സ്വതന്ത്ര ചിന്ത എന്നതെന്താണ്?
by Santhosh Olympuss • July 19, 2013 • പൊതുവായത് • 0 Comments
സ്വതന്ത്ര ചിന്ത എന്നതെന്താണ്?
ഈ ലോക ജീവിതം എന്താണെന്നും,
എങ്ങിനെയാനെന്നും,
എന്തിനാണെന്നും,
എങ്ങിനെ ആയിരിക്കണം എന്നും
ഉള്ള ചിന്തകള്‍
ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത്
എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്.
പ്രാപഞ്ചിക യാഥാര്ത്യങ്ങളെയും നിയമങ്ങളെയും
വ്യത്യസ്ത കാലഘട്ടങ്ങളില്‍
വ്യത്യസ്ത ഭൂപ്രകൃതിയില്‍
വ്യത്യസ്ത വിശകലന സംവിധാനത്തില്‍
വ്യത്യസ്ത പരിഭാഷണത്തില്‍
അവതരിപ്പിക്കപ്പെട്ടവ
വ്യവസ്ഥാപിതാമോ അല്ലാത്തതോ ആയ പല മതങ്ങള്‍ ആയി നിലകൊള്ളുന്നു.
മതം (അഭിപ്രായം) അല്ല
തങ്ങളുടേത് പ്രപഞ്ച സത്യമാണ് / സംസ്കാരമാണ്
എന്ന് സ്വന്തം മതത്തെ വ്യഖ്യാനിക്കുന്നവരും ഉണ്ട്.
ബുദ്ധ, ദ്രാവിഡ, ജൈന, ഹൈന്ദവ, പാഴ്സി, സിഖ്, ക്രൈസ്തവ, ഇസ്ലാമിക, യഹൂദ മതങ്ങള്‍ മുതല്‍
യുക്തിവാദ, ഭക്തിവാദ, യോഗവാദ, കമ്യൂണിസ വാദ , ശാസ്ത്രീയ വാദ, പരിസ്ഥിതി വാദ, ഗുരു വാദ,
സര്‍ക്കാര്‍ തൊഴിലാളി വാദ, ഹൈടെക് ജീവിത വാദ, അന്ത്യനാള്‍ വാദ മതങ്ങള്‍ വരെ
ഇതില്‍ പെടും.
ഇതില്‍ സ്വതന്ത്ര ചിന്തയെവിടെയാണ്?
ഗുരുത്വാകര്‍ഷണവും, വിശപ്പും കാമമും ഒക്കെ,
സസ്യങ്ങള്‍ക്കും പറവകള്‍ക്കും, മൃഗങ്ങള്‍ക്കും ഒക്കെ
അനുഭവത്തിലൂടെ അറിയാവുന്ന കാര്യം.
നമുക്കാകട്ടെ ഇതൊക്കെ വ്യാഖ്യാനങ്ങളിലൂടെ മാത്രം
അറിയാന്‍ കഴിയുന്നു.
അഥവാ അങ്ങിനെയേ സ്വീകരിക്കൂ..
എന്താ നാമിങ്ങനെ?
ഇതില്‍ ചിന്തയിലെ സത്യവും സ്വാതന്ത്രവും എവിടെയാണ്?
ഒരു ആരോഗ്യകരമായ ചര്‍ച്ച പ്രതീക്ഷിക്കുന്നു..
https://www.facebook.com/notes/santhosh-olympuss/notes/212477128800235
1457total visits,2visits today