• സാകല്യ ബോധം

  by  • February 19, 2014 • തത്വചിന്ത • 0 Comments

  തൊട്ടറിയാനും അളക്കാൻ കഴിയുന്നവയും ആണ് ക്ലാസ്സിക്കൽ ഭൌതിക വീക്ഷണത്തിന്റെ അടിസ്ഥാനം. അളവുകൾ ഉള്ളപ്പോൾ തെളിവൊരുക്കാൻ എളുപ്പം. എന്നാൽ തുറന്ന മനസ്സുള്ള ഭൌതിക വാദികൾ തൊട്ടറിയാനോ തെളിയിക്കാനോ നിവൃത്തി ഇല്ലാത്ത ഭൗതികമല്ലാത്ത ലോകത്തിനും ഒരു സ്ഥിതി രൂപമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചതിന്റെ ഫലമാണ് ആധുനിക / ക്വാണ്ടം ഭൗതികം. എന്നാൽ കാപ്രയ്ക്കുമപ്പുറം അധികം പേർക്ക് ഇന്നും അജ്ഞാതമാണ് ഭൌതികേതര മുഖങ്ങൾ. എങ്കിലും പൊതു സമ്മതമായ ആധുനിക മനസ്സിലാക്കലാണ്, ഇവിടെ കാണുന്നതും, അനുഭവിക്കുന്നതും, അറിയുന്നതും, ബലമാകുന്നതും, സ്ഥല കാലങ്ങളാകുന്നതും, അടിസ്ഥാന ഊർജം തന്നെ എന്നത്.  സാങ്കേതിക തെളിയിക്കലുകളെക്കാളും  , സൈദ്ധാന്തിക വിശദീകരണങ്ങളിലൂടെയാണ് ആധുനിക ശാസ്ത്ര വീക്ഷണം മുന്നേറുന്നത്. അതെ സാദ്ധ്യമാകൂ.. ജീവനെന്തു എന്ന് വിശദീകരിക്കാൻ കഴിയാത്ത ജീവ ശാസ്ത്രത്തെ പ്പറ്റി ഉള്ള ഒരു ചർച്ചയ്ക്കിടെ പറഞ്ഞ ചിലതു ഇവിടെ പങ്കിടുകയാണ്.

  അളക്കാൻ കഴിയുന്നതാണ്  ഭൌതിക ദ്രവ്യം. അനുഭവിക്കാൻ കഴിയുന്നതാണ്  ഒന്നിലെ പ്രതിഭാസ ദ്രവ്യം. പ്രവർത്തനങ്ങളെ നിരീക്ഷിച്ചാൽ ബോദ്ധ്യമാകുന്നതാണ് ധർമങ്ങൾ, പരിസരവുമായുള്ള പൊരുത്തത്തെ നിരീക്ഷിച്ചാൽ ബോദ്ധ്യപ്പെടാവുന്നതാണ് അതിന്റെ ജ്ഞാനം. അത് ചെലുത്തുന്ന ബലത്തെ നിരീക്ഷിച്ചാൽ കണ്ടെത്താൻ പറ്റുന്നതാണ് അതിന്റെ ബലം.  അതായത് ഈ പറഞ്ഞ അഞ്ചു ദ്രവ്യ മുഖങ്ങൾ (ഭൗതികം, പ്രാതിഭാസികം, ധാർമികം, ജ്ഞാനീയം, ബലപരം ) ഒരേ സമയം ചേർന്നതാണ് ഒരു വസ്തു.

  ഇതിലേതെങ്കിലും ഒന്നിനെ മാത്രം എടുത്തു ഒരു വസ്തുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നിടത്താണ് നാം അതിനെ അറിയാതെ പോകുന്നത്. എന്നാൽ ഏതു വഴിയിൽ ആ വസ്തുവിനെ നിരീക്ഷിച്ചാലും നമുക്ക്, “മുഴുവനായും നാം അതിനെ മനസ്സിലാക്കുന്നു”  എന്ന വിധം നമുക്ക് തോന്നും. ഉദാഹരണത്തിന് ചികിത്സാ ശാസ്ത്രങ്ങളുടെ കാര്യത്തിൽ, ആലോപതിയും, ആധുനിക ആയുർ വേദവും, മറ്റു പൊതു ഔഷധ ചികിത്സകളും ശരീരത്തെ ഭൌതികമായി മനസ്സിലാക്കുമ്പോൾ, ഹോമിയോ പ്രതിഭാസികമായും, പ്രാചീന ആയുർവേദവും പ്രകൃതി ചികിത്സയും  ധർമ പരമായും, ക്വാണ്ടം ഹീലിംഗ് ജ്ഞാന പരമായും, റെയ്കി തുടങ്ങിയവ ഊർജ പരമായും ശരീരത്ത മനസ്സിലാക്കുന്നു.  ഏതു വഴി പോയാലും ചികിത്സ നടക്കും. രോഗിയ്ക്ക് വിശ്വാസമുണ്ടാകണം എന്ന് മാത്രം. എന്നാൽ ചികിത്സകന്റെ സാകല്യ ബോദ്ധ്യത്തിനനുസരിച്ചായിരിക്കും, ചികിത്സയുടെ യഥാർത്ഥ ഫലപ്രാപ്തി.

  സാമൂഹ്യ ശാസ്ത്രത്തിലും, കുടുംബ ബന്ധത്തിലും, കൃഷിയിലും, ഇക്കോണമിക്സിലും   ഒക്കെയൊക്കെ ഈ സാകല്യ ബോധം എന്ന് നമുക്ക് കൊണ്ട് വരാൻ ആകുന്നുവോ, അന്ന് നമ്മുടെ ജീവ സുസ്ഥിതി മനുഷ്യ രാശിക്ക് തിരിച്ചു കിട്ടും.

  https://www.facebook.com/notes/592645274116750

  Print Friendly

  724total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in