• ഒളിമ്പസ്സിന്റെ ഔദ്യോകിക ആധികാരികത

  by  • August 31, 2013 • സംഘ പരം • 0 Comments

  Ratheesh Krishna asked

   

  <<<നിങ്ങള്‍ എന്തിന്‍റെ പ്രചാരകരാണ്?

  വിശദമായ വിവരണം

  മലയാളത്തില്‍ താഴെകൊടുക്കുക.

  സംഘടന,നേതൃത്വം,വ്യക്തികള്‍

   

  ഇന്നലെ ആവശ്യപ്പെട്ടിട്ടും

  വിശദാംശങ്ങള്‍ നല്‍കിയില്ല

  വ്യക്തമായ മറുപടി

  അതിഭാവുകത്വമില്ലാതെ

  തരുമെന്ന് ആശിക്കുന്നു>>>

   

  answer

  താങ്കള്‍ ഉദ്ദേശിച്ച, “അതിഭാവുകത്വം ഇല്ലാതെ” എങ്ങനെ പറയാം  എന്നറിയില്ല. എങ്കിലും ശ്രമിക്കാം.

  ഞങ്ങള്‍ക്ക് ഒളിമ്പസ് എന്നാല്‍ പ്രാപഞ്ചിക  ഐച്ഛികത അഥവാ പ്രപഞ്ചത്തിന്റെ നൈസര്‍ഗിക സ്വഭാവവും നിയമവും. പ്രപഞ്ചം വൈവിദ്ധ്യങ്ങളുടെ ഏകായ്മയാണ്. പല കോണങ്ങളില്‍ പലതാണ് ശരി. കേവല (ക്ലാസ്സിക്കല്‍) ശാസ്ത്ര വീക്ഷണങ്ങളില്‍ ഒരേ സമയം വിരുദ്ധങ്ങളായ ഒന്നിലധികം ശരികള്‍ ഉണ്ടായിക്കൂടാ. ആധുനിക ശാസ്ത്രം ഒരേ സമയം പല ശരികള്‍ക്കുള്ള സാദ്ധ്യതകളെ അംഗീകരിക്കുന്നു. എങ്കില്‍, അവയെ കോര്‍ത്തിണക്കുന്ന ഒരു പൊതു സിദ്ധാന്തത്തിനു  ഇവയെ വ്യാഖ്യാനിക്കാനാകും. ഒളിമ്പസ് ഉപയോഗിച്ച്, ഞങ്ങള്‍ക്ക് തൃപ്തമാകും വിധം അതിനാകുന്നുണ്ട്. പ്രാപഞ്ചിക ജീവിതത്തെ സമഗ്രമായി കണ്ടു, ഒരു സുസ്ഥിര  ജീവന ശൈലിയിലേക്ക്, ഭൌമ സമൂഹത്തെ വഴി നടത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്.  അതിനുള്ള സൈദ്ധാന്തിക, പ്രായോഗിക പാഠങ്ങള്‍ ആണ് ഞങ്ങള്‍ (ഒളിമ്പസ് ) പഠിപ്പിക്കുന്നത്.

   

  ഇത് വിശദീകരിക്കുന്ന രീതി ശാസ്ത്രത്തെ ഇക്കൊസഫി എന്നോ, ഇക്കോ സ്പിരിച്വാലിറ്റി എന്നോ ഒക്കെ ഇടുങ്ങിയ അര്‍ത്ഥത്തില്‍ പറയാം. പൂര്‍ണ അര്‍ത്ഥത്തില്‍ ഒളിമ്പസ് എന്ന് അതിനെ വിളിക്കാം. ഇത് നിയോ ലോജിസം ആണ് (പൊതു പ്രചാരത്തില്‍ ആകാത്തത്.) വ്യവസ്ഥാപിതമായ  എന്തിനെയെങ്കിലും ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നോ എന്നറിയില്ല.   (ഇല്ലെന്നാണ് വിശ്വാസം) അത് കൊണ്ട് തന്നെ ഇത്  / ഞങ്ങള്‍ പരിചിതമായ എന്തിന്റെയെങ്കിലും പ്രചാരകരാണോ എന്നും അറിയില്ല. (ഇക്കൊസഫി   എന്ന പേര്‍ ഒളിമ്പസ്സിനു ആരോപിച്ചത്, ഇന്ത്യന്‍ ഫിലോസഫിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ  തത്വ ശാസ്ത്ര വിഭാഗം മേധാവിയും ആയിരിന്ന  ഡോക്ടര്‍ രാമകൃഷ്ണനാണ്.)

   

  സംഘടന എന്നല്ല സംഘം എന്ന് ഞങ്ങള്‍ വിളിക്കുന്ന ഒളിമ്പസ്, ഒരു സൃഷ്ടിത കൂട്ട് കുടുംബം (കമ്യൂണ്‍) ആണ്. നിയമ സാധുതയ്ക്കായി, പണ്ട്, Thumbelinaue spectrumes എന്നൊരു ചാരിറ്റബിള്‍ ട്രുസ്ടും () രൂപീകരിച്ചിട്ടുണ്ട്. (ട്രസ്റ്റ്‌ എന്ന് കേട്ട് വിഷമിക്കേണ്ടാ, പാതി അന്‍പതിനായിരം രൂപയുടെ കൈക്കടമല്ലാതെ മറ്റു സംപാദ്യങ്ങലോ ഫണ്ടോ സംഘത്തിനില്ല.) ട്രുസ്ടിനു കീഴില്‍, ഗ്രീന്‍ ക്രോസ്  ഫൌണ്ടേഷന്‍  ഇന്ത്യ എന്ന സ്ഥാപനവും അനൌപചാരികമായി പരിസ്ഥിതി ബോധവല്‍കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

   

  1981 ഇല്‍ കുട്ടികളുടെ സയന്‍സ് ക്ലബ് ആയി ഞാനും കൂട്ട് കാരും ചേര്‍ന്ന് രൂപീകരിച്ചതാണിത്. ജീവിത പ്രാരാബ്ധങ്ങളുടെ പിന്നാലെ പലരും പോയി. ഞാന്‍ ഇത് ഇന്നും നടത്തി വരുന്നു. (നേതാവ് ഞാന്‍ തന്നെ ഇപ്പോള്‍ എന്നര്‍ത്ഥം.) അറിയപ്പെടുന്ന വ്യക്തികള്‍ ആരുമില്ല ഈ സംഘത്തില്‍. ഞാനും, എന്റെ വിരലിലെണ്ണാവുന്ന കുറച്ചു ശിഷ്യരും മാത്രം.

   

  താങ്കള്‍ക്കുള്ള ഉത്തരമായെന്നു തോന്നുന്നു. കൂടുതലറിയാന്‍, മലയാളത്തിലുള്ള ഗ്രൂപിലെ ഡോക്യുമെന്റുകള്‍ കാണുക.

   

  https://www.facebook.com/groups/olympussdarsanam/doc/258198514211293/

  Print Friendly

  684total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in