്കില്‍ വിജയിക്കുക തന്നെ ചെയ്യും. ധര്‍മം അല്ലെങ്കില്‍ അത് പതനമാണ്.

  എന്തേ മനുഷ്യരെല്ലാം വിജയിക്കാത്തത്? കവുങ്ങും തെങ്ങും തമ്മിലുള്ള പരിണാമത്തിന്റെ ദൂരം പോലെ തന്നെ, ഏറെക്കുറെ ഒരേ രൂപത്തിലുള്ള മനുഷ്യര്‍ക്ക്‌ ഇടയിലും ഈ പരിണാമ ദൂരം ഉണ്ട് എന്ന് നാം മനസ്സിലാക്കിയേ മതിയാകൂ…  കവുങ്ങും തെങ്ങും തമ്മിലുള്ള പരിണാമ ദൂരം പോലെ മനുഷ്യര്‍ തമ്മിലും പരിണാമപരമായ വ്യത്യാസങ്ങള്‍ ഉണ്ട്. ചിലര്‍ സാഹചര്യങ്ങള്‍ക്ക്  ഒത്തു വിധേയമായി നിലകൊള്ളും. മറ്റു ചിലര്‍  സാഹചര്യങ്ങളെ വിധേയമാക്കി നില കൊള്ളും. വേറെ ചിലര്‍ പുതിയ സാഹചര്യങ്ങളെ സൃഷിച്ചു മുന്നേറും. ഈ വ്യത്യാസം അവരവരില്‍ ഉള്ള ശേഷികളില്‍ പരിണാമം ഉണ്ടാക്കിയ ദൂരം കൊണ്ടാണ്.  ഈ ശേഷികളാണ് മനുഷ്യരെ പരണാമ പരമായി വ്യത്യസ്ഥരാക്കുന്നത്.

  ഈ ദൂരത്തെ കണക്കിലെടുക്കാതെയാണ് നമ്മുടെ പൊതു വിദ്യാഭ്യാസം എല്ലാവരേയും ഒരേ അച്ചില്‍ ഇട്ടു വാര്‍ത്ത് തെങ്ങിന് കവുങ്ങിന്റെ ഉത്തരവാദിത്തവും കവുങ്ങിനു തെങ്ങിന്റെ സ്വപ്നവും കൊടുത്തു കുരങ്ങു കളിപ്പിക്കുന്നത്. അതി കഠിനമായ ആശക്കുഴപ്പം ആണ് ഈ വിദ്യാഭാസത്തിന്റെ ഫലം. ഈ ആശയക്കുഴപ്പം മാറ്റി അവനവന്റെ പരിണാമ സ്ഥാനം അറിഞ്ഞു അവിടെ ചെയ്യേണ്ടുന്ന ധര്‍മങ്ങളെ അറിഞ്ഞു നടപ്പിലാക്കിയാല്‍ മാത്രമേ ജീവിത വിജയം സാദ്ധ്യമാകുകയുള്ളൂ. അതായത് ഓരോരുത്തര്‍ക്കും പരിണാമപട്ടികയില്‍ അവനവനു പറഞ്ഞിട്ടുള്ള സ്ഥാനത്ത് നിന്നാല്‍ മാത്രമേ വിജയിക്കുകയുള്ളൂ..

  ഈ പട്ടികയില്‍ നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് അറിയണമെന്നുണ്ടോ? അത് അറിഞ്ഞാല്‍ ഒരു പക്ഷെ അതൊരു വലിയ വഴിത്തിരിവായിരിക്കും.  അത് നിങ്ങള്ക്ക് സ്വയം അനുഭവിച്ചു മനസ്സിലാക്കാം എന്നാല്ലാതെ ഞങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലും പറഞ്ഞോ പഠിപ്പിച്ചോ കാണിച്ചോ തരുവാന്‍ ആകില്ല. അത് ഒറ്റയ്ക്ക് നിന്ന് കൊണ്ട്  അളക്കുവാനും കഴിയില്ല.

  ഒരു മനുഷ്യന്റെ പരിണാമ ഘട്ടത്തെ സ്വയം അളന്നു മനസ്സിലാക്കുവാനുള്ള ഒരു സങ്കേതമാണ് കോര്‍ട്ടേ കാര്‍വ്. സമൂഹത്തെ പ്രതി നിധീകരിക്കുന്ന ഒരു കൂറ്റന്‍ കൂട്ടം അംഗങ്ങള്‍ ഒരുമിച്ചു ചില കായിക ചലനങ്ങളിലൂടെ ചെയ്യുന്ന താള നിബന്ധിതമായ ഒരു പ്രക്രിയ ആണ് കോര്‍ട്ടേ കാര്‍വ്. .  അക്ഷര വരികളിലൂടെ വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ കൊണ്ട് മാത്രം മനസ്സിലാക്കാവുന്ന ഒരു കായിക പരിശീലനം. സ്വയം അറിയുവാനുള്ള നിങ്ങള്ക്ക് ധര്‍മം നിങ്ങള്ക്ക് ഉണ്ടെങ്കില്‍, അതറിയുവാന്‍ സമയമായെങ്കില്‍  ഈ പരിശീലനം നിങ്ങളുടെ ജീവിതത്തെ മാറ്റി എഴുതുക തന്നെ ചെയ്യും..

  ലോ ഓഫ് അട്രാക്ഷന്‍ ചെയ്തു നോക്കി വിജയിക്കാത്തവര്‍ക്ക് ഈ പരിശീലനം മറുപടി നല്‍കും.

  കോര്‍ട്ടേ കാര്‍വ് പരിചയപ്പെടുവാന്‍ കുടുംബസമേതം വരിക..

  YouTube video

  Print Friendly

  13645total visits,122visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in