• സ്ത്രീയും പുരുഷനും

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ജനിതക ഘടനയിലെ വ്യത്യാസം കൊണ്ട് തന്നെ സ്ത്രീ കൂടുതല്‍ താളാത്മകവും പുരുഷന്‍ കൂടുതല്‍ യുക്ത്യാത്മകവും ആണ്. രണ്ടും രണ്ടു ജനുസ്സാണെന്നു മനസ്സിലാക്കുക തന്നെ വേണം.

   

  സ്ത്രീയ്ക്ക് സാങ്കേതിക ശേഷി പൊതുവേ കുറവായിരിക്കും. അത് കൊണ്ട് തന്നെ കുറുക്കു വഴികളും കുറവാകും. താന്‍ നില്‍ക്കുന്ന ഒരു സംവിധാനത്തോടുള്ള അന്ധമായ (വൈകാരികമായുള്ള) ഭ്രമം അവളിലുള്ളതാണ്, സത്യത്തില്‍ കുടുംബത്തിന്റെയും (നാട്ടു) രാജ്യത്തിന്റെയും ഗുരുത്വ ബലം അവളാണ്..

  വിവരം (information) കൂടുതല്‍ പുരുഷന് തന്നെ. ഗുരുത്വം കുറവ്. (വേണ്ടെങ്കിലും പരിധി ലംഘിക്കാന്‍ പുരുഷന് പ്രവണത തോന്നും.. സ്ത്രീ നിവൃത്തി കേടു ഉണ്ടെങ്കിലേ പരിധി ലംഘിക്കുകയുള്ളൂ..) സാങ്കേതിക ജ്ഞാനം കൂടുതല്‍. സാമൂഹ്യ ഇടപെടലും പരിചയവും കൂടുതല്‍. ജീവിതത്തെ വരെ സാങ്കേതികമായി കാണും.

  സ്ത്രീ പുരുഷന്മാരാല്‍ സൃഷ്ടിക്കപ്പെട്ടത് കൊണ്ട് തന്നെ സ്തീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയും ജീവിച്ചിരിക്കുന്നു. ഒരു സ്ത്രീയിലെ പുരുഷ അനുപാദത്തിലെ വ്യത്യാസം ഓരോ സ്ത്രീയും വ്യത്യസ്തരാക്കുന്നു. തിരിച്ചു പുരുഷന്മാരിലും അങ്ങിനെ തന്നെ. സ്ത്രീ പുരുഷ സമത്വം, ഒരു ഉട്ടോപ്യന്‍ ഐഡിയ ആണ്. പ്രക്രൂതിയിലെ ഏതൊന്നും  തമ്മില്‍ സമത്വം അല്ല, സമമിതി ആണ് എന്ന് നാം അറിയണം. ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ടിനെ താരതമ്യം ചെയ്യാന്‍ ഒരുങ്ങുന്നിടത് നമുക്ക് തെറ്റി തുടങ്ങുന്നു.

  https://www.facebook.com/groups/olympussdarsanam/doc/263260483705096/

  ഈ വിഷയത്തെ ലോക പ്രശസ്ത ദാമ്പത്യ കാര്യവിദഗ്ദ്ധന്‍ ശ്രീമാര്‍ക്ക് ഗിന്ജേര്‍ നിരീക്ഷിക്കുന്നത് കാണാം.

  Print Friendly

  835total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in