• വിദ്യ…അവിദ്യ.. പ്രതിവിദ്യ

  by  • August 31, 2013 • ആത്മീയത • 0 Comments

  വിദ്യ…അവിദ്യ……

  ഇവിടെ പ്രതിവിദ്യയെ എങ്ങനെ മാർഗ്ഗമാക്കാം?

   

  വിദ്യ എന്നാല്‍ ജ്ഞാനമല്ല. നൈസര്‍ഗിക ജ്ഞാനത്തില്‍ നിന്നും,

  പ്രചുര സാങ്കെതികതയിലെക്കുള്ള ഒരു യാത്രാ സങ്കേതമാണ്..

  അത് നൈസര്‍ഗിക ജ്ഞാനത്തെ മായയാല്‍ മൂടിയതാണ്.

  സഹജ ചോദനകളെയും, ഇന്ദ്രിയ

  ശേഷിയേയും നഷ്ടപ്പെടുത്തുന്നതാണ്..

   

  നൈസര്‍ഗിക ജ്ഞാനം

  നൈസര്‍ഗിക ജ്ഞാനം എന്നത്

  ജീവിതത്തെ മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള,

  ജീവിയുടെ ലീന (embedded) ശേഷി ആണ് ,പ്രകൃതിയുടെ നിയമങ്ങള്‍,

  ഒരു ജീവിയില്‍, അതിന്റെ തിരിച്ചറിവായി ദ്രിശ്യമാകുന്നതാണ്..

  അത് ചോദനയാണ്,

  വിസര്‍ജന ചോദന പോലെ, ഇണചേരാനുള്ള ചോദന പോലെ..

  (ഇന്നത്‌ മാത്രമേ നൈസര്‍ഗികതയായി ബാകിയുള്ളൂ..)

   

  അതില്‍ നിന്നും വഴി മാറി,

  ഗുരുത്വ ദിശയ്ക്കെതിരായി വളരാനുള്ള,

  കാലത്തിന്റെ സ്വഭാവത്തെ ത്വരിതപ്പെടുതുവാനാണ്

  വിദ്യ (തന്ത്രം, strategy) എന്നത് ഉപയോഗിക്കുന്നത്..

  അത്, നമ്മുടെ സുസ്ഥിതിയെ ഹനിക്കുമെങ്കില്‍,

  നാം കയറിയിരിക്കുന്ന,

  മറിയാന്‍ പോകുന്ന വലിയ ആ ഗോപുരത്തില്‍ നിന്നും,

  തിരിച്ചു ഇറങ്ങിയേ മതിയാകൂ..

  കയറിപ്പോയ ചവിട്ടു പടി ആണ് വിദ്യ എങ്കില്‍,

  തിരിച്ചിറങ്ങാന്‍, അതിലും വലിയ ഉറപ്പും,

  ശേഷിയും ഉള്ള ചവിട്ടു പടി ഉണ്ടായേ മതിയാകൂ..

  പ്രതി വിദ്യ ഈ തിരിച്ചു ഇറങ്ങാനുള്ള ചവിട്ടു പടി ആണ്.

  വിദ്യ ഇല്ലായിരുന്നുവെങ്കില്‍

  പ്രതി വിദ്യ വേണ്ടിയിരുന്നില്ല.

  നമ്മെ ബാധിച്ചിട്ടുള്ള ഈ സാംസ്കാരിക കാന്‍സര്‍ ആണ്,

  നമ്മുടെ സുസ്ഥിതിയെ നഷ്ടമാക്കുന്നതെങ്കില്‍,

  അതിന്റെ അടിസ്ഥാന വഴിതിരിവിനും

  മുമ്പേ ഉള്ള ഒരു വഴിയില്‍ ചെന്ന്,

  നാം പുനര്‍ യാത്ര ചെയ്യണം..

   

  ഇത് സ്വപ്രയത്ന വിദ്യ അല്ല.

   സഹാജാവബോധവും, ശിക്ഷിതാവബോധവും രണ്ടാണ്..

  ജ്ഞാന ഘട്ടങ്ങളില്‍, സഹജാവബോധം അകത്തു നിന്നും പുറത്തേക്കും

  ശിഷിതാവബോധം, പുറത്തു നിന്നും ആദ്യം അകത്തേക്ക് കൊടുത്തു വച്ചത് മാത്രം വീണ്ടും പുറത്തേക്കും വരുന്നതാണ്..

  അത് വിദ്യാവഷിഷ്ടമാണ്.

  സഹജാവബോധം ജാത്യാലുള്ളതു തന്നെ..

   

  ശിക്ഷിതാവബോധതെ, പതിയെ കുറവാക്കി,

  സഹജ ബോധത്തെ ശികഷിതാവബോധാതെധതിന്റെ

  സഹായത്തോടെ തന്നെ തെളിവാക്കുന്ന പ്രക്രിയയാണ്

  പ്രതി വിദ്യ.

  പ്രതി വിദ്യയില്‍, ശിക്ഷിതാവബോധാതെ ഇല്ലാതാക്കുകയല്ല,

  അത് സാധ്യവും അല്ല,

  എന്നാല്‍, അതിന്റെ നിരര്തകതയെ ബോദ്ധ്യപ്പെടലാണ്..

   

  പ്രതി വിദ്യ സ്വീകരികുന്നവരുടെ എണ്ണം കുറയുന്നത്,

  പ്രതിവിദ്യ വേണമെന്നും,

  അങ്ങിനെയൊന്നു ഉണ്ടെന്നു പോലും നമുക്കറിയില്ല

  എന്നത് കൊണ്ടാണ് ..

   

  സമൂഹം ഇന്നെവിടെ നില്‍ക്കുന്നു എന്നും

  എവിടേക്ക് പോകുന്നു എന്നും മനസ്സിലക്കുമെങ്കില്‍,

  നിസ്സംശയം പറയാം, ഇത് സമൂഹത്തിനു വേണ്ടി,

  കാലം ഉരുവാക്കുന്ന ഒന്നാണ് എന്ന്.

   

  https://www.facebook.com/groups/olympussdarsanam/doc/266278730069938/

  Print Friendly

  720total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in