സംഘം ജൈവമാകുക
by Santhosh Olympuss • August 30, 2013 • സംഘ പരം • 0 Comments
പഴയ വൈദികത, മനുഷ്യന് ശരികളിലേക്ക് വിരല്‍ ചൂണ്ടാന്‍ വേണ്ടി ഉണ്ടായവയാണ്. (പിന്നീടവയുടെ വഴികളില്‍ വ്യതിയാനം ഉണ്ടായെങ്കിലും.) സൂക്ഷ്മ ബോധിതനായിരുന്ന അവനു സ്വായത്തമായിരുന്ന ചെറിയ യുക്തികളില്‍ നിന്നും വലിയ യുക്തികള്‍ ഉണ്ടാക്കി സ്വായത്തമാക്കുവാന്‍ ഉള്ള ശേഷി യുക്തികളില്‍ നിന്നും വലിയ യുക്തികളിലേക്കും, യന്ത്രങ്ങളില്‍ നിന്നും വലിയ യന്ത്രങ്ങളിലേക്കും, തന്ത്രങ്ങളില്‍ നിന്നും വലിയ തന്ത്രങ്ങളിലേക്കും, സങ്കേതങ്ങളില്‍ നിന്നും വലിയ സങ്കേതങ്ങളിലേക്കും, യഥാഗതി ചെന്നെത്തിയപ്പോള്‍ സൂക്ഷ്മ ബോധങ്ങളെ അറിയാന്‍ പാകമല്ലാതെയായി. ജീവനെ നിര്‍വചിക്കാന്‍ കഴിയാത്തവന്റെ നിസ്സഹായതയില്‍ യുക്തിയാല്‍ യന്ത്ര തന്ത്ര സങ്കേതങ്ങളെ നിര്‍വചിച്ചു സായൂജ്യമടയാനെ പൊതു ജനതയ്ക്ക് കഴിയുന്നുള്ളൂ.. പ്രത്യേകിച്ചും മലയാളിക്ക്..
അതിനിടെ ഒരു സംഘം ജൈവമാകുക (Organic Organization) എന്ന ജൈവ യുക്തിയെ മനസ്സിലാകാതെ പോകുന്നതിനും വിശിഷ്ട കാരണങ്ങള്‍, ഞാന്‍ ബോധത്തിന്റെ കേവല സ്ഥലത്ത് നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയില്ല. ആരും പ്രകൃത്യാതീതരോ പ്രപഞ്ചാതീതാരോ അല്ല. എന്നാല്‍ സര്‍വത്ര സാങ്കേത ജടിലമാകുന്ന ഒരു ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയാതെ ഈ ജൈവ സംഘത്തിലെ തന്റെ കേവല സ്ഥാനത്തെ വച്ചുപാസിക്കുന്ന മനുഷ്യന്, അവനില്‍ അതീതമാണെന്ന് പലതിനെയും അറിയുകയും, അത് പലതും തന്റെ ചോല്‍പ്പടിക്കല്ലാതതിനാല്‍ “പുളിച്ചതെന്നു” പ്രഖ്യാപിക്കയും ചെയ്യുക തന്നെ നിവൃത്തി..
കോശം ജൈവമാണെന്നതു പോലെ ശരീരം ജൈവമാണ്, സമൂഹവും രാഷ്ട്രവും ഭൂമിയും പ്രപഞ്ചം തന്നെയും ജൈവമാണ്. അതിലെ തന്റേതായ പുരോ പ്രതി ധര്‍മങ്ങള്‍ അക്കാദമിയുടെ അളവുകോലാല്‍ മാത്രമേ അറിയാനാകൂ എന്ന അല്പജ്ഞാനം, നമ്മെ അന്ധരാക്കുന്നു. വിശിഷ്യാ കേരളത്തില്‍.. ഈ പുറം തിരിഞ്ഞു നില്പുപോലും, വിശ്വ പ്രേരിതമായ പ്രതി ധര്‍മം തന്നെ..
ജനം പ്രപഞ്ച വിശിഷ്ടതയ്ക്ക് മുഖ്യത്തം കല്പ്പിക്കണമെങ്കില്, അത് പരിഭാഷണം ചെയ്യുന്നവര്‍ ഇന്ദ്രജാലം കാണിക്കണം എന്നത് സമൂഹം എന്ന ജൈവ സങ്കേതം ഉണ്ടാക്കിയെടുത്ത ഒരു ലഘു നിയമം ആണ്. ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ ക്ലാസ്സില്‍ ഇന്ദ്രജാലത്തിനു പ്രാധാന്യം കാണില്ല (എനിക്കും നിങ്ങള്‍ക്കും..) അതില്ലാതെ പ്രപഞ്ച വിശിഷ്ടതയ്ക്ക് മുഖ്യത്തം കല്പ്പിക്കണമെങ്കില്, അത് സ്വവിശിഷ്ടത കൊണ്ടാണ് കഴിയുക.. കഴിയട്ടെ..
https://www.facebook.com/notes/santhosh-olympuss/notes/436333079747971
579total visits,2visits today