നമ്മുടെ അഹത്തിന്റെ വലിപ്പം കൂട്ടാം.
by Santhosh Olympuss • September 5, 2019 • ഉത്തരങ്ങള്‍ • 0 Comments
പ്രകൃതിയാണ് സര്‍വവും. അതിന്റെ ഒരു പ്രദേശമാണ് നമ്മള്. നാം എന്ന് മനസ്സിലാക്കുന്നത് ബോധം കൊണ്ടാണ്. ബോധത്തിന്റെ വലിപ്പം കൂട്ടി ശീലിച്ചാല്‍ നാം വലുതാകും. നമ്മുടെ പരിസരത്ത് നാമല്ലെന്ന് നാം മനസ്സിലാക്കിയവയും ഒക്കെ നമുക്കകത്തേക്ക് വന്നു ചേരും. [ഇതു മലയാളിക്ക് എളുപ്പമായിരിക്കും. വേലി നീക്കി നീക്കി അരികിലുള്ളവയെ കയ്യേറുവാന്‍ നമുക്ക് നന്നേ അറിയാമല്ലോ?] എന്നാല്‍ ഈ വളച്ചു കെട്ടലും നീക്കി കെട്ടലും കയ്യേറ്റവും ആര്‍ത്തി കൊണ്ട് ആകരുത്. തള്ളക്കോഴി ചിറകു വിരിച്ചു തന്റെ വലിപ്പം കൂട്ടി കുഞ്ഞുങ്ങള്‍ക്കുള്ള തണല്‍ ആകുന്ന ഇടമാകുന്നത് പോലെ..
28265total visits,1visits today