• എന്ട്രോപി

  by  • February 19, 2014 • തത്വചിന്ത • 0 Comments

  എന്ട്രോപി എന്നത്, ഒരു സംഘാടക സംവിധാനത്തിന്റെ (ഊർജ ക്രമീകൃത സംവിധാനത്തിന്റെ) ശാന്തമായ ലക്ഷ്യ ബിന്ദുവിലേക്കുള്ള പ്രയാണ ശേഷിയാണ്. പ്രയാണ ശേഷി പാരമ്യത്തിൽ വരുമ്പോൾ, ആ സംഘടിത സംവിധാനം മരണപ്പെടുന്നു. സംഘടിത സംവിധാനത്തിന്റെ തനതു സ്വഭാവത്തിലേക്കു തിരികെ വരാനുള്ള ആ വ്യവസ്ഥയുടെ പ്രവണതാ ശേഷിയാണ് എക്സെർജി. ഈ രണ്ടു അവസ്ഥകളെയും മാത്രം ആപേക്ഷികമായി ഉപജീവിച്ചാൽ ഇവ വിപരീതനുപാതത്തിൽ ആയിരിക്കും. എന്നാൽ ദ്രവ്യത്തിന്റെ / ഊർജത്തിന്റെ പ്രാഥമിക സ്ഥിതിയുമായി അപേക്ഷിച്ച് നോക്കിയാൽ, ഊർജത്തിന്റെ ക്രമിതമായ കാലുഷ്യമാനു (കയോസ്) ഇവ രണ്ടും.

  മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ഊർജ സംവിധാനം (അത് ജൈവമോ, അജൈവമോ ആകട്ടെ) ഒരു സ്വതന്ത്ര സത്തയായി തീരുമ്പോൾ അത് അതിന്റെ വളർച്ചാ പാരമ്യത്തിലേക്ക്‌ ചെന്നെത്താനുള്ള പ്രവണത (ചോദന) കാണിക്കും. ഈ പ്രവണതയുടെ ഏകകം ആണ് എന്ട്രോപ്പി. ആ സത്ത വളരുന്തോറും അതിന്റെ പൂർവസ്ഥിതി (ഒരു സ്വതന്ത്ര സത്ത മാത്രം എന്ന നില) യിലേക്ക് മടങ്ങുവാനുള്ള ഒരു പ്രവണത (ചോദന) പ്രകടിപ്പിക്കും. അതാണ്‌ എക്സെർജി. ഇവ രണ്ടും ഊർജ രൂപങ്ങളും സ്വഭാവങ്ങളും ആണ്.

  https://www.facebook.com/photo.php?fbid=640333459347931

  Print Friendly

  520total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in