• നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ്

  by  • April 1, 2018 • ആത്മീയത, ആരോഗ്യം, ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക.

  ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക.

  ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്.

  എന്താണ് ഈ *പരിണാമ വിതരണ നില*?

  ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും നടക്കുന്നു എന്ന് അറിയാമല്ലോ? വികസിക്കുന്നതിനു അനുസരിച്ച് തികച്ചും ലളിതമായ ബോധം മുതല്‍ സങ്കീര്‍ണമായ മനുഷ്യസമൂഹം വരെ പ്രപഞ്ചത്തില്‍ പ്രത്യക്ഷമാകുന്നു. ഇങ്ങനെ പ്രാഥമിക മൌലിക കണം മുതല്‍ ആധുനിക ബൌദ്ധിക ശേഷിയുള്ള മനുഷ്യര്‍ വരെ കാലാനുക്രമമായി പ്രത്യക്ഷമാകുന്ന പ്രക്രിയ ആണ് പരിണാമം.

  പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണിക (മൌലിക ദ്രവ്യ കണം) മുതല്‍ ജീവ കണവും ഏക കോശവും സൂക്ഷ്മ ജീവിയും സസ്യവും പക്ഷിയും മൃഗവും തുടങ്ങി  മനുഷ്യര്‍ വരെ പരിണാമത്തിന്‍റെ പട്ടികയില്‍ ഓരോ വ്യത്യസ്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. പട്ടികയിലെ ഓരോ സ്ഥാനങ്ങളിലെ ഓരോരുത്തര്‍ക്കും ഓരോ തരം ജന്മ സിദ്ധമായ ശേഷികള്‍ ആണ് ഉണ്ടാകുക. ആ ശേഷികള്‍ക്ക് അനുസരിച്ചാണ് ഇവ ഓരോന്നിന്റെയും സത്താ ബോധവും അവയുടെ വികാസ ആസൂത്രണ ബുദ്ധിയും ഉണ്ടാകുക.

  അതായത് പരിണാമ പട്ടികയിലെ ഓരോ സ്ഥാനത്തും ഉള്ളവയുടെ ജന്മ സിദ്ധമായ ശേഷികളും പരിമിതികളും വ്യത്യസ്തമായിരിക്കും. ഈ ശേഷികളെയും പരിമിതികളെയും പുതിയതായി സൃഷ്ടിക്കുവാനോ ഇല്ലാതാക്കുവാനോ കഴിയില്ല. എന്നാല്‍ ഉള്ള ശേഷികളെ മെച്ചപ്പെടുത്തുവാനോ മന്ദീഭവിപ്പിക്കുവാണോ കഴിയും.

  ഉദാഹരണത്തിന് സംഗീത ബോദ്ധ്യം ഇല്ലാത്ത ഒരാള്‍ക്ക്‌  പാട്ട് പഠിക്കുവാനോ പാടുവാനോ കഴിയില്ല. അയാള്‍ക്ക്‌ കഴിയില്ല എന്ന് അയാള്‍ അറിയുക പോലുമില്ല. സംഗീത ബോദ്ധ്യം ഉള്ള ഒരാളുടെ ശേഷി ഉപയോഗിക്കാതെ ഇരുന്നാല്‍ ആ  സംഗീത ബോദ്ധ്യം ഇല്ല എന്ന് തോന്നിക്കും വിധം മുരടിക്കുവാന്‍ കാരണമാകും. ജന്മ സിദ്ധമായ ശേഷികള്‍ ജീവിതത്തില്‍ ആവര്‍ത്തിച്ചു ഉപയോഗിക്കപ്പെടുമ്പോള്‍ ആണ് മെച്ചപ്പെടുക. ഉപയോഗിച്ചില്ലെങ്കില്‍ മുരടിക്കും.

  എന്നാല്‍ ഒരു ശേഷി ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടതൊന്നും ആ ജൈവ വ്യക്തിക്ക് മനസ്സിലാകില്ല. ബധിരനു ശബ്ദവും അന്ധന് പ്രകാശവും മനസ്സിലാകില്ല. ജന്തുവിന് കാരണവും വിജ്ഞന്  കേവലവികാരവും മനസ്സിലാകില്ല. ബുദ്ധി കൊണ്ട് മനസ്സിലാകുന്നവര്‍ക്ക് ശരീരം കൊണ്ട് മനസ്സിലാകില്ല. തിരിച്ചും അങ്ങനെ തന്നെ.

  ഏതാണ്ട്  അത് പോലെയാണ് ഏറെക്കുറെ എല്ലാവരുടെയും കാര്യം. *എല്ലാര്‍ക്കും എല്ലാം മനസ്സിലാകില്ല*. ഒരാള്‍ക്ക്‌ മനസ്സിലാകുന്നതായിരിക്കില്ല മറ്റൊരാള്‍ക്ക് അതെ പറ്റി മനസ്സിലാകുക. എന്തിനു ഏറെ പറയുന്നു? നിറങ്ങളും ശബ്ദവും പോലും ഓരോരോ മനുഷ്യരും വ്യത്യസ്തമായി ആണ് കാണുക; പലപ്പോഴും ഒരേ പേരില്‍ അവയുടെ ഉറവിടത്തെ നാം വിളിക്കാറുണ്ടെങ്കിലും..

  ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ഈ വ്യതിരിക്ത പരിണാമ വിതരണ നില മനുഷ്യരെ വ്യത്യസ്തരാക്കുന്നു. കുടുംബ ജീവിതത്തില്‍, സൌഹൃദത്തില്‍, മാനേജ്മെന്റില്‍, അക്കാദമിക പഠന ഗവേഷണങ്ങളില്‍, ധൈഷണിക അന്വേഷണങ്ങളില്‍ ഒക്കെയൊക്കെ ഈ മനുഷ്യ വൈവിധ്യം കാണാം.

  ഈ വ്യത്യാസത്തെ *അറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍* എല്ലാറ്റിനെയും സമമായി കാണുവാനുള്ള നമ്മുടെ ബദ്ധപ്പാടില്‍ അല്പം ഇളവു വരും. അല്പം കൂടി വിസ്തൃതമായി നമുക്ക് ജീവിതത്തെ കാണുവാന്‍ കഴിയും. കുറച്ചു കൂടി സഹിഷ്ണുതയും സ്വീകാര്യതയും  സ്വന്തമാക്കുവാന്‍ നമുക്ക് കഴിയും. ജീവിതത്തിലെ പല സമസ്യകള്‍ക്കും പരിഹാരമാകും.  കുടുംബ ബന്ധങ്ങളിലും കമ്പനികളുടെ റ്റീം ബില്‍ഡിംഗിലും ഒക്കെ അത് ഉപകരിക്കും.

  എന്നാല്‍ നമ്മിലെ താളത്തേയും ബോധത്തെയും ബുദ്ധിയേയും ഇവയുടെ വ്യത്യാസങ്ങളേയും അതിനു അനുസരിച്ചുള്ള പരിണാമ നിലയേയും  എങ്ങനെ അറിയാം? അതിനുള്ള വഴിയാണ് കോര്‍ട്ടേകാര്‍വ്.

   

  Print Friendly

  561total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in