• ഗുരുത്വം, ഗുരു, ഗുരുകുലം

  by  • August 31, 2013 • ആത്മീയത • 0 Comments

  ഗുരുദാസ് ചോദിക്കുന്നു 

  1. ഈ ഗുരുകുലം എന്നത് എന്താണ് ? 
  2. എങ്ങനെയാണു താങ്കള്‍ താങ്കളുടെ ഒത്തു കൂടലുകളെ സ്വയം ഗുരുകുലം എന്ന് വിശേഷിപ്പിയ്ക്കുന്നത് ? 
  3. ഗുരുകുലം എന്ന മഹാ പ്രസ്ഥാനത്തെ താങ്കള്‍ എങ്ങനെയാണു സ്വയം മേലങ്കിയായി അണിഞ്ഞത് ?

   

  നന്ദി ഗുരുദാസ് ..തര്‍ക്കത്തിന്റെ ഒരു ധ്വനി ഉണ്ടെങ്കിലും, ഈ ചോദ്യം ചിലത് പറയാന്‍ അവസരം തരുന്നു എന്നതിനാല്‍ മറുപടി തന്നോട്ടെ…  ഇതൊരു തര്‍ക്കത്തിനല്ല എന്നതും പറഞ്ഞോട്ടെ….

   

  പ്രാരംഭം 

   കനത്ത ഒരു കേന്ദ്രണത്തില്‍ നിന്നും പ്രപഞ്ചം വികസിക്കയാണല്ലോ..പ്രപഞ്ച വികാസത്തില്‍, ജീവി വര്‍ഗങ്ങള്‍ ചോദനകളിലൂടെ കൈ മാറ്റം ചെയ്യപ്പെടുന്ന ധര്‍മങ്ങളിലൂടെ അതിന്റെ പരിണാമ പാരമ്പര്യം തുടരുന്നു. പ്രായേണ സങ്കീര്‍ണത കുറഞ്ഞ ജീവികള്‍ അതിന്റെ സഹാജാവസ്ഥയിലും, ഇടത്തരം ജീവികള്‍ അതിന്റെ സഹജബോധത്തിലും, പ്രായേണ ഉയര്‍ന്ന ജീവികള്‍ അതിന്റെ യുക്തി ബോധത്തിലും, നന്നേ ഉയര്‍ന്ന ജീവികളില്‍ യുക്തിയിലും ഊന്നിക്കൊണ്ടാണ് തന്റെ ജീവല്‍ പശ്ചാത്തലത്തെ അനുരൂപപ്പെടുത്തുന്നത്. മനുഷ്യന്‍ പൊതുവെ ഇപ്പറഞ്ഞ ഒടുവിലെ മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു.

   

   

   

  ഗുരുത്വം 

  യുക്തിയുടെ സാന്നിദ്ധ്യം പ്രപഞ്ചത്തിന്റെ വികാസത്തിന് നന്നേ യുക്തമാണ്. യുക്തി പുതു പുതു ശിഖരങ്ങള്‍ അതിന്റെ ഒഴുക്കില്‍  സൃഷ്ട്ടിച്ചു കൊണ്ടേ ഇരിക്കും. അത് വ്യവസ്ഥകളുടെ ഏകീഭാവത്തെയും പശിമയെയും അതിലംഘിക്കയും, വിഘടനം പരിപോഷിപ്പിക്കയും ചെയ്യുന്നു.  ഇവയുടെ  യുക്തീ ഭാവം പേറുന്ന ജീവികള്‍,  സുസ്ഥിതിയുടെ അടിസ്ഥാന നിയമങ്ങളെ കണ്ടറിയാതെ പോകുകയും, സഹജ ചോദനകള്‍ക്ക് അതീതമായി, എതിര്‍ ദിശയില്‍ ജീവിതത്തെ നയിക്കയും ചെയ്തു പോരുന്നു. ജീവികളിലെ സഹജാവബോധം, (താളം) ജീവന്റെ പ്രാകൃതീയമായ തനതവസ്ഥയിലേയ്ക്കും, യുക്ത്യാവബോധം അതിന്റെ കോശ – ശരീര – വര്‍ഗ – പരിണാമ വികാസങ്ങളിലേയ്ക്കും സദാ പ്രേരിതമായിക്കൊണ്ടിരിക്കും. ഇവ തുലനം ചെയ്യാന്‍ കഴിയുന്ന വ്യവസ്ഥകള്‍ക്കാണ് സുസ്ഥിതി ഉണ്ടാകുക. ഏതു വ്യവസ്ഥയിലും ഈ സുസ്ഥിതി കാത്തു സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. ശക്തകേന്ദ്രണം, ദുര്‍ബല കേന്ദ്രണം, ഗുരുത്വം, അര്‍ത്ഥനം, പ്രേരണം എന്നീ ബലവ്യവസ്ഥകളെ  എല്ലാ സംവിധാനങ്ങളും പേറുന്നുണ്ട്. അതില്‍ ഗുരുത്വം വേണ്ടിടത്തോളം പരിരക്ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ആപേക്ഷികമായി സുസ്ഥിതമായിരിക്കും. അതായത് സഹാജാവസ്ഥയിലെക്കുള്ള കേന്ദ്രണവും സ്വതന്ത്രമായി വികസിക്കാനുള്ള ചാലനവും ഒരേസമയം തുലനം ചെയ്യുന്നവയാണ് പ്രാപഞ്ചിക വ്യവസ്ഥകള്‍.  പ്രപഞ്ച വികാസത്തിന്റെ ഈ ദ്വന്ദാവസ്ഥയാണ്, പ്രപഞ്ചത്തിന്റെ വര്‍ത്തമാനം. ചാലന സ്വാതത്ര്യം നിലനിര്‍ത്തിക്കൊണ്ട്  അഭികേന്ദ്രബലം സൂക്ഷിക്കുവാന്‍ കഴിയുന്ന പ്രാപഞ്ചിക ബലമാണ്‌ ഗുരുത്വം.

   

   

  ഗുരു – ഗുരുകുലം 

  മനുഷ്യ കുലത്തില്‍,  യാഥാസ്ഥിതികത്വം, ക്രിയത്വം, ഗുരുത്വം, വികാസം, അരാജകം എന്നീ മുറയില്‍ ആണ് ചാലന വ്യവസ്ഥകള്‍ നില കൊള്ളുന്നത്‌. ഗുരുത്വ സ്വഭാവമുള്ള സംവിധാനങ്ങള്‍, എന്നും സമൂഹത്തെ അഴിയാതെ നില നിര്‍ത്തുന്നു. അതിനായി ഗുരുകുലങ്ങള്‍ ഉണ്ടാകുന്നു. പരമാവബോധത്തിനും സഹജാവബോധത്തിനും ശേഷം, അത് നിയോഗമായ ജീവി ഗുരുവാകുന്നു. ചാലന സ്വാതത്ര്യം നിലനിര്‍ത്തിക്കൊണ്ട്  അഭികേന്ദ്രബലം സൂക്ഷിക്കുവാന്‍ കഴിയുന്ന പ്രാപഞ്ചിക ബിംബമാണ് ഗുരു.

   

   

  അത് ഒരു എടുത്തണിയാവുന്ന മേലങ്കി അല്ല. അത് ഒരു കൈമാറ്റം ആണ്. ജന്മ നിയോഗം ആണ്.

   

   

  നവഗോത്ര ഗുരുകുലം 

  അത്തരം നിയോഗമുള്ള ഒരു പരമ്പരയിലെ, വര്‍ത്തമാനത്തിലെ കണ്ണി ആണ് നവഗോത്ര ഗുരുകുലം. പത്തോളം വര്‍ഷം മുന്‍പ് ഇതൊരു കൂട്ട് ജീവിത കേന്ദ്രമായിരുന്നു. നിയോഗം ബോദ്ധ്യമായത്തിനു ശേഷം, ഇന്ന് ഇത് ഒരു ഗുരുകുലമാണ്. അത് ആരെങ്കിലും ഒത്തു കൂടുമ്പോഴല്ല. സ്ഥിരം നിഷ്ഠകളും, അനുഷ്ഠാനങ്ങളും ഉള്ള ഒരിടമാണിത്. (എന്ന് വച്ച് അത് എപ്പോഴും നെറ്റിയില്‍ എഴുതി നടക്കേണ്ടതില്ല എന്നും ഞങ്ങള്‍ കരുതുന്നു. ) ഇത് ഒരു സ്ഥിരം കേന്ദ്രമാണ്. പലരും വന്നു പോകുന്നു. പൊതുവായി മാസത്തില്‍ ഒത്തു കൂടുന്നു.

   

   

  ഇനി.

  ബാക്കി പറഞ്ഞു അറിയിക്കാവുന്നതല്ല. ഞാനിവിടെ എഴുതിക്കൂട്ടിയ മുന്നൂറോളം ലേഖനങ്ങള്‍ ഉണ്ട്. അവ വായിക്കുക. ജീവ രാശിയുടെ സുസ്ഥിതിയില്‍ പാരിസ്ഥിതിക ആത്മീയത എന്ത് എന്നതാണ് വിഷയം. ആഴത്തില്‍ അനുഭവിച്ചറിയണമെന്നു ബോദ്ധ്യമായാല്‍ (മാത്രം) വരിക. സ്വാഗതം.

   

  https://www.facebook.com/notes/santhosh-olympuss/notes/486401084741170

  Print Friendly

  641total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in