• വികസനം

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

  പ്രപഞ്ചം വികസിക്കുകയാണ്, അപ്പോള്‍ സമൂഹവും വികസിക്കും. അത് സഹജമാണ്. എത്രവലിയ യുക്തി കൊണ്ടും നാമുണ്ടാക്കുന്ന സങ്കീര്‍ണ സാങ്കേതിക വികസന പദ്ധതികളും, പ്രഥമ ദൃഷ്ട്യാ കൃത്രിമം ആണെങ്കിലും , അത് പ്രകൃതിയുടെ സഹജമായ പ്രക്രിയ തന്നെ.

   

  പിന്നെന്തിനു നാം കണ്ണും മൂക്കും ഇല്ലാത്ത വികസന കാഴ്ചപ്പാടുകളോട് വിയോജിക്കണം? അത് നമ്മുടെ (ജീവരാശിയുടെ) സുസ്ഥിതിയെ തകിടം മറിക്കും. ഓരോ വ്യക്തിയിലും തുടങ്ങി രാഷ്ട്രം വരെയും സ്വശ്രയാവസ്ഥയില്‍ ആയിത്തീരുന്ന, ഒപ്പം പാരസ്പര്യം നിലനിര്‍ത്തുന്ന, industrial ecology (ഉത്പാദനത്തില്‍ അവശിഷ്ടങ്ങള്‍ ഒന്നും ഇല്ലെന്നു ഉറപ്പാക്കുന്ന വ്യവസായ പാരസ്പര്യം – ഒരു വ്യവസായത്തിന്റെ ഉത്പാദന അവശിഷ്ടം  മറ്റൊരു ഉത്പാദനത്തിന്റെ അസംസ്കൃത വസ്തുവായി തീരുന്ന തരത്തിലുള്ള സംവിധാനം ) കാത്തു സൂക്ഷിക്കുന്ന ഒന്നാകണം. അതൊരു ജൈവ സംവിധാനമാകണം. (പരിമിത വേഗവും, സ്വയം നിയന്ത്രണവും, വേണ്ടത് തിരിച്ചറിയാനുള്ള ചോദനയും, സ്വയംശമനവും ഒക്കെ ഉള്ളത്.   )

   

  ആവശ്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, നയങ്ങളും, വ്യക്തികളിലും ഗ്രാമക്കൂട്ടങ്ങളിലും നിന്നും തുടങ്ങി മുകളിലോട്ടും, മൂല്യാധിഷ്ടിത കാര്യങ്ങള്‍ മേല്‍ത്തട്ടില്‍ നിന്നും താഴേയ്ക്കും ഒഴുകുന്ന ഒരു ആസൂത്രണ സംവിധാനത്തിലെ ജൈവമായ  ഈ വികസന പരിപാടി സാധ്യമാകൂ.. കുമാരപ്പയും, ഗാന്ധിജിയും ഒക്കെ മുന്നോട്ടു വച്ച ഗ്രാമ സ്വരാജ് ഏതാണ്ടീ വിധത്തിലുള്ളതാണ്. പങ്കജാക്ഷക്കുറിപ്പിന്റെ   തറക്കൂട്ട സംവിധാനവും, ഈ ജൈവ സംവിധാനതിലേക്കാന്  വിരല്‍ ചൂണ്ടുന്നത്.

   

  https://www.facebook.com/groups/olympussdarsanam/doc/260365257327952/

  Print Friendly

  349total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in