• പുനർജനിയുടെ വിശ്വരൂപം

  by  • September 8, 2013 • ആത്മീയത • 0 Comments

  ജനന മരണങ്ങൾ ചാക്രികമാണ്. എന്നാൽ, ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിലേക്കു മനുഷ്യൻ യാത്ര ചെയ്യുന്നുവെന്ന മനുഷ്യന്റെ സങ്കല്പത്തിന്റെ ഘടനയിൽ എവിടെയോ നാം യാഥാർത്ഥ്യത്തിൽ  നിന്നും വഴി പിരിഞ്ഞിട്ടുണ്ട്.  മനുഷ്യന്റെ വ്യക്തി സത്ത പുനർജനിക്കുന്നുണ്ടോ എന്ന്  അന്വേഷിക്കേണ്ടിയിരിക്കുന്നു?  മനുഷ്യ സത്തയുടെ വിന്യാസത്തിലെ ഘടകങ്ങൾ ഇഴ പിരിയുകയും, അത് പോലെ ഒട്ടേറെ ജൈവ – അജൈവ  സത്തകളിൽ നിന്നും ഇഴ പിരിഞ്ഞ ഘടകങ്ങളുമായി സമന്വയിച്ച് പുനർ വിന്യസിക്കുകയും ചെയ്യപ്പെടുന്ന ഒരു പുതു സത്തയാണ് / അതിന്റെ പ്രജ്ഞയാണ് പുനർ ജനിക്കുന്നത്. ആ പുതു പ്രജ്ഞ വിശ്വ പ്രജ്ഞയുടെ തഥാംശം (Fractal) തന്നെ എന്ന അർത്ഥത്തിൽ സൂക്ഷ്മ സത്തരൂപം പുനർ ജനിക്കുന്നു എന്നു പറയാം. എന്നാൽ അത് വിശ്വ ചക്രത്തിലെ മറ്റൊന്നിന്റെയും പ്രതി രൂപ ചക്രമാകുന്നില്ല, വിശ്വത്തിന്റെ അല്ലാതെ.

  എങ്കിലും മുൻപ് അവതീർണമായ വ്യക്തി സത്തകളുമായി ബന്ധിതമായ (entangled) ഒരു സദൃശ്യ സംഭവം നിരീക്ഷിക്കുമ്പോൾ, അതു താനല്ലയോ ഇത് എന്നു നാം അർത്ഥമൂഢമായി ശങ്കിച്ചതിന്റെ പരിണതിയാണ്, നമ്മിലെ പുനർജന്മ സങ്കൽപം എന്നു വേണം കരുതാൻ. ബന്ധിത സദൃശ്യ സംഭവം (Entangled Similar Event)  എന്നത് രണ്ടു സത്തകൾ ഇരു കാലങ്ങളിൽ ആവർത്തിക്കുന്നതല്ല, മറിച്ചു വിശ്വ സംവിധാനത്തിന്റെ ഒരു പ്രത്യേക സ്വഭാവമോ, ധർമമൊ, ജ്ഞാനമോ,  ഒക്കെ തഥാംശങ്ങളിലൂടെ കാലാനുക്രമത്തിൽ പുനരാവർത്തി പ്രത്യക്ഷമാകുന്നതാണ്.

  വിശ്വധർമം പാലിക്കുക എന്നാണു ഒരു തഥാംശത്തിന്റെ സൂക്ഷ്മ ധർമം എന്നിരിക്കെ,  ഒരു സത്ത അപൂർണമാക്കുന്ന ധർമങ്ങളെ തുടർ കർമങ്ങളിലൂടെ പുനഃസ്ഥാപിക്കുവാൻ വിശ്വധർമം ശ്രമിക്കും.  അപൂർണ ധർമങ്ങളുമായി മരണമടയുന്ന ഒരു സത്ത(വ്യക്തി)യുടെ ഇച്ഛാ പ്രേരണകൾ വിശ്വ ധർമങ്ങൾ തന്നെയാണ്. അവ പുനർപ്രത്യക്ഷമാകുന്നുവെങ്കിൽ, അതു വിശ്വ ധർമത്തിന്റെ തുടർച്ച മാത്രമാണ് ; പുനർജന്മമല്ല.

  [ആധാരം : ഒളിമ്പസ്, വീക്ഷണം : വ്യവസ്ഥാ നിയമം.]

  https://www.facebook.com/notes/santhosh-olympuss/notes/566512286730049

  Print Friendly

  660total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in