• കോര്‍ടെകാര്‍വ്

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  എന്റെ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന കോര്‍ടെകാര്‍വ് എന്ന പരിശീലനം എന്തെന്നും എന്തിനെന്നും എങ്ങിനെയെന്നും പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. അതിനുള്ള മറുപടി…

  കോര്‍ടെകാര്‍വ്  എന്നത് ഒരു താളാനുബന്ധിത ചലന പരിശീലനം ആണ്. സെറിബ്രല്‍ കോര്‍റ്റെക്സിനെയും,  ന്യൂറോട്ടിക് സിനാപ്സുകളെയും ചെത്തി മിനുക്കി ഒഴുക്കി എടുക്കുക വഴി, ശരീര താള യുക്തികള്‍ സ്വയം ബോദ്ധ്യപ്പെടാനും സംഘവുമായും, ചുറ്റുപാടുമുള്ള കാല, വസ്തു, വസ്തുതകളുമായും, സുഗമ വിനിമയം സാദ്ധ്യമാകാനും, സുസന്നദ്ധര്‍ക്ക് കഴിയുന്നു. ശരീരം, മനസ്സ് , ചിന്ത, ശ്രദ്ധ, ശബ്ദം, അവയവങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ, കൂട്ടമായി ഏകാതാനാവസ്ഥയില്‍ കൊണ്ട് വരുന്ന ഒരു പ്രകിയ ആണിത്..പഠനം, കല, മാനെജുമെന്റ്റ്, മാര്‍ക്കെറ്റിംഗ്, ചികിത്സാ, ഡ്രൈവിംഗ്, തുടങ്ങിയ സാങ്കേതിക പഠനങ്ങള്‍  തുടങ്ങി, വിജയം/നേട്ടം ആവശ്യപ്പെടുന്ന മേഖലകള്‍ക്ക്, പ്രാഥമിക പരിശീലങ്ങള്‍ അനുപേക്ഷണീയം. തുടര്‍ പരിശീലനങ്ങള്‍ ഉയര്‍ന്ന വ്യക്തി വികാസവും പക്വതയും പ്രദാനം ചെയ്യും.  എയരോബിക്സും തായ്ചിയും ആണ് ഇതിനു അടുത്ത് നില്‍ക്കുന്ന  പരിശീലനങ്ങള്‍ ആയി പറയാവുന്നത്.

  കോര്‍ടെകാര്‍വ്  പരിശീലത്തിനു വിവിധ ഘട്ടങ്ങള്‍ ഉണ്ട്.

  1. ഒരു നിശ്ചിത താളത്തില്‍ ക്രമം തെറ്റാതെ താളം ഇട്ടു പരിശീലിക്കുക. കേള്‍ക്കുമ്പോള്‍ പലര്‍ക്കും സുകരമായി തോന്നുന്ന ഈ പരിശീലനം, കേരള സമൂഹത്തിലെ 60%-ല്‍  അധികം  ആളുകള്‍ക്ക്, തീവ്ര പരിശീലനം വേണ്ടി വരുന്ന ഒന്നാണ്. 25%-ല്‍ അധികം ആളുകള്‍ക്ക്, ഈ ഘട്ടം കടക്കുക തന്നെ സാദ്ധ്യമല്ല.

  2. യന്ത്ര താളത്തിനനുശ്രുതം ശരീരത്തെ ചലിപ്പിച്ചു പരിശീലിക്കുന്ന ഘട്ടം. പിന്നീടു പിന്നീട്, യന്ത്രതാളമില്ലാതെ താളാത്മകമായും ധ്യാനാത്മകമായും ശരീര ചലനങ്ങളെ കൊണ്ട് പോകുന്ന തലങ്ങളിലേക്ക് കടക്കും.

  3. മുഖ്യ ശരീരം, അവയവങ്ങള്‍, ശ്വാസം, ദൃഷ്ടി, ശ്രദ്ധ എന്നിവ ഏകതാനതയില്‍ ആക്കുന്ന ഘട്ടം. തുടര്‍ന്ന്, ഈ പരിശീലനങ്ങള്‍, കൂട്ടത്തിന്റെ പൊതു താളത്തിലേക്ക് ചേര്‍ത്തിണക്കും.

  4. പരിശീലിതന്റെ, ശരീര സാകല്യത്തെ, സഞ്ചരിച്ചു കൊണ്ട്, നൃത്താത്മകമായി വിന്യസിക്കുന്ന രീതി. സ്ഥല കാലങ്ങളെ സ്വാഭാവികമായി ശരീരവുമായും കൂട്ടവുമായും ഏകതാനതയില്‍ എത്തിക്കുവാനാണിത്.

  5. വെറും ശരീരങ്ങള്‍ക്കപ്പുറം ഉപകരണങ്ങള്‍ കൊണ്ട് പരിശീലിക്കുന്ന ഘട്ടം. സ്വന്തം മനോതലങ്ങളെ തിരിച്ചറിയാനും തന്റെ അഹംഭാവത്തെ പൊളിച്ചെഴുതാനും ഈ പരിശീലനം ഉതകും.  എന്തും ജീവിതത്തിലേക്ക് പകര്‍ത്താനുള്ള ശേഷി ഈ പരിശീലനത്തിലൂടെ ആര്‍ജിക്കാനാകും.

  ഗുണങ്ങള്‍ : ഓര്‍മ മെച്ചപ്പെടുന്നു, പെരുമാറ്റം സൌമ്യവും ആകര്‍ഷണീയവും ആകുന്നു, അഹംഭാവവും, മുന്‍വിധിയും കുറഞ്ഞു വരുന്നു, ശരീരസന്ധികള്‍ രോഗ വിമുക്തമാകുന്നു, നാഡികളും പേശികളും താളത്തിലാകുന്നു, ശരീര പേശികള്‍ക്ക് ബലവും വഴക്കവും ഉണ്ടാകുന്നു, പരിസരാനുസരണം ശരീര മാനസങ്ങള്‍ക്ക് സമരസ സ്വഭാവം കൈവരുന്നു, സുഗമമായ വസ്തു, വസ്തുതാ, വ്യക്തി, രംഗ ബോധങ്ങള്‍ (നിദ്രയിലും) കൈ വരുന്നു, സാമൂഹ്യ സ്വീകാര്യത വര്‍ദ്ധിക്കുന്നു, പ്രാപഞ്ചിക സുതാര്യത വര്‍ദ്ധിക്കുന്നു.

  ആര്‍ക്കൊക്കെ : വിദ്യാര്‍ഥികള്‍ക്ക്, കലാകാരന്മാര്‍ക്ക്, രക്ഷിതാക്കള്‍ക്ക്, നേതാക്കള്‍ക്ക്, മാനേജുമെന്റിന്, മാര്‍ക്കറ്റിങ്ങിന്, രോഗികള്‍ക്ക്, വ്യക്തി വികാസം ആവശ്യമുള്ളവര്‍ക്ക്, സാങ്കേതിക വിദഗ്ദ്ധര്‍ക്ക്, അന്വേഷകര്‍ക്ക്, സ്പിരിച്വലിസ്റ്റുകള്‍ക്ക്, ശാസ്ത്രജ്ഞര്‍ക്ക്..

  https://www.facebook.com/notes/santhosh-olympuss/notes/296228770425070

  Print Friendly

  995total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in