• ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല

  by  • August 30, 2013 • കൂട്ട് ജീവിതം • 1 Comment

  ഇക്കോ വില്ലേജെന്നാല്‍ പ്രകൃതി കൃഷി ചെയ്യുന്ന ഇടം എന്നോ, പ്രകൃതി ഉലപന്നങ്ങള്‍ ഉണ്ടാകുന്ന ഇടം എന്നോ, പ്രകൃതി വിദ്യാഭ്യാസം കൊടുക്കുന്ന ഇടം എന്നോ ഒക്കെ ഒരു ധാരണ കണ്ടു വരുന്നുണ്ട്. പരിസ്ഥിതി / പ്രകൃതി രംഗത്തെ ഉന്നതര്‍ എന്ന് പറയപ്പെടുന്നവര്‍ പോലും അങ്ങിനെ തെറ്റി ദ്ധരിക്കുന്നു.. ഇവയിലെക്കൊക്കെ പലതിനോടും താല്പര്യം തോന്നിക്കൊണ്ട് പലരും സ്ഥലം വാങ്ങിക്കൂട്ടാന്‍ ചാടി പുറപ്പെടുന്നുമുണ്ട്..  തികച്ചും വ്യക്തവും സമഗ്രവും ആയ അറിവും പരിശീലനവും ഇല്ലാതെ തുടങ്ങുന്ന ഇത്തരം പല ചെറു സംരംഭങ്ങളും, പിന്നീട് അന്ധാളിച്ചു പോകുകയും ചെയ്യുന്നു.

   

   

  ലോക ഇക്കോ വില്ലേജുകള്‍ അടിസ്ഥാനമായി കരുതുന്ന നിലവാരമനുസരിച്ച് ഇക്കോ വില്ലെജെന്നാല്‍, പ്രകൃതി കേന്ദ്രിതമായ ഒരു ജീവന വ്യവസ്ഥ നടപ്പിലാക്കുന്ന ഒരു പ്രത്യേക ഭൂപ്രദേശവും, അതിനകത്തെ സമഗ്രവും സമ്പൂര്‍ണവും ആയ ജീവിത വ്യവസ്ഥയും ആണ്. അതില്‍ ജീവിതത്തിലെ എല്ലാ ഘടകങ്ങളും ഉണ്ടാകും. Reduce, Reuse, Recycle, Renew  എന്നിങ്ങനെ 4 R  കല്‍ ചേര്‍ന്ന ഒരു പരിസ്ഥിതി ഉപഭോഗ വീക്ഷണം അല്ല  ഇക്കോ വില്ലേജില്‍ ഉണ്ടാകുക. അത് മനുഷ്യരും ജീവജാലങ്ങളും ഒക്കെ തമ്മിലുള്ള അന്യോന്യതയില്‍ ഊന്നിയ ഒരു കൂട്ട് ജീവിതമോ, ഗോത്ര വ്യവസ്ഥയോ, സംസ്കാരമോ, വികാരമോ, ആചാരമോ, അനുഷ്ടാനമോ,  ഭരണ വ്യവസ്ഥയോ, ആരോഗ്യമോ, വിദ്യാഭ്യാസമോ, ഉത്പാദനമോ  , ഉപഭോഗമോ, സമ്പദ് വിതരണ ക്രമമോ  ഒക്കോ ആകുമ്പോഴാണ് ഇക്കോ വില്ലേജാകുക.

   

   

  ശരിയാം വിധം വീക്ഷിക്കുന്ന ഒരു ഇക്കോ വില്ലെജിനുള്ള ഒരുക്കങ്ങളാണ് ഒളിമ്പസ്സിന്റെ നവഗോത്ര ഗുരുകുലത്തില്‍ നടക്കുന്നത്.. ആശയ അവ്യക്തതകളുണ്ടെങ്കില്‍ അവ തിരുത്താനുള്ള വേദി കൂടെയാണ് ഇവിടം.. അറിയാനുള്ളവര്‍ക്കും, പരിശീലിക്കാനുള്ളവര്‍ക്കും വരാം.

   

  ഓര്‍ക്കുക. ലോക സുസ്ഥിതി തകിടം മറിയുകയാണ്. അത് മറി കടന്നു അടുത്ത തലമുറയ്ക്ക് ഒരു പിടി മണ്ണ് കൈമാറാന്‍, സാധാരണക്കാരന് , ഇത് മാത്രമേ  ഒരു വഴിയുള്ളൂ.. അത് ഒറ്റയ്ക്ക് നിര്‍വഹിക്കാന്‍ ആകില്ല. ഇന്ന് ഇത് ആലോചിച്ചില്ലെങ്കില്‍, നമുക്ക് ഒരു തീരുമാനമെടുക്കുവോളം കാലം നിന്ന് തരികയില്ല. ഇന്ന് തന്നെ പ്രതികരിക്കുക,(9497 628 006, 9497 628 007)

   

  For Details

   

  ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം)

  https://www.facebook.com/notes/santhosh-olympuss/notes/441687359212543

   

  കൂട്ട് ജീവിതത്തിന്റെ നന്മകള്‍..

  https://www.facebook.com/notes/santhosh-olympuss/notes/433072303407382

   

  https://www.facebook.com/notes/santhosh-olympuss/notes/448727238508555

  Print Friendly

  829total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in