• ആത്മീയത, പാരിസ്ഥിതിക ആത്മീയത ഇവയുടെ വ്യത്യാസം

  by  • July 19, 2013 • ആത്മീയത • 0 Comments

  Anurag Rs asks >

   

  വേണ്ടതില്ല  എന്ന്  പ്രാഥമിക  ഉത്തരം. എങ്കിലും വേണ്ടി വരുന്നു എന്ന് പ്രായോഗിക ഉത്തരം..

   

  ആത്മീയത എന്ന പദത്തിന് പരന്ന അര്‍ത്ഥങ്ങള്‍ ആണുള്ളത്. എല്ലാ സത്തകളിലും ലീനമായ ചാലക ചൈതന്യം, എന്ന അര്‍ത്ഥത്തില്‍ ആണ് ആത്മത്തെ പൊതുവില്‍ വ്യാഖ്യാനിച്ചു വരുന്നത്. ഈ ചൈതന്യത്തെ, വ്യാഖ്യാനാര്‍ത്ഥം ഒരു സ്വതന്ത്ര സത്തയായും കരുതപ്പെടുന്നു. ഓരോ  ജീവ സത്തയിലും ഉള്ള ആത്മ സ്വരൂപത്തെ താല്‍കാലിക രൂപിയായും (ജീവാത്മാവ്), അത് ഭൌതിക രൂപം വെടിയുമ്പോള്‍ പ്രപഞ്ച ചാലക ചൈതന്യമായ പരമമായ ആത്മത്തെ  (സ്ഥിത രൂപിയായ പരമാത്മാവ്‌) പ്രാപിക്കുന്നു എന്നും കരുതിപ്പോരുന്നു. അങ്ങിനെ പരമാത്മത്തെ പ്രാപിക്കപ്പെടാത്ത  ജീവാത്മാവ് വീണ്ടും വീണ്ടും ജൈവ ശരീരങ്ങളെ സ്വീകരിച്ചു, മോക്ഷമാകും വരെ (പരമാത്മാവിനെ പ്രാപിക്കും വരെ)  ഇവിടെ അലയുന്നു എന്നുമൊക്കെ വ്യവസ്ഥാപിത ആത്മ ചിന്ത പറയുന്നു. ഈ ജീവാത്മ പരമാത്മ ബന്ധമാണ്   ആത്മീയത എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നത്.

   

  ഈ ആത്മ സങ്കല്‍പ്പത്തെ ഉപജീവിച്ചു കൊണ്ടാണ് പാരിസ്ഥിതിക ആത്മീയത എന്ന പദം നില കൊള്ളുന്നത്‌ എന്നതാണ് ആത്മീയതയുംമായി ഇതിനുള്ള പ്രാഥമിക ബന്ധം.. ഏതൊരു സത്തയ്ക്കും അതിന്റെതായ ഒരു പ്രാതിഭാസികത ഉണ്ടെന്നും, ജീവ സത്തകളില്‍ അത് ഒരു സ്വയം സംഘടിത-പരിചരണ- പ്രജനന സംവിധാനമാണെന്നും, ഇത്തരം പ്രതിഭാസങ്ങളെല്ലാം, തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നും, ഇവയുടെ സാകല്യമാണ് പരമമായ പ്രപഞ്ചത്തിന്റെ പ്രതിഭാസം എന്നും തുടങ്ങി ആണ് പാരിസ്ഥിതിക ആത്മീയത എന്ന ജ്ഞാന ശാഖ നില കൊള്ളുന്നത്‌. അതിനാല്‍ ഒരു ആത്മ ചൈതന്യം എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിനു സത്തയില്‍ നിന്നും വേറിട്ട്‌ ഒരു അസ്തിത്വമില്ല , അത് പരമ “ആത്മ”വും  ആയി  നേരില്‍ ബന്ധമുള്ളത് പോലെ, ഇതര സഹ ആത്മങ്ങളുമായും നേര്ബന്ധം പുലര്‍ത്തുന്നു. ഈ പരസ്പര ജാലത്തിന്റെ അത്ഭുതകരമായ അവസ്ഥയാണ് പാരസ്ഥിതിക ആത്മീയത എന്ന് നാം ഇവിടെ വിവക്ഷിച്ചു പോരുന്നത്.

   

  ഇത് തന്നെയാണ് ആത്മീയത, പാരിസ്ഥിതിക ആത്മീയത ഇവയുടെ വ്യത്യാസവും

   

  https://www.facebook.com/notes/santhosh-olympuss/notes/275881169126497

  Print Friendly

  492total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in