• സാമാന്യീകൃത ആത്മീയത (Part 1)

  by  • February 19, 2014 • ആത്മീയത • 0 Comments

  ആത്മീയത എന്ന പദം ഒരു പാടു ചർച്ച ചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. പൊതു സമൂഹത്തിലെ മത ഭാവം ഉള്ളവർ ആത്മീയതയെ ബിംബവൽകരിക്കുന്നു. യുക്തി ഭാവമുള്ളവർ ആത്മീയതയെ നിഷേധിക്കുന്നു. എന്നാൽ ഇതെല്ലം ഒരേ സമയം നില  കൊള്ളുന്ന ഒരു പൊതു ഭൂമികയിൽ, ഭക്തിക്കും യുക്തിക്കും ഒരേ പ്രാധാന്യം നൽകുമ്പോൾ അവയുടെ നിർവചനം എന്തോ, അത് എന്ന പോലെ, മതത്തിനും മത നിഷേധത്തിനും  ഒരേ പ്രാധാന്യമുള്ള സ്ഥാനം എങ്ങിനെ നല്കുന്നുവോ അത് പോലെ ഒരു സാമാന്യ സ്ഥാനം കൊടുക്കുവാൻ സമമിത വീക്ഷണം ഉള്ള പൊതു പണ്ഡിത  വേദികൾ നിർബന്ധിതരായിട്ടുണ്ട്. അത്തരത്തിൽ സമാന്യീകരിച്ച ആത്മീയത   എന്താണെന്നാണ് ഈ കുറിപ്പിന്റെ പ്രമേയം.

  നിലവിലുള്ള ഒരു ജൈവ വസ്തുവിന്റെ ഭൌതിക രൂപത്തിൽ അധികമായുള്ളത് എന്ന അർത്ഥത്തിൽ ആണ്, ഭൌതികമായി പരിചയമുള്ള ജീവിതത്തിൽ, ആത്മം എന്ന പദം ഉപയോഗിക്കുന്നത് എന്ന്, ആസ്തികരും നാസ്തികരും  സമ്മതിക്കും എന്ന് തോന്നുന്നു. ജൈവ സംവിധാനങ്ങളിൽ അധികമായി “ഓരോന്നിലും പ്രത്യക്ഷമാകുന്നത്” (പ്രതി – ഭാസം) ജീവൻ ആണല്ലോ? അത് ഭൌതിക ദ്രവ്യമാണെന്നും,  അല്ല, ശരീരത്തിന്റെ ഭാഗമല്ലാത്ത മറ്റെങ്ങോ നിന്ന് വന്ന ആത്മമാണെന്നും, തർക്കങ്ങൾ തുടരുകയാണ്. അപ്പോൾ ഈ സാമാന്യീകൃത  ആത്മീയത എന്താകാം എന്നിടത്താണ് മേൽ പറഞ്ഞ പണ്ഡിതർ ഉത്തരം നല്കുന്നത്. മതം പഠിപ്പിക്കുന്ന ആത്മീയതയ്ക്കും അപ്പുറത്ത് മനുഷ്യരിൽ ഉണ്ടെന്നു കാണാവുന്ന വിശേഷ സ്വഭാവങ്ങളുടെ (മൃഗീയതയ്ക്കും അതീതമായുള്ള മനുഷ്യതയുടെ ) സാന്നിദ്ധ്യമാണ് ആത്മീയത എന്ന് സാമാന്യ വൽകരിചു പറയാം എന്ന് തോന്നുന്നു.

  എന്താണ് ഇപ്പറയുന്ന ആത്മീയത  ? നമുക്കൊന്ന് നോക്കാം.. മറ്റു ജന്തുക്കളിൽ സാമാന്യേന കാണാത്തതും മനുഷ്യരിൽ കാണുന്നതും ആയ വിശേഷമാണ് ഭാവന എന്നത്. കുറച്ചു കൂടി വ്യക്തമാക്കിയാൽ, മൂർത്ത മാതൃകകളില്ലാതെ ഭാവന ചെയ്യുവാനും, ഭാവന   ചെയ്തതിനെ മൂർത്തവൽക്കരിക്കാനും മനുഷ്യന് മാത്രമാണ് കഴിയുക. അങ്ങിനെ നമ്മുടെ ധർമങ്ങളെ   ഭാവനയാൽ സ്ഫുടം ചെയ്തു പുനരവതരിപ്പിക്കപ്പെടുന്നതിനെയാണ് നാം മൂല്യങ്ങൾ എന്ന് പറയാറ്. മൃഗങ്ങള്ക്ക് ഭാവനയില്ലാത്തതു കൊണ്ട് തന്നെ മൂല്യ വിചാരവും ഇല്ല. ചോദനയായി ഉള്ളിൽ വിരിയുന്ന ധർമ നിർദ്ദേശങ്ങളെ,  സ്വ ഭാവനയാൽ വിരചിതമായഒരു  പൊതു യുക്തിയാൽ വക തിരിച്ചു വിധിച്ചു കൊണ്ടാണ് മനുഷ്യൻ വെളിപ്പെടുത്താറ്. ഈ വക തിരിവ് ഭാവനയുടെ സൃഷ്ട്ടിയാണ്. ഈ വക തിരിഞ്ഞ വിധികളെ നമുക്ക് മൂല്യം   എന്ന് വിളിക്കാം. ഇവ്വിധം, ഒരു വ്യക്തിയിൽ, മൂല്യങ്ങൾ ഉൾച്ചേർന്ന അവസ്ഥയെ ആണ് മാനെജുമെന്റ് ഗുരുക്കന്മാർ ആത്മീയത എന്ന് സാമാന്യേന വിളിച്ചു പോരുന്നത്.  ഒരുവൻ ആത്മീയനാണ് എന്ന് പറയുമ്പോൾ, അയാൾ മൂല്യങ്ങൾ പേറുന്നവനാണ്   എന്ന് പറയാം.

  ജീവിത വിജയത്തിനു ആത്മീയമായ ഒരു പശ്ചാത്തലം വെണമെന്നു മിക്ക മനെജുമെന്റ് ഗുരുക്കന്മാരും വിശ്വസിക്കുന്നു. മൂല്യങ്ങൾ സ്ഥിരമായി പിൻപറ്റുന്ന സ്വഭാവം ഉള്ളവർക്കേ ജീവിത വിജയം ഉണ്ടാകൂ എന്നത് ശരി തന്നെയാണ്. എന്നാൽ അത് എങ്ങിനെയെന്ന്, അത് പരിശീലിക്കുന്ന പലർക്കും അറിയാറില്ല. അതെങ്ങനെ എന്ന് അടുത്ത ഭാഗത്തിൽ നോക്കാം.

   

  (രണ്ടാം  ഭാഗം ഇവിടെ വായിക്കാം  :https://www.facebook.com/notes/santhosh-olympuss/notes/637650939616183 )

   

  വാൽക്കഷണം : കേവല മനുഷ്യ വികാരങ്ങൾക്കും അപ്പുറത്ത്, പക്വവും, ബുദ്ധിയോടെയും ഉള്ള വികാര വിനിയോഗം എന്ന അർത്ഥത്തിൽ വൈകാരിക ബുദ്ധിയെ “ഹോവാർഡ് ഗാർഡ്നർ”  എന്ന അമേരിക്കൻ സൈക്കോളജിസ്റ്റാണ് ആദ്യമായി ഉപയോഗിച്ചത് എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. . അതിനെ ചുവടു പിടിച്ചു  “ദാനാ ത്സൊഹർ” എന്ന അമേരിക്കൻ മാനെജുമെന്റ് വിദഗ്ദ്ധയാണ്  “വ്യക്തിയിലെ ആത്മീയ മാനം” (Spiritual Quotient) എന്ന പ്രയോഗം മാനെജുമെനു മേഖലയിൽ ആദ്യം ഉപയോഗിച്ചത്. പിന്നീട് താത്വിക ലോകം അതിനെ ഏറ്റു പിടിച്ചു കൊണ്ട്, മതാതീതമായ ഒരു ആത്മീയ മാനത്തെ പറ്റി പല തരം നിലപാടുകളിൽ എത്തിപ്പറ്റി. ഇന്നത്‌ ലോകമെങ്ങും ആത്മീയതയുടെ സമാന്യീകൃത മാനം ആയി കണക്കാക്കി പ്പോരുന്നു. 

  https://www.facebook.com/notes/637395776308366

  Print Friendly

  958total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in