• ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തികള്‍ കൈ കൊള്ളേണ്ടുന്ന നടപടികള്‍

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  പ്രിയരേ..

  മുല്ലപ്പെരിയാര്‍ ഒരു ദുരന്തമോ മഹാദുരന്തമോ ആയേക്കാം. അങ്ങിനെയൊന്നു വരാതിരിക്കട്ടെ. എങ്കിലും, അധികം വൈകാതെ വരാന്‍ സാധ്യതയുള്ള പടിഞ്ഞാറ് നിന്നുള്ള ത്സുനാമിയോ അതുമലെങ്കില്‍ വരാവുന്ന ഒരു ഭൂചലനമോ, നാം മുന്‍ കണ്ടേ പറ്റൂ.. ഇവയൊക്കെ നമ്മെ തീര്‍ത്തും ഇല്ലാതാക്കും എന്ന് കരുതേണ്ടതില്ല. പകരം, പോകാന്‍ താത്കാലികമായി ബാധിച്ചേക്കാവുന്ന ഒരവസ്ഥയില്‍ നിന്നും നമ്മുടെ സ്വാഭാവിക ജീവിതത്തിലേക്ക്, പോകുവാന്‍ നാം ഒന്ന് കരുതിയിരുന്നേ മതിയാകൂ.. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ഓരോരോ കുടുംബങ്ങളും, വ്യക്തികളും കൈ കൊള്ളേണ്ടുന്ന നടപടികള്‍.

  1. ഓരോ മുതിര്‍ന്ന വ്യക്തികള്‍ക്കും മൂന്നു വയസ്സിനു മുകളില്‍ പ്രായുള്ള കുഞ്ഞുങ്ങള്‍ക്കും അവരവരുടെ വലിപ്പതിനനുസൃതം, പിറകില്‍ തൂക്കാവുന്ന ഒരു ബാഗ് (രക്സാക്) കരുതുക. ഒരു കുടുംബത്തിനു ഒരു ബാഗോ, ഓരോരുത്തര്‍ക്കും ഓരോ ബാഗോ എന്നത് കൂട്ടംമായി തീരുമാനിക്കുക. അതെപ്പോള്‍ വേണമെങ്കിലും എടുത്തു കൊണ്ട് ഒരു സെക്കണ്ട് പോലും കളയാതെ യാത്ര തിരിക്കുവാന്‍ പാകത്തില്‍ സദാ സജ്ജമാക്കി സൂക്ഷിക്കുക.
  2. നിങ്ങളുടെ ഐടി കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡു, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, ഇതര രേഖകള്‍ എന്നിവ, വെള്ളം/തീ കയറാത്ത വിധം ഒരു കണ്ടൈനറില്‍ പാക്ക് ചെയ്തത്.
  3. സ്വര്‍ണാഭരണങ്ങള്‍, എ റ്റി എം കാര്‍ഡുകള്‍, എന്നിവ (ബാഗില്‍ അല്ലെങ്കില്‍ നിമിഷങ്ങള്‍ക്കകം എടുക്കാവുന്ന മറ്റൊരിടത്ത് വയ്ക്കുക)
  4. അവശ്യ ഘട്ടങ്ങള്‍ക്കായി രണ്ടോ നാലോ ലിറ്റര്‍ ശുദ്ധ ജലം (വ്യക്തിയുടെ വലിപ്പമനുസരിച്ച്)
  5. രണ്ടോ നാലോ പായ്ക്കറ്റു ബ്രഡ്, ബിസ്കറ്റ് എന്നിവ.
  6. ഒരു പോക്കറ്റ് റേഡിയോ റിസീവര്‍, പെന്‍ടോര്‍ച്ചു, കുറച്ചു ബാറ്ററികള്‍.മൊബൈലുകള്‍, ചാര്‍ജറുകള്‍ എന്നിവ.
  7. ഒന്നോ രണ്ടോ ജോഡി ബലമുള്ള വസ്ത്രങ്ങള്‍.
  8. പുതപ്പു, സ്ലീപ്പിംഗ് ബാഗ് (അല്ലെങ്കില്‍ ഡെറിയോ മറ്റൊരു പുതപ്പോ) എന്നിവ.
  9. ഒരു ഫസ്റ്റ് എയിഡ് കിറ്റ്, പനിയേയും, വേദനയും ചെറുക്കാനുള്ള മരുന്നുകള്‍, സ്ഥിരം കഴിക്കുന്ന മരുന്നുകള്‍, ലേപനങ്ങള്‍ എന്നിവ.
  10. നാപ്കിന്‍, ടിഷ്യൂ എന്നിവ വേണ്ടവരെങ്കില്‍, അത്.

  വീട്ടിലെ കുഞ്ഞുങ്ങള്‍ക്കും, വൃദ്ധര്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും വേണ്ടുന്നവ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍.

  1. യാതൊരു കാരണവശ്ശാലും, പ്രശ്ന സമയത്ത് സംയമനം കൈ വെടിയാതിരിക്കുക. കാര്യങ്ങളുടെ സാധ്യതകള്‍ മുന്‍ കൂര്‍ മനസ്സിലാകി വയ്ക്കുക.
  2. ബാഗ് തയ്യാറാക്കുന്നതിലെ യുക്തി, മുതിര്‍ന്നവര്‍, കുടുംബത്തിലെ എല്ലാരേയും മുന്‍കൂട്ടി പരിചയപ്പെടുത്തുക.
  3. ബാഗ്, മുഖ്യ പുറം വാതിലിനടുത്ത് സൂക്ഷിക്കുക.
  4. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ബാഗ് കൈക്കലാകുന്ന വിധവും പുറത്തേക്കു പോകുന്ന വിധവും അഥവാ അതിനു കഴിയാതെ വരുന്ന പക്ഷം അകത്തെങ്ങിനെ മാനേജു ചെയ്യാമെന്നതും എല്ലാരും ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും പരിശീലിക്കുകയും (റിഹേര്‍സല്‍) ചെയ്യുക.
  5. മാധ്യമങ്ങളില്‍ നിന്നും പ്രാദേശികമായ വാര്‍ത്തകളില്‍ എല്ലാരും അപ്ഡേറ്റഡ് ആയി ഇരിക്കുക.
  6. കെട്ടിടം കുലുങ്ങുകയാണെങ്കില്‍, ബാഗും തോളിലാക്കി, വാതിലില്‍ കൂടി പുറത്തു കടന്നു ,മുകളില്‍ നിന്നും ഒന്നും വീഴുന്നില്ലെന്നു ഉറപ്പു വരുത്തുക. പിന്നീടു കൈകള്‍ തലയ്ക്കു മുകളില്‍ മറച്ചു തുറസായ സ്ഥലത്തേക്ക് ഓടി മാറുക.
  7. പുറത്തേക്കു പോകാന്‍ കഴിയാത്ത ഒരിടമോ സന്ദര്‍ഭമോ എങ്കില്‍ അടുത്തുള്ള ഒരു ബലമുള്ള മേശയുടെയോ, കട്ടിലിന്റെയോ അടിയില്‍ അഭയം പ്രാപിക്കുകയും അതില്‍ മുറുക്കെ പിടിക്കയും ചെയ്യുക.
  8. പ്രശ്നം കുറഞ്ഞെന്നു ഉറപ്പു വന്നു മാത്രം പുറം വാതിലിനെ സമീപിക്കുക.
  9. ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. കെട്ടിടത്തില്‍ (ഓടുന്ന വാഹനത്തില്‍) നിന്നും ചാടാതിരിക്കുക.
  10. കെട്ടിടങ്ങള്‍, പവര്‍ ലൈനുകള്‍, പാലങ്ങള്‍, പോസ്റ്റുകള്‍, എന്നിവയ്ക്ക് അടിയിലോ അരികിലോ നില്‍ക്കാതിരിക്കുക.
  11. റോഡുകള്‍, ഇടവഴികള്‍ എന്നിവ ഒരിക്കലും ബ്ലോക്ക് ആക്കാതിരിക്കുക.
  12. അതി വേഗത്തില്‍ ഡ്രൈവ് ചെയ്യാതിരിക്കുക.
  13. ദുരന്ത മേഖലയ്ക്കു അപ്പുറത്തുള്ള, അഞ്ചോളം കുടുംബ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പരുകള്‍, മേല്‍ വിലാസങ്ങള്‍. (കൂട്ടം തെറ്റിയാല്‍ വിളിച്ചു പരസ്പരം ബന്ധപ്പെടാനും ചെന്നെത്തേണ്ട ലക്ഷ്യമായി കരുതാനും, അടുത്ത നടപടി വരെ താമസിക്കാനും.. കാണാതെ പഠിച്ചു വയ്ക്കുന്നത് ഉത്തമം)
  14. ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ, ഇടയ്ക്കിടെ വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

  ഈ ഒരവസ്ഥയില്‍ ഗവര്‍മെന്റു കൈക്കൊള്ളേണ്ട നിലപാടുകളെ പറ്റിയുള്ള മഹാരാജാസ് എന്ന ബ്ലോഗും ഒന്ന് വിശദമായി വായിക്കുന്നത് നന്നാവും. MAHARAJAS: മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ്- ജനപക്ഷത്ത് നിന്നും ഒരു കരട് രൂപരേഖ.

  Print Friendly

  511total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in