• ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ്

  by  • September 1, 2013 • പരിസ്ഥിതി • 0 Comments

  ഒരു ഗ്രീന്‍ സങ്കേത വെബ്സൈറ്റ് ഉണ്ടാക്കുക എന്നതിലൂടെ ഉദ്ദേശിച്ചത് ഇതാണ്.

  വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിലെ സമയം, വൈദ്യുതി, ഇവയ്ക്കു ആനുപാതികമായ പണം, ഉപഭോഗം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം, ഉപഭോക്താവിന്റെ കാത്തിരിപ്പ്, സേര്‍ച്ച്‌ എഞ്ചിനുകളുടെ മുഷിപ്പ്, സൈറ്റിന്റെ ഉടമസ്ഥന്‍ ചെലവാക്കേണ്ടി വരുന്ന സമയം എന്നിങ്ങനെ ഉള്ള കുറെ ഏറെ ഘടകങ്ങളെ ആണ്, ഞങ്ങള്‍ ഈ ഫ്രെയിം വര്‍ക്ക് ഡിസൈന്‍ ചെയ്യുമ്പോള്‍, പ്രധാനമായും സാങ്കേതികതയുടെ ഗുണ നിലവാരത്തിനു വേണ്ടി ശ്രദ്ധിച്ചത്.. പേജു ലോഡിങ്ങിനു ദീര്‍ഘ സമയം എടുക്കുക, മാറ്റങ്ങള്‍ സേവ് ചെയ്യാന്‍ ഒരു പാട് ടാറ്റ ഇടപാടുകള്‍ സെര്‍വരുമായി നടത്തുക, ഒരു പാടു തവണ സെര്‍വരുമായി ഇടപെടുക എന്നീ പ്രക്രിയകള്‍ നടക്കുക വഴി വെബ്സൈറ്റുകള്‍ ഗുണ ഭോക്താക്കളെയും, പൊതു വിതരണ സംവിധാന ജാലത്തെയും (പബ്ലിക്‌ നെറ്റ് വര്‍ക്ക്), സെര്‍വറുകളെയും ബാധിക്കാറുണ്ട്. അത് യഥാക്രമം, സമയനഷ്ട്ടം, മുഷിവു, വൈദ്യതി നഷ്ടം, പ്രസരണ നഷ്ട്ടം, പേജു റാങ്കിങ്ങിലെ കുറവ് എന്നീ ന്യൂനതകളെ ആണ് സൃഷ്ട്ടിക്കുക. ഇവ സാദ്ധ്യമായ രീതിയില്‍ പരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ ഞങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. അവയില്‍ സീ ഡീ എന്‍ (കണ്ടന്റ് ഡെലിവറി നെറ്റുവര്‍ക്ക്) ഉപഭോഗം സുഗമമാക്കുവാന്‍ ഈ ചുരുങ്ങിയ വിലയ്ക്ക് സാദ്ധ്യമല്ല തന്നെ. ബാക്കി ഞങ്ങള്‍ക്കറിയാവുന്ന മിക്കവാറും എല്ലാ മേഖലകളും നിമുകിയുടെ ഉത്പാദന / സ്ഥാപന സമയങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്..

  കാഷെ നിയന്ത്രണം, കുക്കീ നിയന്ത്രണം, കുറഞ്ഞ http റിക്വസ്റ്റുകള്‍, മെച്ചപ്പെട്ട സീ എസ്സ് എസ്സ് പ്രയോഗങ്ങള്‍, വലിപ്പം കുറച്ച ജാവാ സ്ക്രിപ്റ്റ് / സ്റ്റൈല്‍ ഷീറ്റ് ഫയലുകള്‍, കുറഞ്ഞ ഡീ എന്‍ എസ്സ് ലുക്കപ്പുകള്‍, ഒറ്റ പേജു അഡ്മിന്‍ കണ്‍സോള്‍ ക്രമീകരണം, മെച്ചപ്പെട്ട അജാക്സ് പ്രയോഗം തുടങ്ങി എടുത്തു പറയാവുന്നതും അല്ലാത്തതുമായ ഒട്ടേറെ പ്രായോഗികതകളിലൂടെ ആണ് നിമുകി ക്രമീകരിച്ചിട്ടുള്ളത്.

  ഞങ്ങള്‍ പ്രതീക്ഷിക്കുന്ന സാങ്കേതിക ഫലങ്ങള്‍ ഇവയാണ്.
  എളുപ്പം ലോട് ചെയ്യുന്നു. സെര്‍വര്‍ വിനിമയ ഭാരം നന്നേ കുറയ്ക്കുന്നു (അത് വഴി നെറ്റ് വര്‍ക്ക് ഉപഭോഗം സാരമായി കുറയ്ക്കുന്നു.) ഉപഭോക്താവിന്റെയും, സേര്‍ച്ച്‌ എന്ജിനുകളുടെയും കാത്തിരിപ്പ് / മുഷിവു നന്നേ കുറയ്ക്കുന്നു. അത് സെര്‍വര്‍ / നെറ്റുവര്‍ക്ക് / ഉപഭോക്താവിന്റെ കമ്പ്യൂട്ടര്‍ എന്നിവയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കുകയും, വൈദ്യുതി, സമയം, പണം എന്നിവ ലാഭിക്കയും ചെയ്യുന്നു.

  ആയിരം രൂപ മാത്രം വില, ഒരു കച്ചവടക്കാരനാല്‍ കണക്കാക്കപ്പെടുന്ന, ഒരു മരത്തിനു, കോടികളുടെ പാരിസ്ഥിതിക മൂല്യമാണ് കണക്കാക്കപ്പെടുക. ഡാമു കളുടെയും, കാര്‍ബണ്‍ ഫ്യൂവല്‍ / ആണവ ആഘാതതിന്റെയും ഒക്കെ കണക്കെടുത്താല്‍ ഈ മറുപടി എഴുതാന്‍ ചെലുത്തിയ എന്‍വിരോണ്‍മെന്റല്‍ ഇമ്പാക്റ്റ് / ഫുട് പ്രിന്റു വരെ വളരെ വലുതായിരിക്കും. അത് എവിടെയൊക്കെ എങ്ങിനെയൊക്കെ കുറയ്ക്കാം എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ… ഈ വെബ്സൈറ്റ് ഫ്രെയിം വര്‍ക്ക് ഉത്പാദിപ്പിക്കുന്ന, ഉപഭോഗം ചെയ്യുന്ന , വിതരണം ചെയ്യുന്ന ഓരോ ഘട്ടങ്ങളിലും, അത് തന്നെയാണ് ഞങ്ങളുടെ ശ്രദ്ധ.

   

  https://www.facebook.com/photo.php?fbid=431495373565075

  Print Friendly

  390total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in