• ഗയ്യ പറയുന്നു.

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  [A mono act play presented by my daughter in her school]
  ഗയ്യ
  ഞാൻ ഗയ്യാ,
  നിങ്ങളുടെയെല്ലാം അമ്മ, നിങ്ങളെല്ലാം ചേർന്ന അമ്മ,
  മണ്ണാണെന്റെ മാംസം, ചെറു ചെടികളാണ് തോല്, വൻ മരങ്ങളാണ് രോമം, കാറ്റാണെന്റെ ശ്വാസം, കാടാണ് ശ്വാസകോശം.. പുഴകളാണെന്റെ സിരകൾ, മഴയാണെന്റെ വേർപ്പ്, പകലാണെന്റെ ഉണർവ്, രാവാണെന്റെ നിദ്ര, ഞാനാണ് നിങ്ങടെയമ്മ, ഞാനാണ് നിങ്ങടെ ഗയ്യ.

  എന്റെ മേലൊക്കെ നിങ്ങൾ കണ്ടോ, പച്ചയാം തോലൊക്കെ പോയി, കുത്തി ഉഴുതിട്ട മാംസം, ചോര വറ്റി വരണ്ട സിരകൾ. വേദനിക്കും ദേഹമെങ്ങും, ചൂടായി ശ്വാസം വരുന്നൂ. പനിയാണ് പനിയാണെനിക്ക്, പനിയാണ് പനിയാണെനിക്ക്.

  എന്നെ ചികത്സിക്കാൻ എന്റെ മക്കളോട് പറയട്ടെ, മക്കളെ എന്നെയൊന്നു ചികിത്സിക്കാമൊ?

  മനുഷ്യൻ 
  പോ തള്ളെ, എന്റെ മക്കൾക്ക്‌ താമസിക്കാൻ മണിമാളികകൾ കെട്ടാൻ മണലില്ല മരമില്ല മഴയില്ല..
  കുറച്ചു കൂടി സംഘടിപ്പിക്കാൻ ഞാൻ നെട്ടോട്ടമോടുമ്പോഴാ തള്ളേടെ ഒരു പനി .

  ഗയ്യ
  അങ്ങനെ പറയല്ലേ മോനെ, എനിക്ക് പനി കൂടിയാൽ, നീ കെട്ടുന്ന വീടിനു താങ്ങാനാവില്ല,
  ഞാനൊന്ന് കരഞ്ഞു ഉരുൾ പൊട്ടിയാൽ നിന്റെ മക്കളും കൂടി തീർന്നു പോകും,
  എന്നെ ചികിത്സിക്കു മക്കളെ, എന്നെ ചികത്സിക്കാൻ നിങ്ങളൊന്നും ചെയ്യേണ്ടതില്ലാ, വിശ്രമം മാത്രം തന്നാൽ മതി..

  മനുഷ്യൻ 

  വിശ്രമമോ, തള്ളയ്ക്കു വിശ്രമിക്കണത്രേ..
  വിശ്രമിച്ചാൽ ഞങ്ങളെങ്ങനെ കൃഷി ചെയ്യും, കാറോടിക്കും, ഫാൻ കറക്കും, രാത്രിയിലെങ്ങനെ വെളിച്ചമിടും,
  നൂറു പേർക്ക് തിന്നാനുള്ളത് ഒറ്റയ്ക്കെങ്ങനെ സ്വന്തമാകാനാകും, നീ വിശ്രമിച്ചാൽ ഞങ്ങളെങ്ങനെ ലാഭമുണ്ടാക്കും.

  ഗയ്യ
  എന്റെ തോല് ചെത്തി, വിഷം പൂശി, ഉഴുതു മറിച്ചു , സദ്യ നടത്തി, ലാഭമുണ്ടാക്കിയാൽ,
  ഞാൻ തളരും, ഞാൻ തളർന്നാൽ, എന്റെ മക്കളെല്ലാരും തകരും… അത് വേണോ മോനെ , നീ ഒന്നും എടുക്കേണ്ടാ എന്നല്ല പറഞ്ഞത നിനക്ക് വേണ്ടത് മാത്രം എടുക്കുക. നിനക്ക് വേണ്ടത് മാത്രം.

   

  https://www.facebook.com/notes/santhosh-olympuss/notes/582352648479346

  Print Friendly

  486total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in