• എന്ത് വേർതിരിവാണ് പ്രകൃതിക്ക് മനുഷ്യനോടുള്ളത്?

  by  • September 2, 2019 • ഉത്തരങ്ങള്‍ • 0 Comments

  മറ്റു ജീവജാലങ്ങളിൽ നിന്നും എന്ത് വേർതിരിവാണ് പ്രകൃതിക്ക് മനുഷ്യനോടുള്ളത്?

  പ്രകൃതിക്ക് മനുഷ്യനോട് വേര്‍തിരിവില്ല. എന്നാല്‍ വിതരണ സംവിധാനത്തില്‍ മനിഷ്യന്റെ സ്ഥാനം മറ്റുള്ള ജീവ ജാലങ്ങളുടെ സ്ഥാനത്തിനും അപ്പുറത്താണ്.

  ഇതര ജീവികള്‍ ബോധത്തില്‍ ജീവിക്കുന്നു. മനുഷ്യന്‍ ഭാവനാത്മകനാണ്. മൂര്‍ത്ത രൂപങ്ങളില്ലാതെ ഭാവന ചെയ്യുവാനും ഭാവന ചെയ്യുന്നവയെ മൂര്‍ത്തീകരിക്കുവാനും മനുഷ്യന് കഴിയും. മാത്രമല്ല, മറ്റുള്ള ജീവികള്‍ക്ക് ഉള്ള സ്വയം നിര്‍ദ്ധാരണത്വത്തിനും അപ്പുറം പരനിര്‍ദ്ധാരണത്വത്തിനുള്ള ശേഷി അവനുണ്ട്. അങ്ങനെ വരുമ്പോള്‍ മനുഷ്യന്‍ ഒരു കേവല ജൈവ സത്ത അല്ല, അതിജൈവ സത്തയാണ് എന്ന് സമ്മതിക്കേണ്ടി വരും. അവിടെയും ഉണ്ട് ചിന്താ ഭേദങ്ങള്‍.. അത് പിന്നീട് നോക്കാം.

  Print Friendly

  589total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in