• ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും

  by  • September 15, 2017 • ആത്മീയത, തത്വചിന്ത, സംഘ പരം • 0 Comments  ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും  ഏകതാനതയുടെ രൂപം പിടികിട്ടും. സഹവാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് വിളക്കുകളുടെ ആദ്യ വിന്യാസത്തിന്റെ രൂപം  തന്നെയായിരിക്കും അത്ര നേരം ഉണ്ടായ പ്രവര്‍ത്തന രീതിക്കു കാണാനാവുക.

  .
  സാധാരണ സഹവാസങ്ങളില്‍ വൃത്തമോ ദീര്‍ഘ വൃത്തമോ ചതുരമോ ഒക്കെയായിരിക്കും പ്രത്യക്ഷമാകാറുള്ള പാറ്റേണ്‍ . എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പാറ്റേണ്‍ ഉണ്ടായത് ഒരു ഫിബോനാച്ചി രൂപം ആയിരുന്നു. അവസാന സഹവാസം എന്ന് പ്രഖ്യാപിച്ചിട്ടുള്ള ഈ സഹവാസത്തിന്റെ പാറ്റേണ്‍ ഫിബോനാച്ചി ആയി എന്നത് അതിനെ അറിയുന്ന ഏവരെയും അത്ഭുതപ്പെടുത്തി.

  .

  എന്താണ് ഫിബോനാച്ചി എന്ന് പരിചയമാകുവാന്‍ ഈ കുറിപ്പിന് അവസാനം നല്‍കിയിട്ടുള്ള അനുബന്ധം കാണാം.

  .
  ഒളിമ്പസ്സിന്റെ പഠനങ്ങളില്‍ ഫിബോനാച്ചി ഒരു വിഷയം ആയതു കൊണ്ട് ഈ കാലത്തിന്റെ ഗ്രാഫു ഒരു വ്യക്തമായ ദൃഷ്ടാന്തം ആയിരുന്നു.  സഹവാസ പരമ്പര കേരളത്തിലെ പതിനാലു ജില്ലകളിലും നടന്നു പൂര്‍ത്തിയാകുന്ന ഒരിടത്ത് ഫിബോനാച്ചി സൂചന ആയി വരികയും അതിനനുസരിച്ച് തന്നെ സഹവാസത്തിന്റെ അന്ത്യത്തില്‍ പുതിയ രൂപത്തില്‍ സഹവാസത്തെ മുന്നോട്ടു കൊണ്ട് പോകുവാന്‍ ഒരു കൂട്ടം പുതിയ പഠിതാക്കള്‍ മുന്നോട്ടു വരികയും ചെയ്തു. ഒരുപാട് ദുര്‍ഘടങ്ങള്‍  കടന്നു പൂര്‍ത്തിയായ സഹവാസ യാത്ര കൂടുതല്‍ ജനകീയവും ധര്‍മപരവും ആയതിന്റെ സന്തോഷത്തിലും പ്രതീക്ഷയിലും ആണ് നാം സംഘാടകരും പഠിതാക്കളും.

  .

  സഹവാസങ്ങള്‍ പുതിയ രൂപത്തില്‍  തുടരുവാനും ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ് ഒരു പഠന മുന്നേറ്റം എന്ന രീതിയില്‍ നിലനിര്‍ത്തുവാനും തീരുമാനം ആയ വിവരം സസന്തോഷം അറിയിക്കുന്നു. ഗൌരവതരമായി ഫെലോഷിപ്പിന്റെ ഭാഗമാകുവാന്‍ താല്‍പര്യപ്പെടുന്നവര്‍ തുടര്‍ന്ന് ബന്ധപ്പെടണം എന്ന് താല്പര്യപ്പെടുന്നു.

   

  അനുബന്ധം : എന്താണ് ഫിബോനാച്ചി?.

  ഫിബോനാച്ചി എന്നത് കാലത്തിന്റെ ഗ്രാഫ് ആണെന്ന് പറയാം. പ്രപഞ്ചത്തിലെ എല്ലാ സ്വാഭാവിക വളര്‍ച്ചകള്‍ക്കും രൂപപ്പെടലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും ഉള്ള സ്വാഭാവിക അനുപാതത്തിന്റെ ക്രമത്തെ ആണ് സുവര്‍ണാനുപാതം എന്ന് പറയപ്പെടുന്നത്‌. ഈ ക്രമത്തെ ആദ്യമായി ഒരു ഗണിത ലേഖയുടെ സഹായത്തോടെ പ്രോഗ്രഷന്‍ എന്ന മുറയില്‍ സുഗമമായി പരിചയപ്പെടുത്തിയത് ഇറ്റാലിയന്‍ ആയിരുന്ന ഫിബോനാച്ചി (ശരിയായ പേര് ലിയോനാര്‍ഡോ )  ആയിരുന്നു എന്നതിനാല്‍ ഈ അനുപാതം ഫിബോനാച്ചി ക്രമം എന്ന് അറിയപ്പെടുന്നു.  .‍

  .
  വൃത്തങ്ങള്‍ സ്വാഭാവികമായ വളര്‍ച്ചയുടെ തദ്ദേശീയ പരിണതി ആണെങ്കില്‍ (ഉദാ : ഒരു ജീവിയെ അതിന്റെ മുന്‍ പിന്‍ ബന്ധങ്ങള്‍ ഇല്ലാതെ സത്താ തലം മാത്രം എടുത്താല്‍ അതിന്റെ ശരീര വളര്‍ച്ചയുടെ വലയങ്ങളും മണ്ഡലങ്ങളും കേവല വൃത്താകൃതിയില്‍ ആയിരിക്കും. ) ഫിബോനാച്ചി സ്വാഭാവിക വികാസത്തിന്റെ സമഗ്ര പരിണതി ആണ്. ഒരു ജീവിത ചക്രത്തില്‍ നിന്നും മറ്റൊരു ജീവിത ചക്രത്തിലേക്കുള്ളതോ, ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തെയ്ക്കുള്ളതോ ആയ സംക്രമണം (transition) ഈ ഒരു അനുപാതം പിന്തുടരുന്നതാകും. ഈ അനുപാതത്തിലെ ലഘുവായ ഏറ്റക്കുറച്ചിലുകള്‍ തന്നെ പ്രാപഞ്ചികമായ വൈവിദ്ധ്യം ഉണ്ടാക്കുവാന്‍ പോന്നതാണ്. സര്‍പ്പിളത (spiral) അഥവാ സ്പ്രിംഗ് രൂപത്തിലെ ചലനം കൃത്യമായ സമയ (കാല) വൃത്തത്തെ ആധാരമാക്കിയാണ് ഉണ്ടാകുക.   അതില്‍ പൂജ്യത്തില്‍ നിന്നും പാരമ്യത്തിലേക്കുള്ള ത്വരണമോ  തിരിച്ചുള്ള വിളംബമോ ആയി പ്രത്യക്ഷമാകുന്ന സര്‍പ്പിളത  ഫിബോനാച്ചി രൂപത്തിലാണ് പ്രത്യക്ഷമാകുക. (സ്ഥല പരിമിതിയാല്‍ ഫിബോനാച്ചി വായനക്കാരന്റെ സ്വയം പഠനത്തിനു വിടുന്നു.)

   

   

  Print Friendly

  1183total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in