• ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.

  by  • September 2, 2013 • സാമൂഹികം • 0 Comments

  ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.. അത് അപകടം ഉണ്ടാക്കും. ശിക്ഷിതാവബോധത്താല്‍ തഴക്കം വന്ന ഒരു വ്യക്തിയുടെ, ബോധത്തില്‍ – അവബോധത്തില്‍ (യുക്തിയോ ബുദ്ധിയോ അല്ല) നിന്നും ആയിരിക്കണം ഡ്രൈവിംഗ് സംഭവിക്കേണ്ടത്‌. അവബോധത്തിന്, നിയമങ്ങളെയും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ യുക്തിയുടെ സ്വാധീനം, അവബോധത്താലുള്ള നിയന്ത്രണത്തെ കുറയ്ക്കും. (കാരണം ഒരു വ്യവസ്ഥയിലെ /വ്യക്തിയിലെ അവബോധവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും.). മിക്ക രാജ്യങ്ങളും ജ്ഞാന ശാസ്ത്രത്തെ (Cognitive Science) അനുസരിച്ചാണ് ഡ്രൈവിംഗ് നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ വാഹന കമ്പനികളും ജ്ഞാന ശാസ്ത്രത്തെ ഉപജീവിക്കുന്നുണ്ട്. വാഹന ഡിസൈനിംഗിലെ അടിസ്ഥാന നിയമങ്ങള്‍ എല്ലാം ഡ്രൈവരുടെ അവബോധത്തെ ആണ് മുഖ്യമായി പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍, വാഹനങ്ങളിലെ സൌകരങ്ങളുടെ കാര്യത്തില്‍ യുക്തിക്ക് തന്നെ പ്രാധാന്യം. കാരണം, ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സ്വാധീനിക്കേണ്ടത് അവരുടെ യുക്തി യില്‍ ഊന്നിയ അവബോധത്തെ ആണ്. (അവബോധം എന്ന പദത്തെ അതിന്റെ ശരിയായ ജ്ഞാനീയ അര്‍ത്ഥത്തില്‍ എടുക്കുമെന്ന് കരുതുന്നു.. )

   

  https://www.facebook.com/photo.php?fbid=491796540868291

  Print Friendly

  452total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in