• ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions)

  by  • August 29, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രളയ ദുരന്ത ബാധിതരുടെ പുനരധിവാസം മാത്രമാണോ ഈ കൂട്ട് ജീവിത സംവിധാനം ലക്‌ഷ്യം വയ്ക്കുന്നത്?
  .
  അല്ലേയല്ല. പ്രളയ ദുരന്തം നിലവില്‍ കൈകാര്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇനി വെള്ളത്തിന്റെയെന്നല്ല ഒരു വിധത്തിലുള്ള പ്രശ്നങ്ങളുടെയും പ്രളയം ഉണ്ടാകാതെ ഇരിക്കുവാനുള്ള മുന്‍കരുതല്‍ ആണ് ഇക്കോ വില്ലേജ്.
  .
  നാം അഭിസംബോധന ചെയ്യുന്ന വെല്ലുവിളികള്‍ പ്രളയം മാത്രമല്ല. പരിസ്ഥിതി, സാമൂഹ്യ – സാമ്പത്തിക സുരക്ഷ, പാരസ്പര്യം, ആരോഗ്യം, ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, ഗൃഹ നിര്‍മാണം, ജ്ഞാനം, ശാസ്ത്രം, ആത്മീയത, മനശ്ശാസ്ത്രം, ജീവജാലങ്ങളുടെ നില നില്പ്, സമ്പത്ത്, പണം, സ്വകാര്യ സ്വത്ത്, ഭൂമിയോടുള്ള ഉത്തരവാദിത്തം, സദാചാരം, വിശ്വാസം, ജീവി – വര്‍ഗ -ദേശ  -ഭാഷ -ലിംഗ ഭേദങ്ങള്‍, അഹങ്കാരം, ധാര്‍ഷ്ട്യം എന്നു തുടങ്ങി നിലവിലുള്ള എല്ലാ വെല്ലുവിളികളെയും സമഗ്രവും പരസ്പര ബന്ധിതവുമായി നാം കൈകാര്യം ചെയ്യുന്നുണ്ട്. ഇവയെ സമഗ്രമായി പഠിക്കുവാനുള്ള ഒരു പാഠൃപദ്ധതിയും നമുക്കുണ്ട്. ഗ്രാമവാസികള്‍ക്കെല്ലാം ഈ പഠനം പശ്ചാത്തലം സൌജന്യമായി ലഭിക്കും.
  .
  കലുഷിതമായ പൊതു ലോകത്ത് നിന്നും നാം മാത്രം രക്ഷപ്പെടുവാനുള്ള  മാറി നില്‍ക്കല്‍ ആണോ ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജ്?
  .
  അല്ലേയല്ല. പൊതു സമൂഹത്തിനു സുസ്ഥിര ജീവനത്തിനുള്ള പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ മാതൃകകള്‍ ആണ് ഇക്കോവില്ലേജ്. പ്രാദേശികമായി കയ്യെത്തുന്ന അകലങ്ങളില്‍ നിലവില്‍ ഉള്ള ഗ്രാമങ്ങളില്‍ ഗ്രാമക്കൂട്ടങ്ങള്‍ രൂപീകരിക്കുക വഴി സ്വാശ്രയത്വത്തിലേക്കും സാഹോദര്യത്തിലേയ്ക്കും സ്വാശ്രയത്വത്തിലേയ്ക്കും എത്തിക്കുക എന്നതും കൂടി ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജിന്റെ ലക്ഷ്യമാണ്‌.
  .
  ഇത് സത്യത്തില്‍ സാദ്ധ്യമായ ഒരു പദ്ധതി ആണോ?
  .
  തീര്‍ച്ചയായും. കഴിഞ്ഞ അര നൂറ്റാണ്ടായി ഇത്തരം പദ്ധതികള്‍ ലോകത്തു ആരംഭിച്ചിട്ട്. നിലവില്‍  ഒട്ടേറെ സുസ്ഥിര ജീവന സമൂഹങ്ങളും (Fellowship for Intentional Community :https://www.ic.org/ ) രണ്ടായിരത്തി അഞ്ഞൂറിലധികം ഇക്കോ വില്ലേജുകളും (Global Eco Village Network :https://ecovillage.org/ ) ലോകത്ത് ഉണ്ട്. അതില്‍ ഏറ്റവും വലിയ സംവിധാനം ഭാരത സര്‍ക്കാരും ഓറോവില്‍ ഫൌണ്ടേഷനും ചേര്‍ന്ന്  പോണ്ടിച്ചേരിയില്‍ നടപ്പിലാക്കിയിട്ടുള്ള ഓറോവില്‍ (Auroville : https://www.auroville.org/ ) ആണ്. മുപ്പത്തിയഞ്ചു ചതുരശ്ര കിലോമീറ്ററിലായി നൂറ്റിനാല്പതു രാജ്യങ്ങളില്‍ നിന്നുമുള്ള മൂവായിരത്തി അഞ്ഞൂറിലധികം അംഗങ്ങള്‍ നൂറിലധികം കമ്യൂണിറ്റികളായി ജീവിക്കുന്നു. പതിനായിരക്കണക്കിന്‌ ആബാലവൃദ്ധം ഹരിത സ്നേഹികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി വോളന്റീര്‍ ചെയ്യുവാനും സുസ്ഥിര ജീവനത്തെ പറ്റി പഠിക്കുവാനുമായി അവിടെ താല്‍കാലികമായി താമസിക്കുന്നു.
  .
  കേരളത്തില്‍ കമ്യൂണുകള്‍ ഉണ്ടോ? ഉണ്ടായിട്ടുണ്ടോ?
  .
  കമ്യൂണ്‍ എന്ന പേരില്‍ അല്ലെങ്കിലും വയനാട്ടിലെ കനവും അട്ടപ്പാടിയിലെ സാരംഗും നമുക്ക് അറിയപ്പെടുന്ന മാതൃകകള്‍ ആണ്. ഒട്ടേറെ കൂട്ട് ജീവിത സംവിധാനങ്ങള്‍ ഇന്നോളം കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.  കേരളത്തിലെ ആദ്യ ഇക്കോ കമ്യൂണ്‍ ആയ ഒളിമ്പസ് നവഗോത്ര സമൂഹം 1994 മുതല്‍ പാലക്കാട്ട് പ്രവര്‍ത്തിച്ചു പോരുന്നു. കഴിഞ്ഞ അഞ്ചോളം വര്‍ഷങ്ങള്‍ ആയി കേരളമെങ്ങും ഡീപ് ഇക്കോളജിയെ ആധാരമാക്കിയുള്ള ഒരു ഫെലോഷിപ്പ് (പ്രകൃത്യാത്മീയ സഹാവാസങ്ങള്‍) വഴി നവഗോത്ര സമൂഹം എന്ന പ്രതിമാസ കൂട്ടായ്മ ഉണ്ടായി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രാദേശികമായി സുസ്ഥിര ജീവന സത്സംഗങ്ങളും ചിലയിടങ്ങളില്‍ നടന്നു പോരുന്നുണ്ട്. നിലവിലെ  കമ്യൂണ്‍ എന്ന നിലയില്‍ നിന്നും ഇക്കോ വില്ലേജ് എന്ന നിലയിലേയ്ക്ക് മാറുവാനാണ്  ഒളിമ്പസ് നവഗോത്ര സമൂഹം ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
  .
  ഇത്തരം ഒരു സംവിധാനത്തിന് ഭാരത ത്തില്‍ നിയമ സാധുത ഉണ്ടോ?
  .
  1988 ല്‍ ഭാരത സര്‍ക്കാര്‍ രൂപ്പീകരിച്ച ഓറോവില്‍ ഫൌണ്ടേഷന്‍ ആക്റ്റ് ഇത്തരം സംരംഭങ്ങളെ നിയമപരമായി ക്രമീകരിക്കുന്നുണ്ട്. സര്‍ക്കാരും  പ്രാദേശിക സംരംഭവും സംയുക്തമായി നിര്‍വഹിക്കുന്നതാണ് അതിന്റെ രീതി. സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് വരെ പ്രാഥമികമായ രൂപകല്പനയും നിര്‍വഹണവും ഒരു അംഗീകൃത സ്ഥാപനത്തിനു ചെയ്യുവാന്‍ കഴിയും. നവഗോത്ര സമൂഹത്തെ വിഭാവനം ചെയ്തു നപടപ്പിലാക്കുന്ന ഗ്രീന്‍ ക്രോസ് ഫൌണ്ടേ ഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജി പ്രസ്തുത ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജ് പദ്ധതിയുടെ പ്രാഥമിക ക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്നു.
  .
  .
  അപ്പോള്‍ ഈ ഗ്രാമത്തില്‍ വന്നു താമസിക്കുകയാണ് എങ്കില്‍ ജോലിക്ക് / വരുമാനത്തിനു എന്ത് ചെയ്യും?

  വിഷമിക്കേണ്ടാ, ഗ്രാമ നിര്‍മാണവും അതിന്റെ നടത്തിപ്പും തന്നെ ഒരു ജോലിയാണ്. മാത്രമല്ല, പ്രത്യേക തൊഴില്‍ ശേഷികള്‍ ഉള്ളവര്‍ക്ക് വേണ്ടി ഗ്രാമത്തിന്റെ പുറം പ്രദേശത്ത് ഒരു തൊഴില്‍ ഗ്രാമവും നാം ഉദ്ദേശിക്കുന്നുണ്ട്. വ്യക്തിഗത സമ്പാദ്യം വേണം എന്ന് ഉള്ളവര്‍ക്ക് അവിടെ തൊഴില്‍ സംവിധാനങ്ങള്‍ നടത്താം. അതല്ലാതെ ഗ്രാമവാസികള്‍ക്ക്‌ വേണ്ടുന്ന ജീവ സന്ധ്ഹാരണ വസ്തുക്കള്‍ നാം പ്രാദേശികമായി ഉത്പാദിപ്പിക്കുകയും പൂര്‍ണ അംഗത്വം നേടിയ അംഗങ്ങള്‍ക്ക്  പ്രതിമാസ അലവന്‍ ആയി നല്‍കുകയും ചെയ്യും.
  .
  പൂര്‍ണ അംഗത്വം നേടാത്തവര്‍ക്ക്  പുറത്ത് പോകുമ്പോള്‍ ഉള്ള ആവശ്യങ്ങള്‍ക്കായുള്ള തുക ഗ്രാമം നല്‍കുന്നതാണ്.  ഈ തുകകള്‍ കണ്ടെത്തുവാനായി തൊഴില്‍ ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടിയും ഗ്രാമ വിഷയങ്ങളെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന പരിശീലനങ്ങളില്‍ കൂടിയും ആണ് കണ്ടെത്തുക.

  Print Friendly

  774total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in