• അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ..

  by  • July 24, 2013 • പരിസ്ഥിതി • 0 Comments

   

  • നമ്മുടെ പാരിസ്ഥിതിക തുലനത നാള്‍ക്കുനാള്‍ താളം തെറ്റുകയാണ്.
  • ഭക്ഷ്യ സാധനങ്ങള്‍ വിഷ ലിപ്തമാകുന്നു..
  • കാര്‍ഷിക ജ്ഞാനം നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു..
  • മനുഷ്യര്‍ തമ്മിലും, മനുഷ്യരും പ്രകൃതി ജാലങ്ങളും തമ്മിലും ഉള്ള  പാരസ്പര്യം നഷ്ട്ടമായി വരുന്നു.
  • രോഗങ്ങള്‍, നാമറിയാതെ നമ്മെ കീഴടക്കുന്നു..
  • ജ്ഞാന ഇതര വിദ്യാലയങ്ങള്‍ ചുറ്റിലും പൊട്ടി മുളയ്ക്കുന്നു..
  • കാലാപങ്ങളും, കാലുഷ്യങ്ങളും, തിളച്ചു പൊങ്ങുന്നു.
  • തൊഴിലിടങ്ങള്‍ മനോസമ്മര്‍ദ്ദ കേന്ദ്രങ്ങള്‍ ആകുന്നു.
  • ഉത്പാദനം ഇല്ലാത്ത ഉപഭോഗം വിലക്കയറ്റത്താല്‍ വലയുന്നു..
  • നമ്മുടെ സമ്പദ് വ്യവസ്ഥ കൂപ്പു കൂപ്പു കുത്തുന്നു..

   

  ഇങ്ങിനെ ഏഴുതി  തുടങ്ങിയാല്‍ ഒട്ടേറെ ഉണ്ടാകും അക്കമിട്ടു നിരത്താന്‍…

   

  പത്തിരുപതു കൊല്ലമായി ഈ അപകട മുന്നറിയിപ്പുകള്‍ നമുക്ക് ചുറ്റും അപായ മണി മുഴക്കുമ്പോഴും, നാം അടുപ്പിലിരിക്കുന്ന വെള്ളത്തിലെ തവളയെ പോലെ ചുറ്റുപാടിന്റെ ചൂടായിവരല്‍ ആസ്വദിക്കുകയാണ്. എന്നാല്‍ നാം ഒരു അപകടത്തിലാണ് എന്ന് പൂര്‍ണ ബോദ്ധ്യം വരുന്ന നിമിഷം വഴിമാറാം എന്ന വ്യാമോഹത്തില്‍ ജീവിക്കുന്ന പലര്‍ക്കും അറിയില്ല അങ്ങിനെ ഒരു വഴി മാറ്റം ക്ഷിപ്രസാദ്ധ്യം അല്ല എന്ന്.

   

   

  നവ ഗോത്ര സമൂഹത്തിന്റെ ഇക്കോ വില്ലേജും തൊഴില്‍ ഗ്രാമവും 

  അതിനുള്ള പ്രതിവിധിയായി ലോകം കാണുന്ന സംവിധാനമാണ് ഇക്കോ വില്ലജുകള്‍ (സുസ്ഥിര സമൂഹങ്ങള്‍ / Sustainable Communities). ലോകമെമ്പാടും 2500  ഇക്കോ വില്ലേജുകള്‍ ഉണ്ടായിക്കഴിഞ്ഞു. ഇന്ത്യയിലും ഇക്കോ വില്ലെജുകളുണ്ട്. ഒട്ടേറെ ഇക്കോ വില്ലെജുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. അതിന്റെ ഭാഗമായി ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു ഇക്കൊവില്ലെജു കേരളത്തില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

   

  സ്വന്തം തൊഴിലുകള്‍ വിട്ടു ഇപ്പോള്‍ തന്നെ ഇക്കോ വില്ലേജിലേക്ക് വഴി മാറാന്‍ പലര്‍ക്കും സാങ്കേതിക / സാമൂഹ്യ ബുദ്ധിമുട്ടുള്ളതിനാല്‍, സമാന്തരമായി ഒരു തൊഴില്‍ ഗ്രാമമവും ഇക്കോ വില്ലേജു കാംപസ്സിനകത്ത് ഉണ്ടാക്കുവാന്‍ ആണ് ഉദ്ദേശ്യം.  ഇക്കോ വില്ലേജിലോ, തൊഴില്‍ ഗ്രാമത്തിലോ താല്‍കാലികമായി  സ്ഥിരമായോ സഹകരിക്കണോ, ഭാഗമാകാനോ താല്പര്യമുള്ള ഹരിത മനസ്സുകളെ, ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.  താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക..

   

  വരിക, അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ..

   

  ഓര്‍ക്കുക , നമുക്കിനി ഒരു നിമിഷം പോലും കളയുവാന്‍ ഇല്ല തന്നെ.. ഇന്നു തന്നെ പ്രതികരിച്ചും പ്രവര്‍ത്തിച്ചും തുടങ്ങുക..

   

  https://www.facebook.com/notes/santhosh-olympuss/notes/428592847188661

  Print Friendly

  440total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in