• മുടി മുറിക്കുന്ന ജീവ കാരുണ്യം

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ, നാം ഈയിടെ മാത്രം ശ്രദ്ധിച്ച ഒന്നാണ് കാൻസർ രോഗികൾക്ക് വേണ്ടിയുള്ള മുടി ദാനം. ഞങ്ങളുടെ ബഹുമാന്യരും കാരുണ്യവതികളുമായ  ചില സുഹൃത്തുക്കളും  ഈ മഹദ് കർമത്തിൽ പങ്കാളികൾ ആയിട്ടുണ്ട്‌. സ്വന്തം സൌന്ദര്യത്തെ മാറ്റി വച്ചും ദീനാനുകമ്പ കാണിക്കുവാനുള്ള ആ മനസ്സുകളെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. ഈ മുടി ദാനം നിർവഹിക്കാൻ ഇപ്പോൾ  സഹായക വെബ് സൈറ്റുകളും സംഘടനകളും സ്ഥാപനങ്ങളും ഉണ്ട്. അങ്ങിനെ ഈ മുടി ദാന പരിപാടി സമൂഹ മനസ്സിൽ പ്രതിഷ്ഠ നേടിക്കഴിഞ്ഞു. കൃത്യമായ ഒരു സ്ഥാപനവൽകരണം ഉണ്ടായിക്കഴിഞ്ഞു.

   എന്നാല്‍ എന്താണ് ഇതിന്‍റെ നേരായ മറുപുറം? പരോക്ഷമായി ഈ നന്മ നിറഞ്ഞ ഹൃദയങ്ങൾ, അവർ പോലും അറിയാതെ പ്രപഞ്ച മനസ്സിനോട് പറയുന്നത്  “മുടിദാനം നീണാൾ വാഴട്ടെ, കാൻസർ നീണാൾ വാഴട്ടെ” എന്നാണു.

  ജീവൻ എന്ത് എന്ന അന്വേഷണത്തിന് മറുപടി നൽകാനാകാത്ത ജീവ ശാസ്ത്രത്തിൽ നിന്നും അതിനുള്ള ഉത്തരവാദിത്തം ക്വാണ്ടം ഭൗതികം ഏറ്റെടുത്തപ്പോൾ മുതൽ, ക്ലാസ്സിക്കൽ പ്രശ്ന പരിഹാര സമീപനം തകർന്നു വീണു തുടങ്ങിയിട്ടുണ്ടെന്നു നമ്മുടെ പല സദ്‌ ഹൃദയങ്ങളും മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. സിഗരട്ട് പായ്ക്കറ്റിനു മുകളിലെ കാൻസർ മുന്നറിയിപ്പ് തന്നെയാണ്, പുകവലിക്കാരിൽ കാൻസർ ഉണ്ടാകുന്നുവെങ്കിൽ, അതിനുള്ള മുഖ്യ കാരണം. (പുകയിലയും കാൻസറും തമ്മിലുള്ള ബന്ധമില്ലായ്മയെ പറ്റി ഡോക്റ്റർ സാലിഹ് മുണ്ടോൾ നടത്തിയ ഒരു പഠനം ഇവിടെ ഓർത്തുപോകുന്നു. )

  ഡീപ് ഇക്കോളജിക്കൽ വീക്ഷണം അനുസരിച്ചും, വ്യവസ്ഥാ വീക്ഷണം അനുസരിച്ചും നാം വ്യവസ്ഥാപിതമാക്കുന്ന ഏതൊന്നും, പ്രകൃതിയിൽ പ്രതിഷ്ഠമാകും. കാൻസർ അനുകൂല ചാരിറ്റികൾ   എല്ലാം സമൂഹത്തിലെ കാൻസർ വ്യാപനം നില നിർത്താൻ  പ്രകൃതിയെ പ്രേരിപ്പിക്കുകയെ ഉള്ളൂ. അത് കാൻസർ ഇന്റസ്ട്രിയെ പിന്താങ്ങുവാനുള്ള ഒന്നാണ് താനും. അത് കൊണ്ട് തന്നെ, ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ  പ്രതികരണാത്മകമാണ്. (അതായത് ജീവകാരുണ്യ പ്രവർത്തനങ്ങൾ  സൃഷ്ട്യാത്മകം ആകുന്നില്ല ), അത്തരം പോരായ്മയുള്ള (Inadequate) ചാരിറ്റബിൾ ആക്ഷനുകൾ സമൂഹത്തിൽ ഇല്ലാതെ ആകുകയാണ് വേണ്ടത്.

  ഇനി ഇതിന്റെ മൂന്നാം പുറം…അർബുദം  കീറാമുട്ടിയാകുന്നത്, മിക്കവാറും, രോഗനിര്‍ണ്ണയ പരീക്ഷണങ്ങൾ കൊണ്ടും, തുടർന്നുള്ള ഔഷധ ചികൽസകൾ കൊണ്ടുമാണ്. പ്രാഥമിക ലക്ഷണങ്ങൾ കണ്ട ഉടൻ, കീമോ തെറാപ്പി ചെയ്യാനോ, ഔഷധപ്രയോഗം നടത്താനോ നില്ക്കാതെ, മനസ്സും, ഭക്ഷണവും, ജീവിത ശൈലിയും പരിഷ്കരിച്ചുകൊണ്ട് ഒരു മാസം (ചിലപ്പോൾ മൂന്നു മാസം വരെ) പൂർണമായി വിശ്രമിച്ചാൽ മാറാവുന്ന ഒന്നാണ് അർബുദം എന്ന് ഓർത്തോപ്പതി ഒട്ടേറെ അനുഭവങ്ങളിലൂടെ   മനസ്സിലാക്കി തന്നിട്ടുണ്ട്. [മനസ്സിലാക്കുക, ഇവിടെ പ്രതിപാദിച്ച വിശ്രമം എന്നാൽ, ജോലിക്ക് പോകാതെ ഇരിക്കൽ അല്ല, ഉപവാസവും, ധ്യാനവും, ക്വാണ്ടം ഹീലിംഗും ഒക്കെ ചേർന്ന ഒന്നാണ്.]

  രോഗ കാരണം ഭൂത പ്രേതങ്ങളിൽ (രോഗാണുക്കളിൽ) ആരോപിക്കുന്ന ചികിത്സാ ശാസ്ത്രങ്ങൾക്കു അർബുദത്തെ ചികല്സിക്കാൻ ആകില്ല. അതിനു പിറകെ നടക്കുന്ന ഒരു ജനതയെ വഴി തിരിക്കുക സുസാദ്ധ്യമല്ല എങ്കിലും, ജീവ കാരുണ്യം ചെയ്യുവാൻ ഇറങ്ങുന്നവർ, അതിന്റെ ഫലത്തെ ക്കുറിച്ച് ഒന്ന് അറിഞ്ഞു വഴി മാറുകയും, സഹജാരോഗ്യ പരിപാലനം എന്തെന്ന് സമൂഹത്തിൽ  പ്രചരിപ്പിക്കയുമാണ് വേണ്ടതെന്നു ഞാൻ പറയും.

  ഒന്നു കൂടി, തർക്കങ്ങൾ ആകാം,  ജീവ ശാസ്ത്രത്തിനോ ക്വാണ്ടം ഭൗതികത്തിനോ ജീവനെ വിശദീകരിക്കാൻ കഴിയുന്നത്‌? എങ്കിൽ എന്താ എന്താണ് ജീവൻ? എന്താണ്  വ്യവസ്ഥാ വീക്ഷണം, എന്താണ് സൃഷ്ട്ട്യാത്മകതയും  പ്രതികരണാത്മകതയും, രോഗം എന്താണ്, ശമനം എന്നത് എന്താണ്, എന്നൊക്കെ മനസ്സിലായവർക്കു  അധികം തർക്കിക്കേണ്ടി വരില്ല, അല്ലാത്തവരോട്  ഒരുപാട് പറയേണ്ടി വരും. അത് ശ്രമകരമാണ്.  പരിഹാരം ഒന്നേയുള്ളൂ, തർക്കിക്കാൻ ഒരുങ്ങും  മുമ്പ്, എന്റെ മുൻലേഖനങ്ങൾ വായിക്കുക.

   

  • ഈ ലേഖനത്തിന്റെ ഒറിജിനല്‍ പോസ്റ്റ് ഇവിടെ ഉണ്ട്
  • ഈ വിഷയത്തിന്‍റെ മറ്റൊരു  വശത്തെ  പറ്റി ക്യാന്‍സറിനെ അതിജീവിച്ച ജെസ്‌ന ഇമ്മാനുവല്‍ എന്ന യുവതിക്ക് പറയാനുള്ളത് ഈ ലിങ്കില്‍ ഉണ്ട് : ഒന്ന് കണ്ടു  നോക്കുക. .
  Print Friendly

  645total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in