• കൃതജ്ഞത

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  സര്‍വവും നമുക്ക് തന്നത് പ്രാകൃതീയം. അതിനോട് കൃതജ്ഞത ഉള്ളവരാകുക. സര്‍വരോടും, കൃതജ്ഞരാകുക, സര്‍വതിനോടും കൃതജ്ഞരാകുക. കൃതജ്ഞത ഉള്ളില്‍ ഉണരുമ്പോള്‍ കണ്ണ് നിറയാം, ശിരസ്സ്‌ നമിക്കാം, കൈ ഹൃത്തില്‍ ചേര്‍ത്ത് വയ്ക്കാം.. ശരീരം എമ്പാടും കുളിര് കോരാം.. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് എന്തോ നമ്മെ വിലയം ചെയ്യുന്നത് നമുക്കറിയാന്‍ കഴിയും. ഈയൊരവസ്ഥയില്‍, നമ്മുടെ ഉള്ളത്തിലേക്ക് വരുന്ന എന്തൊരാഗ്രഹവും, അധികം കാലവിളംബം ഇല്ലാതെ സാധിക്കും. കാരണം, യുക്തികളും സ്വാധീനവും ഇല്ലാതെ മനം നിര്‍മലമായി, പ്രാകൃതീയവുമായി ഏകാതാനമാകുന്ന നിമിഷമാണതു. വയറിനകത്തെ ദാഹം കോശങ്ങളും കലകളും നമ്മളോട് പറയുന്നത് പോലെ, നമ്മിലെ ആവശ്യങ്ങള്‍ പ്രകൃതിയും അറിയും. പ്രക്ഷുബ്ദ്ധതകളും പിരിമുറുക്കവും ഇല്ലാതെ പരിസരവുമായി ഇഴുകാന്‍ നമുക്കാകും. കൃതജ്ഞാവസ്തയിലും ശുദ്ധ ഭക്തിയിലും മാത്രമാണ് ഈ സുതാര്യത ഉണ്ടാകുക. അത് കൊണ്ട് കൃതജ്ഞരാകുക. ഇപ്പോഴും എല്ലായ്പ്പോഴും..
  https://www.facebook.com/notes/santhosh-olympuss/notes/223137561067525

  Print Friendly

  557total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in