• ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് …

  by  • July 23, 2013 • സാമൂഹികം • 0 Comments

  ശരീരത്തിന്റെ പ്രവര്‍ത്തന (ധര്‍മ) മുഖം ആണ് മനസ്സ്. ശരീരത്തിന്റെ  വിനിമയ

  മുഖം ആണ് ബോധം. അതായത് ശരീരവും, മനസ്സും ബോധവും നമ്മുടെ മൂന്നു മുഖങ്ങള്‍

  ആണ്. അതായത് മൂന്നും ഒന്ന് തന്നെ. മനസ്സും ബോധവും ചേര്‍ന്നുണ്ടാകുന്ന

  വിനിമയ പ്രക്രിയ ആണ് ചിന്ത. അതും ശരീരം തന്നെ. ശരീരം എങ്ങിനെയോ അങ്ങിനെയേ

  മനസ്സും ബോധവും ചിന്തയും ഉണ്ടാകൂ..

   

   

  കാല(സമയ)വുമായി  അപേക്ഷിച്ച് നോക്കുമ്പോള്‍, ശരീരമെത്തും മുമ്പേ മനസ്സും,

  അതിനും മുമ്പേ ബോധവും, അതിനും മുമ്പേ ചിന്തയും ചെന്നെത്തും.

  ശരീരത്തിനൊത്തേ ചിന്തയുണ്ടാകൂ.. ചിന്തയ്ക്കൊത്തെ  ശരീരമുണ്ടാകൂ..

  ശാന്തമായ ശരീരത്തിലാണ് ആരോഗ്യമുണ്ടാകുക. ആരോഗ്യമുള്ള ശരീരങ്ങള്‍

  ചേര്‍ന്നാണ് ആരോഗ്യമുള്ള സമൂഹവും പരിസ്ഥിതിയും ഉണ്ടാകുക.ശരീരം

  ശാന്തമാക്കാന്‍ ചിന്ത ശാന്തമാക്കുക.. ചിന്ത ശാന്തമാക്കാന്‍ ശരീരം

  ശാന്തമാക്കുക. ഇവ ശാന്തമാക്കാന്‍, ധര്‍മവും ബോധവും ശാന്തമാക്കുക.

   

   

  നിദ്രയില്‍ അബോധ പൂര്‍വവും, ധ്യാനത്തില്‍ ബോധ പൂര്‍വവും, ചിന്തയ്ക്ക് ഈ

  ശാന്തി കൈ വരുന്നു. ഉപവാസം ഈ യജ്ഞത്തിനു ധര്‍മ പശ്ചാത്തലം ഒരുക്കുന്നു.

  വിശ്വാസം ജ്ഞാന പശ്ചാത്തലവും, സത്സംഗം സാമൂഹ്യ പശ്ചാത്തലവും, അര്‍ത്ഥന

  ആത്മീയ പശ്ചാത്തലവും, ക്രമം നിയത പശ്ചാത്തലവും  ഒരുക്കുന്നു..

   

   

  അതിനാല്‍, ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക്

  ക്രമത്തില്‍, ഉപവാസിച്ചു കൊണ്ട്, വിശ്വാസത്തോടെ, അര്‍ത്ഥനാപൂര്‍വ്വം,

  സത്സംഗസമേതം  ധ്യാനിക്കുക.

   

  https://www.facebook.com/notes/santhosh-olympuss/notes/296259987088615

  Print Friendly

  418total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in