പ്രസാധകക്കുറിപ്പ്
ഹരിതാഭിവാദനങ്ങൾ,
ഈ വെബ് പേജു താങ്കൾ വായിക്കുന്നുവെങ്കിൽ മനുഷ്യരാശിയുടെ സുസ്ഥിതമായ ഒരു ഭാവിയെപ്പറ്റി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാൾ ആണ് എന്ന് താങ്കളെ വിലയിരുത്താം. അഥവാ അങ്ങിനെ അല്ലെങ്കിലും, ഈ വെബ് സൈറ്റിന്റെ ഏടുകൾ കഴിയുന്ന വരെയെങ്കിലും ഞങ്ങൾ അങ്ങിനെ കരുതുന്നു.
ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് സെന്റര്‍ ഫോര്‍ ഇക്കോസഫി ആന്‍ഡ് ഡീപ് ഇക്കോളജി എന്നത് ഒളിമ്പസിന്റെ ഔപചാരിക ഗവേഷണ പ്രചാരണ സ്ഥാപനവും ഒളിമ്പസിന്റെ സാക്ഷാത്കാരകർ കേന്ദ്രമായിരിക്കുന്ന പാരിസ്ഥിതിക ഗവേഷണ / ജീവ കാരുണ്യ സ്ഥാപനവും ഒളിമ്പസ്സിന്റെ മുഴുവൻ പദ്ധതികളുടെയും നിയന്ത്രണ കേന്ദ്രവും ആകുന്നു.
ജീവിതത്തിന്റെ വേഗം ചിന്തകൊണ്ടും ഉപകരണങ്ങള്‍ കൊണ്ടും വളരെയേറെ കൂടുതലായ ഒരു കാല ഘട്ടത്തിലൂടെ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്.. കാല്‍ക്കീഴിലെ മണ്ണിളകുന്നത് പോലും ചിന്തിക്കാതെ ഒട്ടേറെ നാം ചെയ്തു കൂട്ടുന്നു. എല്ലാം അറിയുമെന്ന് അഹങ്കരിക്കുന്ന നാം സ്വയം എന്തെന്ന് പോലും ആലോചിക്കാതെ, വീണ്ടും വീണ്ടും നാടോടുന്നതിനേക്കാള് വേഗത്തില്‍ ഓടാന്‍ ശ്രമിക്കുകയാണ്.
പ്രപഞ്ച പ്രകൃതിക്ക് അത് കൊണ്ട് നാശമുണ്ടാകില്ലെങ്കിലും, പ്രകൃതിയുടെ അസ്വസ്ഥതകൾ അധികമാകുമ്പോൾ അത് സ്വയം നടത്തുന്ന ഒരു പൊളിച്ചടുക്കൽ മാത്രം മതിയാകും, മനുഷ്യ രാശി ഇല്ലാതെയാകാൻ. അത്തരമൊരു സർവനാശത്തെ ചെറുക്കുവാനോ , അതിന്റെ വേഗം കുറയ്ക്കുവാനോ ഉള്ള ഒട്ടേറെ ശ്രമങ്ങൾ ഭൂഗോളത്തിന്റെ എല്ലാ മൂലകളിലും നടന്നു വരുന്നുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുമുള്ള അത്തരമൊരു ശ്രമമാണ്, ഒളിമ്പസ് എന്ന പ്രകൃതി ദർശനത്തെ ആധാരമാക്കി ഗ്രീൻക്രോസ് ഫൌണ്ടേഷനും നവഗോത്ര സമൂഹവും മുൻപോട്ടു വയ്ക്കുന്ന ഒളിമ്പസ് സുസ്ഥിര ജീവന ശൈലി.
ഒളിമ്പസ് മുൻപോട്ടു വയ്ക്കുന്ന സുസ്ഥിര ജീവന ശൈലിയെ പറ്റിയും, അതിന്റെ പ്രായോഗിക തലങ്ങളെ പറ്റിയും, ഓരോ വ്യക്തികൾക്കും അവരവരുടെ ജീവിതത്തിൽ പ്രായോഗികമാക്കാവുന്ന വിവിധ പദ്ധതികളെ പറ്റിയും ഒക്കെ, ഒരു പ്രാഥമിക പരിചയം നൽകുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം. മനസ്സിരുത്തി വായിക്കുകയും, സാദ്ധ്യമായ പ്രായോഗിക മാർഗങ്ങൾ ജീവിതത്തിലേക്ക് സ്വീകരിക്കയും, സാദ്ധ്യമായ അളവില്‍ ഒളിമ്പസ്സിനോടോ, പ്രായോഗിക പദ്ധതികളോടോ കൈ കോര്‍ക്കുകയും ചെയ്തു കൊണ്ട്, താങ്കള്‍ ഒരു ലോക ബന്ധു ആയി മാറണമെന്ന് ഞങ്ങള്‍ അർത്ഥിക്കുന്നു.
ഒളിമ്പസ്സിലെ ബന്ധുക്കൾ
905total visits,1visits today