• ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  Lallu Simlal says

  കുറെ ദിവസമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാകുന്ന സത്യം .ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ ,നന്ദി പിന്‍വാങ്ങുന്നു !And I replied:

  മുന്‍നില്‍പ്പും പിന്‍നില്‍പ്പും വ്യക്തി നിഷ്ഠമാണ്.

   

  അനുകൂലനമോ പ്രതികൂലനമോ അല്ല, ഉദ്ദേശശുദ്ധിയും സമീപനവും ആണ് ഇവിടെ മുഖ്യം. തികഞ്ഞ യുക്തി ചിന്തയില്‍ നിന്ന് കൊണ്ട് പ്രകൃതിയെ അറിയുന്നവരും, തികഞ്ഞ അവബോധം കൊണ്ട് പ്രകൃതിയെ അറിയുന്നവരും, ഇവിടെ ഒരേപോലെ ആരോഗ്യകരമായി കാര്യങ്ങളെ ചര്‍ച്ച ചെയ്തു പോകുന്നത് കാണാന്‍ ആകും. പ്രകൃതിയെ അറിയുകയും, അതിനൊപ്പം സ്വന്തം സ്വത്വത്തിന്റെ ലയപരമായ സുസ്ഥിതിക്കായി പ്രായോഗിക മുന്നേറ്റം നടത്തുകയും ചെയ്യുന്നവര്‍ ആണ് പക്ഷ വ്യതിയാനങ്ങള്‍ ഇല്ലാതെ ഇവിടെ നിലകൊള്ളുന്നത്.

   

  സാക്ഷര യുക്തികള്‍ കൊണ്ട് പഠിച്ചു വച്ച തര്‍ക്ക വിചാരം കൊണ്ട് മാത്രം ഈ കാര്യങ്ങളില്‍ ഇടപെടുന്നവരും ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്. അപ്പോള്‍ അത്തരത്തിലുള്ള കുറെ പേര്‍ കൂടി ഊര്‍ജിതമാകുന്നു. അത് ബാല പാഠങ്ങള്‍ ആണ് എന്നത് കൊണ്ടും, പലതും ഓടിപ്പഴകി പടം വരാന്‍  ഉള്ളതാണെന്നതു കൊണ്ടും, അത് കണ്ടു കൊണ്ട് കൌതുകത്തോടെ ഇരിക്കുന്നു, ആദ്യം പറഞ്ഞ കൂട്ടര്‍.

   

  ഓരോ വ്യക്തിയും ഒരു പ്രത്യേക പ്രത്യയ ശാസ്ത്രവും, പ്രസ്ഥാനവും ആയി വേറിട്ട്‌ വേറിട്ട്‌ നില്‍ക്കുന്ന മലയാളിത്തത്തില്‍, ഇവയെല്ലാം ഒത്തു ചേര്‍ക്കുക ബുദ്ധി മുട്ട് തന്നെ.. എവിടെല്ലാം യോജിക്കാം എന്നതിനേക്കാള്‍, എവിടെല്ലാം വിയോജിക്കാം എന്നതിലാണ് നമ്മുടെ ശ്രദ്ധയെങ്കില്‍, സഹവര്‍ത്തിത്തമോ, കൂട്ടായ്മയോ സംഭവിക്കില്ല. കൂട്ടി ചേര്‍ക്കലിനെക്കാളും    കൂടി ചേരലിനാണ് താല്പര്യം.  അങ്ങിനെയൊന്നു ഉണ്ടാകുന്നത് വരെ കാത്തിരിക്കുക തന്നെ..

   

  ഇവിടെ എല്ലാവര്‍ക്കും സ്ഥാനമുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിരിക്കാനുള്ള സമയമില്ലാതാനും. ബാല പാഠങ്ങളോ, പൊതു പാഠങ്ങളോ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കാന്‍ ഒരു പാട് പുറം വേദികള്‍ ഉണ്ട്. അവിടെ കേള്‍ക്കാന്‍ സാധ്യത കുറവായ വിഷയങ്ങള്‍ പഠിച്ചു പ്രയോഗിക്കാന്‍ ഒരുപാടുള്ളപ്പോള്‍, കുഞ്ഞു വര്ത്തമാനങ്ങള്‍ക്ക് സമയം ചെലഴിക്കരുതല്ലോ..  പ്രകൃതിയിലെ സ്വസ്ഥാനം, സ്വയം നിശ്ചയിക്കുക. അതിനു അവബോധം തുണ ആയെങ്കില്‍ എന്നൊരാശ മാത്രം.. ..

   

  https://www.facebook.com/groups/olympussdarsanam/doc/307787242585753/

  Print Friendly

  360total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in